നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 178

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം ഒന്ന്.

Author : [ ??????? ????????]

View post on imgur.com

 

മൊബൈൽ ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യുന്നു. ഞാൻ ഹൈദരാബാദിലെ വാർഷിക അവലോകന ചർച്ചയിലാണ്. ചർച്ചയ്ക്ക് നടുവിൽ ഞാൻ മൊബൈൽ ഫോൺ എടുത്തു സംസാരിക്കില്ലെന്ന് വസുദേവിന് നന്നായിട്ടറിയാം. പിന്നെന്താണാവോ ഇത്ര അത്യാവശ്യം…?

 

എന്റെ മൊബൈൽ, കോട്ടിന്റെ പോക്കറ്റിൽ ആയതിനാൽ എടുത്തു നോക്കാനും പറ്റുന്നില്ല. മൂന്നു തവണ കൂടെ വൈബ്രേറ്റ് അടിച്ച ശേഷം അത് നിലച്ചു.

 

സ്ഥാപനത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, അലോക് വർമ്മ തന്റെ അവലോകനം നിർലോഭം തുടർന്നു കൊണ്ടിരിക്കുന്നു… ഈ വർഷത്തെ സ്ഥാപനത്തിന്റെ വളർച്ച, വിപണിയിലെ ഓഹരി, ലാഭ വിഹിതം, അടുത്ത വർഷത്തേക്കുള്ള ആസൂത്രണം, ലക്ഷ്യം…

 

സംസാരത്തിനിടയിൽ കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ച നിർമാണ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ പ്പറ്റിയും പ്രകടനത്തെ പറ്റിയും അദ്ദേഹം പറയാൻ മറന്നില്ല.

 

“ദി കമ്മീഷനിങ് ഓഫ് ദി പ്ലാന്റ് ഹാസ് ഹെല്പ്പ്ഡ് അസ് ഗ്രോ അവർ മാർക്കറ്റ് ഷെയർ ബൈ എ വൊപ്പിങ് ട്വന്റി പെർസെന്റ്. നൗ വീ ആർ ദി ക്ലിയർ മാർക്കറ്റ് ലീഡർ വിത്ത് എ ഹ്യൂജ് മാർജിൻ.”

 

[ഈ നിർമാണ ശാല നിലവിൽ വന്നതോടെ നമുക്ക് വിപണി പങ്കാളിത്തത്തിൽ ഇരുപതു ശതമാനം വളർച്ച നേടുവാൻ സാധിച്ചു. ഇപ്പോൾ നമ്മളാണ് വിപണിയുടെ നേതൃനിരയിൽ ആധിപത്യം പുലർത്തുന്നത്]. കരഘോഷം ഉയർന്നു. അലോകിന്റെ കണ്ണുകൾ എന്റെ മിഴികളിൽ പതിഞ്ഞു.

 

“ഐ ടേക്ക് ദിസ് ഓപ്പർച്യുണിറ്റി ടു കൺഗ്രാജുലേറ്റ് മിസ് രാധിക ഫോർ ദി എക്സംബലേറി ലീഡർഷിപ്പ് ആൻഡ് കമ്മിറ്റ്മെന്റ് ഷി ഷോവ്ഡ് ഇൻ ദി പ്ലാനിംഗ് ആൻഡ് കമ്മീഷനിങ് ഓഫ് ദി പ്ലാന്റ്. കോൺഗ്രാജുലേഷൻസ് വൺസ് എഗൈൻ.”

6 Comments

  1. നിധീഷ്

    ❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

    1. അശ്വിനി കുമാരൻ

      ക്യാ മോനൂസേ…??? ?❤️

  2. Very good ?. Waiting for next part.

    1. അശ്വിനി കുമാരൻ

      Thanks ?

Comments are closed.