നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 178

മനസ് പുറകോട്ടു പോകുകയാണ്. രവി… അല്ല രവീന്ദ്രകുമാർ. ഇപ്പോൾ കണ്ടാൽ തിരിച്ചറിയുമോ എന്ന് പോലും നിശയമില്ല. വിവാഹ ശേഷം ഒരിക്കലേ കണ്ടിട്ടുള്ളു, അതും യാദൃച്ഛികമായി, റെയിൽവേ സ്റ്റേഷനിൽ വച്ച്.

 

ഇപ്പോഴിതാ പത്തൊമ്പത് വർഷങ്ങൾക്കു ശേഷം താൻ രവിയെ കാണുന്നു. മനസ്സിൽ പറഞ്ഞറിയിക്കാനാകാത്ത ഒരു സന്തോഷം, ഒരു ലാഘവത്വം. രവിയും ഞാനും… കോളേജിലെ ആ അഞ്ച് വർഷങ്ങൾ…

 

ഒരു വഴക്കിന്റെ തുടർച്ചയെന്നോണമാണ് രവിയെ ഞാൻ കണ്ടു മുട്ടിയത്. ഞാൻ പ്രീ-ഡിഗ്രി ഒന്നാം വർഷം ചേർന്ന കാലം. കോൺവെന്റ്‌ സ്‌കൂളിൽ ആയിരുന്നു പത്തു വരെ പഠിച്ചത്. പേരുകേട്ട ചെറുവിളാകത്ത് തറവാട്ടിലെ ആഢ്യന്മാരായ അമ്മാവന്മാരുടെ ഒരേയൊരു മരുമകളായിരുന്നു താൻ.

 

സ്കൂളിൽ എന്നും പ്രത്യേക പരിഗണന ഉണ്ടായിരുന്നു. നല്ല പോലെ മാർക്ക് വാങ്ങുന്നതിനാൽ തന്നെ എല്ലാവർക്കും കാര്യമായിരുന്നു. മുത്തശ്ശൻ ഞാൻ പഠിച്ചിരുന്ന സ്കൂളിന് വേണ്ടി ഭൂദാനം നടത്തിയ വ്യക്തി ആയിരുന്നു.

 

അത് കൊണ്ട് തന്നെ ഞാൻ എന്തെങ്കിലും കുരുത്തകേട് കാട്ടിയാലും സിസ്റ്റേഴ്സ് പ്രശ്നമൊന്നും ഉണ്ടാക്കില്ല. അങ്ങിനെ എല്ലാവരുടെയും ഓമനയായി കഴിഞ്ഞു. അമ്മയും അച്ഛനും ഗൾഫിൽ ആയതു കൊണ്ട് അമ്മാവൻന്മാർക്കും കണ്ണിലുണ്ണി. സ്കൂളിൽ ചുറ്റും കൂടി നടക്കാൻ കുറച്ചു കൂട്ടുകാരും.

 

മൊത്തത്തിൽ അങ്ങിനെ വിലസി നടക്കുമ്പോഴാണ് പത്ത് കഴിഞ്ഞതോടെ കോളേജിൽ എത്തി പെടുന്നത്. കോളേജിലെ ചേട്ടന്മാരൊക്കെ നമുക്ക് വെറും പുല്ലാണേ എന്ന ഒരു ഭാവം തന്റെ മുഖത്ത് എപ്പോഴും ഉണ്ടായിരുന്നു.

 

ആരെയൂം കൂസാത്ത തന്റേടം. പക്ഷെ കോളേജ് അല്ലെ…! ചേട്ടന്മാർ വെറുതെ വിടുമോ. അങ്ങനെയൊരു ദിവസം അവർ ഞങ്ങളെ തക്കം നോക്കിയിരുന്നു പിടിച്ചു.

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.