നിർഭയ [ നൗഫു ] 4379

ഉള്ളിലേക്കു കയറിയ ഉടനെ റുക്‌സാന അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

 

“നീ എന്തിനാ പേടിക്കുന്നത് ഞാൻ ഇല്ലേ നിന്റെ കൂടെ… ഇവിടെ നമുക്ക് ഇന്ന് നിൽക്കാനുള്ള എല്ലാ സെറ്റപ്പും ഉണ്ട്.. ഇതിനേക്കാൾ നല്ലൊരു സ്ഥലം നമുക്ക് ഇനി കിട്ടില്ല…”

 

“എന്നാലും… വേണ്ട രാജേഷേട്ടാ…”

 

“ഇതാ.. നീ വാക്ക് പറഞ്ഞതാണ് ട്ടോ ഇന്നെന്റെ കൂടെ നിൽക്കാമെന്ന്…”

 

“അത് ഞാൻ ഏട്ടന്റെ കൂടെ എങ്ങോട്ടെങ്കിലും യാത്ര പോകാമെന്നു കരുതി പറഞ്ഞതെല്ലേ..”

 

“ഇന്ന് എനിക്ക് നിന്റെ കൂടെ ഇരിക്കണം ഈ രാത്രി മുഴുവൻ.. എന്റെ പെണ്ണിന്റെ മുഖത്തു നോക്കി.. എനിക്കത് മാത്രം മതി…”

 

“എന്റെ ഏട്ടാ എനിക്കും അത് തന്നെയാണിഷ്ട്ടം… എന്നാലും ഇവിടെ എനിക്ക് എന്തോ പേടി പോലെ.. ആരെങ്കിലും വന്നാൽ…”

 

“ഇവിടെ ആരും വരില്ല പെണ്ണെ.. ഇത് കണ്ടോ ഈ റൂം നോക്കിയെ ..”

 

വിശാലമായ ഒരു റൂമിലേക്കു അവളെ കയറ്റി കൊണ്ട് രാജേഷ് അവളുടെ തോളിലൂടെ കൈ ഇട്ട് നിന്നു…

 

ഒരു ബെഡ്‌റൂം ആയിരുന്നു അത്… രണ്ടാൾക്കു നിൽക്കാനുള്ള എല്ലാ സെറ്റപ്പും ആ റൂമിൽ ഉണ്ടായിരുന്നു…

 

“നീ ഒന്ന് ഫ്രഷ് ആയി വാരുന്ന സമയം കൊണ്ട് ഞാൻ കുടിക്കാൻ ജ്യൂസെടുത്തിട്ടു വരാം” എന്നും പറഞ്ഞ് അവളെ ബെഡ്‌റൂമിൽ തന്നെയുള്ള വാഷ് റൂമിലേക്കു ഉന്തി തള്ളി വിട്ടു…

 

❤❤❤

 

“എടാ.. എന്തായി…” പുറത്തേക്കിറങ്ങിയ രാജേഷിനെ പിടിച്ചു നിർത്തി അജു ചോദിച്ചു..

 

“എല്ലാം സെറ്റ് ആണ്.. ഇന്ന് മുഴുവൻ ആ പച്ചക്കരിമ്പ് നമുക്കുള്ളതാണ്…”

 

“എന്നാൽ ആദ്യം ഞാൻ കയറാം… അനസ് അവരോട് പറഞ്ഞു…”

 

“അതെങ്ങനെ ശരിയാകും കഴിഞ്ഞ രണ്ട് പ്രാവശ്യം കിട്ടിയതിനെയും നിങ്ങൾ രണ്ട് പേരുമല്ലേ ആദ്യം ചവച്ചു തുപ്പിയത്, ഇത് എനിക്ക് വേണം..” അജു അവരോട് പറഞ്ഞു…

 

“ഹ്മ്മ്.. നോക്കി കണ്ടു ചെയ്യാണെടാ.. ചെറിയ കുട്ടിയാണ്… കൊല്ലരുത്.. ഇനിയും ആവശ്യമുള്ളതാണ്…”

 

“അതൊക്കെ ഞാൻ നോക്കിക്കോളാം.. ഞാൻ ആ കുപ്പിയൊന്ന് പൊട്ടിക്കട്ടെ… ഒന്ന് പിടിപ്പിച്ചാലേ ഊർജം കിട്ടു…”

 

❤❤❤

 

കുറച്ചു സമയങ്ങൾക് ശേഷം രാജേഷും മറ്റു രണ്ടു പേരും റുക്‌സാന ഇരിക്കുന്ന റൂമിലേക്കു കയറി…

 

ഒരു ഞെട്ടലോടെ റുക്‌സാന ബെഡിൽ നിന്നും ചാടി എഴുന്നേറ്റു..

 

“റുക്‌സാന ഇത് എന്റെ ഫ്രണ്ട്സ് ആണ്.. ഇവർക്കു നിന്നെ ഒന്ന് പരിചയപെടണമെന്ന് പറഞ്ഞപ്പോ ഞാൻ വരാൻ പറഞ്ഞതാണ്.. ഇവരും ഉണ്ടാവും ഇന്ന് നമ്മുടെ കൂടെ”

വികൃതമായ ഒരു ചിരിയോടെ രാജേഷ് അവളോട്‌ പറഞ്ഞു…

 

“എന്താ ഏട്ടാ.. ഇതൊക്കെ.. ഞാൻ നിങ്ങളോട് പറഞ്ഞില്ലേ.. എനിക്ക് ഹോസ്റ്റലിൽ പോകണം… “ എന്നും പറഞ്ഞ് വാതിലിന്റെ അരികിലേക് നടന്ന റുക്‌സാനയുടെ കൈകളിൽ പിടിച്ചു കൊണ്ട് അജു വലിച്ചു..

Updated: March 12, 2021 — 10:32 pm

67 Comments

  1. ❤❤❤??ശരിയാ

  2. Super. Ippozhathe kaalathe penkuttikale karatte polulla ayodhana kalakal padippichale rekshayullu.

    1. ശരിയാണ് ❤❤❤

  3. സൂപ്പർ ??

  4. കുട്ടപ്പൻ

    വയ്ക്കൂല ?

    1. കുട്ടപ്പൻ

      വായ്ക്കൂല

      1. ഓക്കേ നോ പ്രോബ്ലം.. നിനക്കുള്ള വട നാട്ടിൽ വന്നിട്ട് ???

  5. ഞാന്‍ vayichathano ഇത് ???
    ….
    നന്നായിട്ടുണ്ട് ??

    1. ??

      വായിച്ചിട്ടല്ലേ നന്നായിട്ടുണ്ട് എന്ന് പറഞ്ഞത്…

      1. നേരത്തെ vaayichathano എന്ന്

  6. *വിനോദ്കുമാർ G*❤

    ♥♥♥♥?

Comments are closed.