ക്ഷീണം ഉണ്ടാവും എന്നറിയാവുന്നത് കൊണ്ടു ഏട്ടനും ഗായത്രിയമ്മയും ഒന്നും പറഞ്ഞതുമില്ല….
വീട്ടിൽ ചെന്നതും ക്ഷീണം കൊണ്ടു കണ്ണുകൾ അടഞ്ഞു പോവുന്ന പോലെ തോന്നിയത് കൊണ്ടു ബെഡിലേക്ക് വീണു…..
പക്ഷെ ഋതുവിന്റെ രൂപം മനസ്സിൽ നിന്ന് പോവുന്നതെ ഇല്ല…. അവൾ തന്നോട് മാത്രമായി മന്ത്രിച്ചത് ഓരോ നിമിഷവും ചെവിയിൽ മുഴങ്ങുന്ന പോലെ…..
ഉറങ്ങാനാവാതെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നിയപ്പോ അമ്മയുടെ അടുത്തേക് ചെന്നു….
“ഒറക്കം തീർന്നോടാ??? ചായേട്ക്കട്ടെ???”
“ഒറക്കം വര്ണില്യമ്മേ…”
“എന്ത്യേഡാ… റിതൂനെ പറ്റി ആലോയ്ചാ???”
ഞാൻ മറുപടി നൽകാതെ ആയപ്പോൾ അമ്മ നേർത്ത പുഞ്ചിരി മുഖത്ത് വരുത്തി ചായ നീട്ടികൊണ്ട് ചോദിച്ചു….
“കഷ്ടണ്ട്ല്ലേ അവ്ര്ടെ കാര്യം…. നമ്ക്കവ്ളെ ഇങ്ട് കൊണ്ടോന്നാലോ????”
എന്റെ മനസ്സ് പറഞ്ഞത് തന്നെ അമ്മ പറഞ്ഞപ്പോൾ അതിശയം തോന്നി…. അല്ലെങ്കിലും എന്നെ എന്നേക്കാൾ അറിയുന്നത് അമ്മക്കല്ലേ….
പക്ഷെ ഏട്ടൻ സമ്മതിക്കാത്തത് മനസിലേക്ക് വന്നു….
“പക്ഷേങ്കില്….”
“ഒക്കെ അർയാടാ എന്ക്ക്….”
അമ്മയതും പറഞ്ഞു ഇനിയൊന്നും സംസാരിക്കാൻ ഇല്ലെന്ന ഭാവത്തിൽ കുറച്ചു പാത്രങ്ങളുമെടുത്തു പുറത്തേക്ക് നടന്നു…
എനിക്കാ സമ്മതം മാത്രം മതിയായിരുന്നു…. അടുത്ത ദിവസം തന്നെ അവളെയെന്റെയൊപ്പം കൊണ്ടു വരണമെന്ന് ഉറപ്പിച്ചു ഞാൻ കിടന്നു… പിന്നെയും ഏറെ നേരം ചിന്തിച്ചു കിടന്ന ശേഷമാണ് ഉറങ്ങിയത്….
പിറ്റേന്ന് രാവിലെ എണീറ്റു ഫ്രഷ് ആയി എറണാകുളത്തേക്ക് പോവാൻ നേരം അമ്മയുടെ വാക്കുകൾ ആശ്വാസം പകർന്നു…
“അവ്ളേങ്കൊണ്ട് വന്നാ മതീട്ര… ദിവ്യേം അതാ പറഞ്ഞേ….”
തലയാട്ടി കൈ ഉയർത്തി വീശി ഞാൻ വണ്ടി തിരിച്ചു പുറത്തേക്ക് ഇറങ്ങി…
ഞാൻ അവിടെ ചെല്ലുമ്പോൾ അച്ഛനും ഏട്ടന്റെ ഭാര്യയും അടക്കം വന്നിട്ടുണ്ട്…. എല്ലാവരും പതിവില്ലാതെ സന്തോഷത്തിലാണ്….
“എന്തായേട്ടാ… എല്ലാരും ഹാപ്പി ആണല്ലോ???”
മിസ്റ്റർ പ്രവാസി
കഥ അവസാനം വായിച്ചത് എത്ര മാസങ്ങൾ മുൻപ് ആണെന്ന് എനിക്ക് പോലും അറിയില്ല
പക്ഷെ ഋതുവിനെ ഞാൻ മറന്നില്ല അതാണ് ഓർത്തെടുത്തു വന്നത്,, ഈ കമെന്റ് കാണുമോ എന്നുപോലും എനിക്ക് അറിയില്ല
അഞ്ജലി തേപ്പ് വായിച്ചപ്പോൾ സത്യത്തിൽ സങ്കടം തോന്നിയില്ല സന്തോഷം തോന്നി കാരണം എന്റെ മനസ്സിൽ ഹീറോയിൻ ഋതു അല്ലെ ഈ ശവം പോയാൽ അല്ലെ അവൾക് ഗ്യാപ് ഉള്ളു ?പിന്നെ അവളുടെ ഫ്രണ്ട് സന്ധ്യ വരോന്നു പേടിച്ചു ഭാഗ്യം അതുണ്ടായില്ല
കഥ ഒരുപാട് നന്നായിട്ടുണ്ട് ഫ്ലാഷ് ബാക്ക് സീൻ ഒക്കെ ഒരുപാട് ടച്ചിങ് ആയിരുന്നു
ബ്രദർ എന്നൊക്കെ പറഞ്ഞപ്പോൾ എനിക്കും സംശയം ആയി പിന്നെ പ്രെസെന്റിൽ എങ്ങനെ പ്രേമം എന്ന് പിന്നെ പോകെ പോകെ കഥ മനസ്സിലാക്കി തന്നു
അവളുടെ ബര്ത്ഡേ സാരീ കൊടുക്കുന്ന സീൻ ഒക്കെ ഒരുപാട് നന്നായിരുന്നു
അമ്മാവൻ പഞ്ഞ കിളവനോട് ദേഷ്യം തോന്നി വിളിച്ചു വരുത്തി അപമാനിക്കുന്ന വർത്താനം
പക്ഷെ അവൾ സാരിയൊക്കെ ഉടുത്തു വെയിറ്റ് ചെയ്ത സീൻ ഒക്കെ പൊളി ആയിരുന്നു
അവളുടെ ഏട്ടൻ ഇടം കോലിടും എന്ന് ആദ്ധ്യേ തോന്നിയിരുന്നു അതുപോലെ സംഭവിച്ചു വിശ്വാസം കാണിച്ചു തളർത്തി
പുഴക്കര വീട്ടിൽ വച്ചുള്ള അവളുടെ പ്രൊപോസൽ ഒക്കെ എനിക്കും ഇഷ്ടം ആയി ആ സമയത്തെ അവന്റെ അവസ്ഥയും
സഞ്ജയ് പ്രണയം ഒരുപാട് വേദന തന്നു ഇവർക്കിടയിൽ മറ്റൊരാൾ,, അവൻ കാറിൽ കേറിയപ്പോ അവൻ പുറത്ത് പോയത് അവൻ കരഞ്ഞത് അവളുടെ ആ ചോദ്യം “”ഒരുപാട് വേദനിച്ചോ “”എന്ന്
പിന്നെ പ്രെസെന്റിൽ പിവി ഡോക്ടർ വൻ കിടു ആയിരുന്നു
അത്ര നേരം വിഷമിച്ചു സീരിയസ് ആയി പോയിട്ട് പുള്ളിക്കാരന്റെ എൻട്രി തൊട്ട് ??ചിരിച്ചു മരിച്ചു
ആ ഡോർ തുറക്കുന്ന സീൻ ഒക്കെ ??
അവള് കൊന്നു എന്ന് പറഞ്ഞപ്പോൾ ഒന്ന് ഞെട്ടി എങ്കിലും ചെയ്യും എന്ന് എനിക്കും തോന്നിയിരുന്നു അത് പക്ഷെ ഇവന്റെ പേര് പറഞ്ഞു ആവും എന്നാ കരുതിയെ
പഴയ ഒരു കഥാപാത്രത്തെ കൊണ്ട് വന്നത് ഇഷ്ടം ആയി സ്റ്റിൽ ഇപ്പോഴും പേർസണൽ ആയിട്ട് എനിക്ക് പ്രവാസിയുടെ ബെസ്റ്റ് ആ സ്റ്റോറി തന്നെ ആണ്, ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല വെറുതെ മനുഷ്യനെ കരയിക്കാൻ ?
പിന്നെ ആ ഫ്ലൈറ്റിൽ കൂടെയുള്ള ചേച്ചി കഥാപാത്രം ഒക്കെ നന്നായിരുന്നു
അതുപോലെ പെങ്ങളും അമ്മയും അച്ഛനും ഒക്കെ നന്നായിരുന്നു
തമ്പുരാൻ ഇത്രയും ക്രൂരൻ ആയിരുന്നോ
അവള് 3 വർഷം ഒന്നും സഹിക്കേണ്ടായിരുന്നു ഇവനോട് എല്ലാം പറയുന്നവൾ അത് മറച്ചുവയ്ക്കാൻ പാടില്ലായിരുന്നു
അവൾക് ഭ്രാന്ത് ഇല്ലെന്നു അറിഞ്ഞപ്പോൾ ശരിക്കും കിളിപോയി
ഭ്രാന്ത് ആവും എന്നാ കരുതിയെ അത്രയും സീരിയസ് ആയിട്ട് പറഞ്ഞു വന്നിട്ട് twist പ്രതീക്ഷിച്ചില്ല
അവളുമായി പഴയ സ്ഥലത്തു പോയത് ഒക്കെ കൊള്ളാമായിരുന്നു പക്ഷെ ഒരു ഓർമ്മകൾ അയവിറക്കുന്ന ഭാഗം ഒന്നുമില്ലാത്തത് എന്തോ മിസ്സിംഗ്
അവസാനം അവർ ഒന്നിച്ചു ????ഒരുപാട് ആഗ്രഹിച്ച കാര്യം ആണ് സംഭവിച്ചത്
പിന്നെ പ്രേത്യേകിച്ചു പ്രവാസി ഹാപ്പി എൻഡിങ് തന്നിരിക്കുന്നു ???അത്ഭുതം
എന്നാലും ഒരു പാർട്ട് കൂടെ വേണമായിരുന്നു അല്ലെങ്കിൽ കുറച്ചൂടെ പേജിസ് ഇത് ധൃതി പിടിച്ചു എഴുതിയപോലെ കൊതി തീരും മുൻപ് കഥ തീർന്നു ???
പിന്നെ ഹൈദർ പറഞ്ഞത് ആ കാര്യം ഉള്ളതാ ഫസ്റ്റ് പാർട്ടിൽ ഋതുവിന് ഇവനോടുള്ള പ്രണയം സഞ്ജയ് പറയുമ്പോൾ അവന് ഞെട്ടൽ ആയിരുന്നു
Sexual ആയിട്ട് താല്പര്യം ഇല്ലേയെന്ന് അവൾ ചോദിക്കുമ്പോൾ മടിയായിരുന്നു അറുത്തത് കേട്ടതുപോലെ
അതും പരസ്പരം ലിപ് കിസ്സ് അടിച്ചു പരസ്പരം പ്രണയം പണ്ടേ പറഞ്ഞവർ ഇങ്ങനെ കേൾക്കുബോ ലോജിക്കലി അവൻ എന്തിനാ ഞെട്ടൽ എന്തിനാ പതർച്ച
എന്തായാലും ഒരുപാട് ഇഷ്ടപ്പെട്ടു ????
ഇനിയും കഥകൾ വായിക്കാൻ ഉണ്ട് നിങ്ങടെ തന്നെ ???
അപ്പോൾ പറഞ്ഞപോലെ ?
By
അജയ്
പ്രവാസി ചേട്ടോ…
വായിച്ചു ഒരുപാട് ഇഷ്ടായി..തുടക്കം മുതൽ ഒന്നെ ആഗ്രഹിചുള്ളു ഋതു ആരവിന് ഉള്ളതാണ്..
Doctor (Rahul PV ) ഇൻ്റെ dialogue saleem kumar touch ഉണ്ടാരുന്നു…
ഒരുപാട് ഇഷ്ടായി…
സ്നേഹം മാത്രം???
Oru rakshayum illa .polichu!!!
Superb!!!!
Superb!!!
Superb!!!
Especially happy ending!!!
Can someone suggest me a love after marriage / love story of same kind??
Nice story…..
അവസാനം ഋതുനു ആരവ് നെ തന്നെ കിട്ടിയല്ലേ ???
ആ ഡോക്ടർ കൊള്ളാം ??
കഥ ഒത്തിരിയിഷ്ടായി ???
പ്രവാസി ചേട്ടാ….
അടിപൊളി കഥ. വേറെ എന്ത് പറയാൻ..!
ഇതിൽ പറയുന്ന സ്ഥലങ്ങളിൽ മാസത്തിൽ ഒരിക്കലെങ്കിലും ഞാൻ പോവുന്നതാണ്.
Especially കല്ലട…!??
പിന്നെ കരുവന്നൂർ എൻ്റെ അമ്മ വീട് ഉണ്ട്.
ഞാൻ വായിക്കുന്ന ബ്രൊയുടെ ആദ്യത്തെ കഥയാണ് ഇത്. ഭാക്കി എല്ലാം വായിച്ചിട്ടേ ഇനി വേറെ പണിയൊള്ളു..!?
ഒത്തിരി സ്നേഹം…!
ഹി.. മാൻ… താങ്ക്സ് ഉണ്ട് കേട്ടാ…
പിന്നെ… ഈ സ്ഥലത്തിന്റെ ഫീൽ ഒക്കെ കിട്ടണേൽ വേറെ ഒരു കഥ ഉണ്ട്.. Kkyil… ഇതിന്റെ ഇരട്ടി ഫീൽ കിട്ടും….
എനിക്കൊഴികെ ബാക്കി എല്ലാവർക്കും ഏറ്റവും ഇഷ്ടപ്പെട്ട കഥ അതാണ്.. സ്വയംവരം ? … വായിച്ചോ ഫുൾ ഹാപ്പി.. ആണ്… ബട്ട് എന്നെ കൂടെ ഒന്നും ചേർക്കാതെ വിളിച്ചോളൂ.. കഴിഞ്ഞു കമന്റുമ്പോൾ… ?
പൊന്നു പ്രവാസിയണ്ണാ? ആദ്യഭാഗങ്ങൾ വായിച്ച് ഒത്തിരി ഇഷ്ടപ്പെട്ട ഒരു കഥയായിരുന്നു ഇത്, പക്ഷെ സൈറ്റിൽ അങ്ങനെ കയറാഞ്ഞത് കൊണ്ട് നാലാമത്തെ ഭാഗം തൊട്ട് വന്നത് അറിഞ്ഞില്ല… അറിഞ്ഞപ്പോ പിന്നെ ഒന്നും നോക്കീല്ല, സമയം കണ്ടെത്തി വായിച്ചു?
കഥയെ കുറിച്ച് പറയുമ്പോൾ ആരവിന്റെയും ഋതുവിന്റെയും റിലേഷൻ…. പ്രണയത്തിനും സൗഹൃദതിനും എല്ലാം പുകളിലുള്ള ആ ബോണ്ട്, അത് തന്നെയായിരുന്നു എന്നെ ഈ കഥയിലേക്ക് അടുപ്പിച്ചത്….ഹൃദയത്തിൽ തട്ടിയ ഒരുപാട് നിമിഷങ്ങളിലൂടെ കടന്നുപ്പോയി ഒടുക്കം ശുഭമായി അവസാനിപ്പിച്ച നിമിഷം ഒരു വല്ലാത്ത റിലീഫ് അനുഭവപ്പെട്ടു….
സാധാരണ ഈ മരിച്ചുപോയ ആളുകളെ പറ്റി കുറ്റം പറയാൻ പാടില്ലെന്നാണല്ലോ, എന്നാലും ആ തമ്പുരാൻ പരനാറി ചെറ്റ പട്ടി തെണ്ടി ഊള…. ഋതു അവനെ കൊന്നത് നന്നായി, ഇല്ലേ ഞാൻ തേടി പിടിച്ച് കൊന്നേനെ…അത്രയ്ക്ക് വെറുത്ത ഒരു കഥാപാത്രം….
അതുപോലെ പിവി ഡോക്ടർ…. ആളൊരു മണ്ടൻ ആയതുകൊണ്ട് ഋതു രക്ഷപ്പെട്ടു… എന്നാലും കല്യാണം കഴിഞ്ഞിട്ടും അങ്ങേര് ആ കൂതറ സ്വഭാവം മാറ്റിയില്ല ലേ, നേർസ്മാരെ ശല്യം ചെയ്യുന്നത് പോരാഞ്ഞ് പേഷ്യന്റ്സിനെയും? ബ്ലഡി ഫൂൾ….
എനിക്ക് പ്രധാനമായിട്ട് തോന്നിയ ഒരു നെഗറ്റീവ് കഥ പെട്ടെന്ന് തീർന്നുപ്പോയി എന്നതാണ്… വായിച്ച് സമയം പോയതറിഞ്ഞില്ല…പിന്നെ അതുപോലെ ഫസ്റ്റ് ആ സഞ്ചയ് നെ തല്ലിയ സീനിൽ അവൻ ഋതുവിന് ആരവിനോടുള്ള ഇഷ്ടത്തെ കുറിച്ച് പറയുമ്പോൾ ആരവ് ഞെട്ടുന്നില്ലേ… അപ്പോ അവൻ അത് ആദ്യമായിട്ട് അറിയുന്നത് പോലെ അല്ലേ, പക്ഷെ അതിന് മുന്നെ ഋതുവിന് അവനെ ഇഷ്ടമാന്ന് അവൻ അറിയുന്നുണ്ടെന്ന് ഫ്ലാഷ്ബാക്കിൽ പറഞ്ഞു, എന്റെ തോന്നൽ ആണോന്ന് അറിഞ്ഞൂടാ
എന്തായാലും നല്ലൊരു കഥ സമ്മാനിച്ചതിന് ??? മാൻ
അണ്ണോ…
ഈ കഥ ഒക്കെ ആയിരുന്നോ?? ബോറടിപ്പിക്കാത്വ വലിയ മോശമില്ലാതെ തീർന്നു എന്ന് കരുത്താമല്ലോ…
പിന്നെ ഈ പറഞ്ഞ പ്രണയവും സൗഹൃദവും ഒക്കെ ചേർന്ന ബോണ്ടിങ് എന്റെ കഥകളിൽ ക്‌ളീഷേ ആയി എന്ന് തോന്നി തുടങ്ങി… ?
തമ്പുരാൻ പരനാറി ചെറ്റ പട്ടി തെണ്ടി ഊള വല്ലാതെ ഇഷ്ടപ്പെട്ടു കെട്ടോ… ??????
അത്പോലെ പിവി.. മണ്ടൻ ആക്കിയപ്പോ ചെക്കൻ രസമായി എന്ന് തോന്നുന്നു…
പിന്നെ അവസാനം പറഞ്ഞ കൺഫ്യുഷൻ… എനിക്കും ഓർമ ഇല്ല കെട്ടോ…
എന്നാ ശരി… ഇഷ്ടം ?♥️
വായ്ക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു ഏട്ട.. എക്സാം ഒക്കെ ആയിരുന്നു..
പിന്നെ കഥ നല്ല രീതിയിൽ തന്നെ അവസാനിച്ചുലോ.. രിതുവിന് അവൾക് ഇഷ്ടപെട്ട ആളെ തന്നെ കിട്ടി അവസാനം. സോ happy.
അപ്പോ ഇനി അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ
ഹായ്.. ഇന്ദൂസേ…
എങ്ങനെ ഉണ്ടരുന്നു എക്സാം..
കഥ ഇഷ്ടപെട്ടല്ലോ.. അപ്പോൾ കാണാം നമുക്ക്… അടുത്ത കഥയുമായി..
??♥️♥️?
എക്സാം നല്ലരീതിയിൽ എഴുതി..
??
Bro,
കഥ നന്നായിട്ടുണ്ട് ♥️. മ്മടെ ഇന്ദു നെ കുറിച്ച് പറഞ്ഞപ്പോൾ മനസ്സിൽ ഒരു നൊമ്പരം.. ഞാൻ മാപ്രാണം ആണ് ട്ടാ
ഹായ് മാൻ…
താങ്ക്സ്..
മാപ്രാണം എവിടെ??
Hi bro, ഞാൻ നമ്പിയങ്കാവ് അമ്പലത്തിനു അടുത്ത് ആണ്. താങ്കൾ എവിടെ ആണ്?
കൊടകര ആണ് മാൻ ?
ബ്രോ താങ്കളെ കോൺടാക്ട് ചെയ്യാൻ പറ്റുമോ?
ഞാൻ ചെയ്തോളാം
ഡോ കിളവാ…
വായിക്കാൻ വൈകി എന്നറിയാം എന്നാലും വായിച്ചു… ഇഷ്ട്ടയിട്ടോ….
പാപ്പോയി…
എന്നെ കിളവൻ എന്ന് വിളിച്ചല്ലേ… അനക്ക് തരണ്ട്ട്ടാ..
ഇഷ്ടം ?♥️
Sad ending illa ath തന്നെ ഒരു സധാമാനം…….,,, തമ്പുരാൻ മൂപരെ ഇങ്ങള് ദുഷ്ട്ടനും സർവോപരി ക്രൂരനും ആയ വില്ലൻ ആക്കിയാലോ….,? ടെൻഷൻ നിറഞ്ഞ നിമിഷങ്ങളെ അന്തകരമക്കാൻ ഡോക്ടർ രാഹുൽ പിവിയുടെ തമാശകൾ…??????. അപ്പോ നമ്മളെ ഇന്ദുനെ കേട്ടാൻ വന്ന that പയ്യൻ അരവ് ആയിരുന്നു അല്ലേ….. വെറുതെ അവനെ അന്ന് തെറ്റിദ്ധരിച്ചു….
എന്തായാലും എല്ലാം മനോഹരമായി അവസാനിച്ചു അല്ലോ……..
പിന്നെ ഇങ്ങളെ ഭാഷ അടിപൊളി ആയതൊണ്ട് വായിക്കാൻ തീരെ പ്രയാസം ഉണ്ടായില്ല….??
അപ്പോ അടുത്ത അടിപൊളി സ്റ്റോറി യുമായി വരുന്നതും പ്രതീക്ഷിച്ച് കടവത്ത് ഞങൾ കാത്തിരിക്കും…??????
സ്നേഹത്തോടെ
.???????????
താങ്ക്സ് മാൻ.. ഇഷ്ടം ?♥️
തമ്പുരാനെ.. ഇത്തൊന്നും പോരാ.. ഇനിയും ക്സടുക്കണം പണി ???
പിവി… ചുമ്മാ പരീക്ഷണം ??
ഭാഷ… ??? നോ കമന്റ്സ്
അപ്പോൾ വീണ്ടും കാണാം മാൻ ?
ഒത്തിരിയേറെ ഇഷ്ടപ്പെട്ടു…. ഒരായിരം ????????????????????
താങ്ക്സ് ചെമ്പരത്തി…???♥️♥️♥️
മൈ… മൈ ഡിയർ ഫ്രണ്ടേ……എന്താ പറയുക.വായിച്ച് പോയപ്പോ നവരസ ഭാവങ്ങളും എൻ്റെ ഉള്ളിലൂടെ കടന്നു പോയതായി എനിക്ക് തോന്നി.എഴുത്തുകാരനെ വിശ്വാസം ആയത് കൊണ്ട് തന്നെ ഓരോ വരിയും ടെൻഷൻ അടിച്ചാണ് വായിച്ചത്.ഇപ്പൊ എന്തൊക്കെയോ കൂട്ടി ചേർത്ത് വിളിക്കാൻ തോന്നുന്നുമുണ്ട് ?
കീർത്തി ചേച്ചിയോട് കഥ പറയുന്ന സമയത്ത് അടുത്തത് എന്ത് നടക്കും എന്ന ടെൻഷനിൽ ആയിരുന്നു.കല്യാണം കഴിഞ്ഞു എന്ന് കേട്ടതോടെ എന്താവും അവൾക്ക് സംഭവിച്ചതെന്ന് ആയി എൻ്റെ ചിന്ത.ഭ്രാന്ത് ആശുപത്രിയിൽ ആയെന്നു കേട്ടപ്പോ എവിടെയോ എന്തോ ചീഞ്ഞ് നാറി എന്ന് തോന്നിയിരുന്നു.ഞാൻ കരുതിയത് വിവാഹ ജീവിതത്തിൽ എന്തെങ്കിലും ഷോക്ക് ആകുന്ന സംഭവം നേരിട്ട് കണ്ടത് കൊണ്ട് ഉണ്ടായത് ആയെന്നാ.ഇത്രയും ദുരന്തം ആകും എന്ന് കരുതിയില്ല
ആശുപത്രിയുടെ തുടക്കം എൻ്റെ പേരിൽ ഡോക്ടർ വന്നപ്പോ കുറച്ചു ആശ്വാസം ആയി.വായിച്ച് വന്നപ്പോ അനുഭവിച്ച പിരിമുറുക്കം കുറച്ച് അയഞ്ഞതായി തോന്നി.പൊട്ടി ചിരിക്കാൻ പറ്റിയ വിധത്തിൽ നല്ല നല്ല തമാശകൾ രാഹുൽ പറഞ്ഞു.അല്ലെങ്കിലും ഭ്രാന്തിൻ്റെ ഡോക്ടർക്ക് അഞ്ചിൻ്റെ പൈസയുടെ വിവരം ഇല്ലെന്ന് കേട്ടിട്ടുണ്ട്.പക്ഷേ ഇത് അതിലും കൂടിയ ഇനം ആണല്ലോ.ആറാം തമ്പുരാനിൽ മണിച്ചെട്ടൻ പറയുന്ന പോലെ ലേശം മെൻ്റൽ ആണോന്ന് സംശയം ഉണ്ട്??
ഈ ഭാര്യയുടെ വിശ്വാസത്തിൻ്റെ കാര്യം പിവി പറഞ്ഞപ്പോ അത് ഒരു ഊളയുടെ സ്വന്തം അനുഭവം ആണോ എന്ന് എനിക്ക് ബലമായ സംശയം ഉണ്ട്.ഇനി നേരിട്ട് കാണുമ്പോൾ ചേച്ചിയോട് ചോദിക്കേണ്ടി വരും?
ഡോക്ടർ ഒരു രക്ഷയും ഇല്ലായിരുന്നു.അൽപ്പം ഒലിപ്പീര് കേസ് ആണെങ്കിലും ചിരിപ്പിച്ച് ഊപ്പാട് ഇളകി.ഇടയിലുള്ള നെറ്റിയിലെ തടവലും വർത്തമാനവും കേട്ടപ്പോ അത്രയും നേരത്തെ ടെൻഷൻ കുറഞ്ഞ് കിട്ടി.പാത്രം എറിയുന്ന സമയത്ത് ഉള്ള ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു.പിന്നെ ഋതുവിനെ കൊണ്ടുപോകും എന്ന് പറഞ്ഞപ്പോ വിശ്വാസം വരാത്ത പോലെ ശരിക്കും പോക്വോ എന്ന മറുചോദ്യവും എല്ലാം ഒന്നിനൊന്നു മെച്ചം ആയിരുന്നു???????
ഋതുവിൻ്റെ മുറിയിൽ കയറിയ സമയത്ത് ആരവിനെ ഒന്നും ചെയ്യില്ല എന്ന് ഉറപ്പ് ആയിരുന്നു.കാരണം അവർ എപ്പോഴും ഒന്നിച്ച് ആയിരുന്നത് കൊണ്ട് ബോധം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവനെ മാത്രം മറക്കില്ല.ഇവിടെ അവളുടെ അഭിനയം ആണെന്ന് അറിഞ്ഞപ്പോൾ സമാധാനം ആയി
ജീവിതത്തിലെ ദുരന്തം അറിഞ്ഞപ്പോൾ തമ്പുരാനേ തല്ലി കൊല്ലാൻ തോന്നി.പക്ഷേ അവള് തന്നെ കൊന്നത് കൊണ്ട് അതിൻ്റെ പേരിൽ ചിന്തിച്ച് കൂട്ടേണ്ട കാര്യമില്ലല്ലോ. ഇഞ്ചിഞ്ചായി കൊല്ലേണ്ടത് ആയിരുന്നു.അങ്ങനെ ചെയ്താൽ അവള് ശരിക്കും ഭ്രാന്തി ആകും എന്നും അതുകൊണ്ടാകാം നിസ്സാരമായി കൊന്നത് എന്നും ഞാൻ കരുതുന്നു?????
എല്ലാം കഴിഞ്ഞു.അവർ ആശുപത്രിയിൽ നിന്ന് ഇറങ്ങി.പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോ പോയ ടെൻഷൻ വണ്ടി വിളിച്ചു വന്നു. സ്വയംവരം എന്ന കഥയും ഇതുമായി ബന്ധിപ്പിച്ചത് നന്നായി.അതുകൊണ് കുറച്ച് വിഷമം തോന്നാൻ സാധിച്ചു. കൈവിട്ട് 2 തവണയും കളഞ്ഞത് ഓർത്തപ്പോൾ ചെറിയൊരു വിഷമം തോന്നി. ഋതുവിനേ ഏത് നിമിഷവും വേണേലും സ്വന്തം ആക്കാമായിരുന്നു.പക്ഷേ ആരവ് ചെയ്തില്ല.എന്തിൻ്റെ പേരിൽ ആയാലും അവളുടെ മനസ്സ് അറിഞ്ഞിട്ടും വിട്ടു കൊടുത്തത് ശരിയായില്ല എന്നാണ് എൻ്റെ അഭിപ്രായം.പിന്നെ ഇന്ദുവിൻ്റെ അവസ്ഥ ഒരിക്കൽ കൂടെ വായിച്ച് അറിഞ്ഞപ്പോൾ എന്തോ ഒരു നോവ്. മറന്ന കഥ ഊള ഓർമിപ്പിച്ചു??
എല്ലാം കഴിഞ്ഞ് സമാധാനമായി പുഴയുടെ തീരത്ത് ഉള്ള വീട്ടിൽ ഇരുന്ന സമയത്ത് എങ്കിലും അവൻ മനസ്സ് തുറന്നു പറയും എന്ന് കരുതി.ആദ്യ ഭാഗം മുതൽ ചിന്തിക്കുന്ന കാര്യം ആണത്.ഇപ്പൊ പറയും എന്ന് കരുതി വായിച്ച് അവസാനം ആയപ്പോ പോലും പറഞ്ഞിട്ടില്ല.എങ്കിലും 2 വീട്ടുകാരും കയ്യോടെ പിടികൂടി വിവാഹം ഉറപ്പിച്ചപ്പോൾ ഒരു സമാധാനം ആയി.എല്ലാം കൊണ്ടും നല്ലൊരു കഥ ആയിരുന്നു.അടുത്ത പ്രണയ കഥയ്ക്കായി കാത്തിരിക്കുന്നു ??
പീവി ഡോക്ടർ,
പേടിപ്പിച്ചു അല്ലേ…. എല്ലാവരും പേടിച്ചു വായിക്കുമ്പോൾ ഹാപ്പി ആക്കുക… എല്ലാവരും ഹാപ്പി ആയി വായിക്കുമ്പോൾ സെന്റി അടിക്കുക.. അതാണ് എന്റെ പ്ലാൻ… വിടില്ല ഞാൻ….
പിന്നെ മെന്റൽ ഡോക്ടർക്ക് ഇത്തിരി വട്ടില്ലേ എന്നൊരു സംശയം… അന്നെ മനസ്സിൽ കണ്ടോണ്ട് എഴുതിയാപോ അറിയാതെ വന്നതാ…??? എന്നെ നോക്കണ്ട ഞാൻ ഓടി ????
ഇതിൽ തമ്പുരാൻ അങ്ങനെ അല്ലെഞ്ചിലും മുൻപേ പ്ലാൻ ചെയ്തതാ.. ബട്ട് പീവി അപ്പൊ മനസ്സിൽ വന്നതാ..
പിന്നെ സ്വയംവരം… അത് വിചാരിച്ച പോലെ ആയില്ലെടോ.. എന്നാലും സാരമില്ല.. ഇത്തിരി വിഷമിപ്പിച്ചെങ്കിൽ ഞാൻ കൃത്താർത്തനായി
എന്നാൽ ഒക്കെ മാൻ
ഇഷ്ടം പിവി ഡോക്ടറെ ?♥️
ഡിയർ പ്രവാസി ♥️♥️♥️
വായിച്ചു…. ഇഷ്ടപ്പെട്ടു…. അങ്ങിനെ വീണ്ടും ഹാപ്പി എൻഡിങ് ആക്കി അല്ലെ? മനസിൽ കരുതിയിരുന്ന ക്ലൈമാക്സ് തന്നെ ആയിരുന്നോ ഇത്? അതോ ഹാപ്പി എൻഡിങ് നെൽകിയില്ലെങ്കിൽ തെറി കിട്ടുമോ എന്ന് പേടിച്ചു അങ്ങിനെ ആക്കിയതാണോ? എനിക്ക് പേർസണലി അങ്ങിനെ ചെയ്തു എന്നാണ് തോന്നിയത്!
മുൻപ് മറ്റൊരു കഥയിലും ഇത്തരം ഒരു നീക്കം കണ്ടിരുന്നു… അന്നും ഞാൻ ആ കഥയുടെ കമന്റ് ബോക്സിൽ പറഞ്ഞ ഒരു കാര്യമുണ്ട്… താങ്കൾക്ക് ഒരു കഴിവുണ്ട് ആ കഴിവ് മറ്റുള്ളവരുടെ ഇഷ്ടങ്ങക്കായി ഒരിക്കലും തിരുത്തരുത്… അത് താങ്കൾ താങ്കളോട് സ്വയം ചെയുന്ന ചതിയായിരിക്കും!
കീർത്തിയേച്ചി വെറും ഗസ്റ്റ് റോളിൽ ഒതുങ്ങി അല്ലെ? എങ്കിലും ചേച്ചി കിട്ടിയ റോളിൽ തകർത്ത് അഭിനയിച്ചു… കുറെ സ്ഥലങ്ങളിൽ ഒക്കെ അങ്ങിനെ ഒരു ചേച്ചി സ്വന്തമായി ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നിപ്പിച്ചു. ഈ കഥയിൽ ഋതുവിനെക്കാൾ ഏറെ ഇഷ്ടപ്പെട്ടത് പുള്ളിക്കാരിയെ ആണ്…ചിലപ്പോൾ സ്വന്തമെന്നു പറയാൻ ഒരു കൂട പിറപ്പ് ഇല്ലാത്തതുകൊണ്ടാവാം…???
സ്വയംവരം എന്ന ക്ലാസിക് സ്റ്റോറി ഈ കഥയുമായി കോർത്തിണക്കിയ രീതി അടിപൊളി ആയിട്ടുണ്ട്… ഒരിക്കൽ കൂടി ആ കാവ്യം ഓർക്കാൻ സാധിച്ചു.ഒട്ടും ഏച്ചുകെട്ടൽ ഇല്ലാതെ തന്നെ എന്നാൽ ആ സ്റ്റോറിയിൽ ഉണ്ടായിരുന്നു സംശയങ്ങൾ തീർക്കുന്ന രീതിയിൽ തന്നെ രണ്ട് കഥയും തമ്മിൽ ബന്ധിപ്പിച്ചു… പ്രവാസി മാജിക്.
പിവി കോമഡി പീസ് ആയപ്പോൾ തമ്പുരാൻ വില്ലൻ ആയി… രണ്ടുപേർക്കും പറ്റിയ വേഷം… ഒരുപാട് ചിരിക്കാൻ ഉള്ള സന്ദർഭങ്ങൾ പിവി ഡോക്ടർ തന്നപ്പോൾ തമ്പ്രാനെ കൈയിൽ കിട്ടിയിരുന്നെങ്കിൽ ഒന്ന് പൊട്ടിക്കമായിരുന്നു എന്ന് തോന്നി… കള്ള പന്നി ???
എനിക്ക് ഒത്തിരി ഇഷ്ടപെട്ട പാർട്ട് ആയിരുന്നോ എന്ന് ചോദിച്ചാൽ കുഴപ്പമില്ല എന്ന് പറയാം… എനിക്ക് പേർസണലി ഇഷ്ടപെട്ടത് അവരുടെ സ്കൂൾ ജീവിതം പറഞ്ഞ പാർട്ടുകൾ ആയിരുന്നു. എന്തോ അവിടെ തോന്നിയിരുന്ന ആ ആകാംഷയും സന്തോഷവുമൊന്നും പിന്നീടുള്ള പാർട്ടുകളിൽ കണ്ടില്ല… ചിലപ്പോൾ എന്റെ മാത്രം തോന്നലാകും…???
കൂടുതൽ ഒന്നും പറയുന്നില്ല…വായന മുൻപേ കഴിഞ്ഞതാണ്. കമന്റ് ചെയ്യാൻ വിട്ടുപോയി. പിന്നെ ഓർത്തപ്പോൾ എഴുതാം എന്ന് തോന്നി. അതാണ് ഇപ്പോൾ comt ചെയ്തത്. ഞാൻ പറഞ്ഞത് ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചു എന്നു തോന്നിയാൽ sorry!മനസിൽ തോന്നിയത് പറഞ്ഞുന്നെ ഉള്ളു.
??? സസ്നേഹം ???
-മേനോൻ കുട്ടി
മേനോൻ കുട്ടീ…?♥️?♥️ ഇഷ്ടം മാൻ…
ആദ്യമേ പറയാലോ… ഫസ്റ്റ് പാർട്ട് എഴുതിയപ്പോ ഉണ്ടായിരുന്ന ക്‌ളൈമാക്‌സ് അല്ല.. പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടു തിരുത്തിയത് ആണ് മാൻ… വേറെ ആരുടേയും കമന്റ് കൊണ്ടല്ല…
മുൻപത്തെ കഥ ഓർമ ഉണ്ട് മാൻ… അതിവിടെ പറയേണ്ടല്ലോ…??
പിന്നെ കീർത്തിയേച്ചി… അല്പം കൂടി ഉണ്ടായിരുന്നു റോൾ.. തിരക്കടിച്ചു എഴുതി മിസ്സ് ആയതാണ്…..
പിന്നെ സ്വയംവരവും ആയി കൂട്ടി ഇണക്കിയഗ്… ചുമ്മാ തോന്നിയതാ.. പക്ഷേ ഉദ്ദേശിച്ചത് പോലെ ആയില്ലെന്നെനിക്കും അറിയാം…?
പീവി ഡോക്ടർ തമ്പുരാൻ… രണ്ടും പെട്ടന്ന് തോന്നിയ ക്യാറക്സ്റ്റർ ആണ് മാൻ…
പിന്നെ ആവറേജ് എന്നത്… നിറഞ്ഞ മനസോടെ ഉൾകൊള്ളുന്നു…
വേദനിപ്പിക്കേ.. ഉവ്വാടാ നാറി.. ഞാൻ ദേ കരഞ്ഞു പണ്ടാരമാടങ്ങി…
മാൻ നല്ല റിവ്യൂ എന്നും എനിക്കിഷ്ടമാണ്… നിങ്ങളുടെ ഒക്കെ ??????♥️♥️♥️♥️♥️
ഇഷ്ടത്തോടെ പ്രവാസി
പ്രവാസി അണ്ണാ ???
ഇന്നാണ് എല്ലാപാർട്ടും വായിച്ചത് ഇഷ്ടായി പെരുത്ത് ഇഷ്ടായി.. കൂട്ടത്തിൽ നമ്മുടെ pv യെയും തമ്പുരാനേം അങ്ങ്… ഹിഹിഹി ??? കൊച്ചു കള്ളൻ…..
??
Ly,,
Thanks മാൻ…
ഒരു വഴിക്ക് പോവുമ്പോ അങ്ങ് കൊടുത്തു കുഞ്ഞീ പണികൾ രണ്ടാൾക്കും അഗ്ര തന്നെ ഹിഹി…?
Nalla oru story saho….
താങ്ക്സ്… താനിയ ?