നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 178

രവി എന്നെ വിളിക്കുന്നത് പ്രതിവർഷം മൂന്ന് പ്രാവശ്യമാണ്. ഒന്ന് എന്റെ ജന്മ നക്ഷത്രത്തിനു. പിന്നെ ഓണത്തിനും. പിന്നെ അയാളുടെ ജന്മദിനത്തിനും. ഇതിപ്പോൾ മൂന്നുമല്ല. പിന്നെ എന്താണാവോ..?

 

രവി തുടർന്നു. “തന്നെ പറ്റിയുള്ള കാര്യങ്ങളൊക്കെ അറിയുന്നുണ്ട്. കേരളത്തിൽ ഇത്രയൊക്കെ സാധിച്ചെടുത്തില്ലേ. താൻ ഒരിക്കലും എന്നെ വിളിക്കില്ല എന്നെനിക്കു അറിയാം, പക്ഷെ ഞാൻ എന്റെ പ്രതീക്ഷ കൈവിടാറില്ല. ഒരിക്കലെങ്കിലും തന്റെ വിളി വരും എന്ന പ്രതീക്ഷ.”

 

അത് കേട്ടപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത കുറ്റബോധം തോന്നി. എന്റെ ജീവിതം ഒരു പാച്ചിലാണ്. ഒന്നിനും സമയമില്ല. മോനെ വിളിച്ചിട്ടും നാളേറെ ആയിരിക്കുന്നു. അതേപ്പറ്റി

എന്റെ മൗനം തുടർന്നിട്ടോ എന്തോ, രവി ബാക്കി തുടർന്നു…

: “ഞാൻ ബുധനാഴ്ച കൊച്ചിയിൽ വരുന്നുണ്ട്. എനിക്ക് തന്നെയൊന്നു കാണാൻ സാധിക്കുമോ..?”

“ബുധൻ, ഇരുപ്പത്തിനാലാം തീയ്യതി… അഹ് ഞാൻ ഉണ്ടാകും രവീ.. ഞാൻ കൊച്ചിയിൽ ഉണ്ടാകും. എന്താണ് കൊച്ചിയിൽ പരിപാടി..?”

“എനിക്കൊരു പുരസ്കാരം ലഭിക്കാൻ പോകുന്നു. ഗവർണ്ണർ ഒക്കെ വരുന്ന ചടങ്ങാണ്. അവിടെ വരുമ്പോൾ തന്നെ ഒന്ന് കാണണം എന്ന് തോന്നി.”

“അഭിനന്ദനങ്ങൾ രവി… നമ്മൾക്ക് തീർച്ചയായും അവിടെ വെച്ച് കാണാം. ഇറ്റ്’സ് മൈ പ്ലെഷർ…”

ഫോൺ വച്ച ശേഷമാണ് ഓർത്തത് എന്ത് പുരസ്കാരമാണ് രവിക്ക് ലഭിക്കാൻ പോകുന്നത്..? ഒന്നും ചോദിച്ചു മനസിലാക്കിയില്ല. അല്ലെങ്കിലും ഞാൻ അങ്ങനെയാണ്…

 

ഓഫീസിൽ കാര്യങ്ങളിൽ കടുകട്ടിയും സ്ട്രിക്ടും ആണെങ്കിലും ഈ വക കാര്യങ്ങളൊക്കെ മറന്നു പോകും. വസുദേവും ശ്രീക്കുട്ടനും ഇതേചൊല്ലി എന്നും പരാതിപ്പെടും. ചില സാമാന്യ മര്യാദകളൊക്കെ പലപ്പോഴും ഞാൻ മറക്കുന്നൂ എന്ന് പറഞ്ഞുകൊണ്ട്.

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.