നിർഭയം 3 [AK] 360

Views : 23505

അപ്പോഴേക്കും മായയുടെ നിലവിളി അവിടെ ഉയർന്നു…അവൻ പാന്റിന്റെ പോക്കറ്റിൽ കയ്യിട്ട് കുറച്ചു മുന്നേ ഗുണ്ടകളിലൊരുത്തനിൽ നിന്നും പൊക്കിയ ഫോൺ കയ്യിലെടുത്തു… എന്തൊക്കെയോ അതിൽ ചെയ്തതിനു ശേഷം ആ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു മതിലിനപ്പുറത്തേക്ക് വലിച്ചെറിഞ്ഞു..

“ഒന്നും ചെയ്യല്ലേ ചേട്ടാ… ചേട്ടാ….”

അവളുടെ കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു…ആ ശക്തി കൊണ്ടെന്ന പോലെ മഴയും പെയ്യാൻ തുടങ്ങിയിരുന്നു.. പ്രകൃതിയും അവൾക്ക് വേണ്ടി കരയുന്നെന്ന പോലെ….

അവന്റെ കണ്ണുകളും ഈറനണിഞ്ഞു…

“ഇല്ല മോളെ… ചേട്ടനൊന്നും ചെയ്യില്ല..”

“അവൾ എങ്ങലടിച്ചു കൊണ്ടിരുന്നു…”

“ചേട്ടന്റെ കുട്ടി കരയല്ലേ… ഒന്നും ചെയ്യില്ല ട്ടോ..”

“ഹ്മ്മ്..” നിർത്താത്ത ഏങ്ങലടിയോടുകൂടി അവൾ മൂളി.. അറിയാതെയെങ്കിലും ആ മുഖത്തൊരു പുഞ്ചിരി വന്നു…

അവൻ അവളെയും കൊണ്ട് മതിലിനരികിൽ വന്നു..

“മോളെ ചേട്ടന്റെ മേലിൽ ചവിട്ടി കേറിക്കോ… കുറച്ച് വേദന കാണും.. മതില് മുഴുവൻ കുപ്പിച്ചില്ലാ ട്ടോ.. സൂക്ഷിക്കണേ… “

അവൾ കരഞ്ഞുകൊണ്ട് ചിരിച്ചു.. ആ കണ്ണുകളിൽ എന്തുകൊണ്ടോ സന്തോഷം നിറഞ്ഞിരുന്നു.. അവൻ കൈ കൂട്ടിപ്പിടിച്ചപ്പോൾ അവൾ ആ കൈകളിൽ ചവിട്ടി ഷോൾഡറിൽ ചവിട്ടാൻ കാല് പൊക്കി…

പെട്ടെന്ന് എന്തോ ഒരു തരിപ്പ് തന്റെ തലയിലേക്ക് വരുന്നത് പോലെ അവനു തോന്നി… ശക്തമായ ഇരുമ്പുകുടം തല പൊളിച്ചതുപോലെ… നിലത്തേക്ക് വീഴുമ്പോൾ മായയുടെ ആർപ്പു വിളി അവന്റെ ചെവിയിൽ അലയടിക്കുന്നുണ്ടായിരുന്നു…

Recent Stories

The Author

AK

43 Comments

  1. കഥ നല്ല ട്രില്ലിങ് ആയിട്ടുണ്ട്. മൂന്ന് ഭാഗം ഒരുമിച്ച് വായച്ചു. ബാക്കി വൈകാതെ പോരട്ടെ.. സ്നേഹത്തോടെ,❤️

  2. പ്രതീക്ഷിച്ച പോലെ അല്ല ഈ ഭാഗം.. ഫോണ്ട് സൈസ് ഒന്ന് ശ്രദ്ധിക്കണം…
    കഥ നന്നായി പോകുന്നുണ്ട്.. കുറച്ചു കൂടി വിശദമാക്കി എഴുതിയാൽ പൊളിക്കും…

    അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️♥️♥️

  3. AK,
    ആദ്യ ഭാഗം വായിച്ചതിനു ശേഷം പിന്നെ വായിക്കാൻ സമയം കിട്ടിയില്ല, പൊതുവെ തുടർക്കഥകൾ വായിക്കാൻ വിമുഖത ഉള്ള ആൾ ആണ് ഞാൻ, കുറെ വൈകുമ്പോൾ പിന്നെ കഥയുടെ ഫ്ലോ നഷ്ടമാകും, കഥ തന്നെ മറന്നു പോകും.
    എന്തായാലും ഞാൻ മൂന്നു ഭാഗം ഒരുമിച്ചു വായിച്ചു. കഥ ആദ്യഭാഗങ്ങളിൽ നിന്നു വിഭിന്നമായി ത്രില്ലിംഗ് ആയി മാറുന്നുണ്ട്. ട്വിസ്റ്റ് ഒക്കെ സൂപ്പർ,
    എഴുത്തും മനോഹരം, തുടർഭാഗങ്ങൾ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു…

    1. ഒത്തിരി സന്തോഷം, സ്നേഹം ♥️♥️… അധികം വൈകാതെ തന്നെ ഇടാം…

  4. ❤❤❤❤❤❤❤❤❤❤

  5. കാത്തിരിക്കാൻ ഒരുപാടുണ്ട്,super❤️❤️❤️❤️❤️

    1. ❤❤❤❤❤❤❤❤❤❤❤

    2. ♥️♥️♥️

  6. Valare nalla part
    Oru cheriya confusion chelpo next partil clear aakumayirikkum

  7. ഹ പരീക്ഷണം വിജയമായി.
    എന്തായാലും തുടരണം. പേജ് കൂട്ടാൻ
    ശ്രമിക്കണം

    1. തുടരും ബ്രോ..♥️

  8. മാസ്സ്….. അടിപൊളി….

    1. ♥️♥️♥️

    2. Super bro page koottooondooo please

      1. ശ്രമിക്കാം ബ്രോ ♥️♥️♥️

  9. Boro sooper

  10. *വിനോദ്കുമാർ G*

    സൂപ്പർ ഇവരുടെ അന്ത്യം കാണാൻ കാത്തിരിക്കുന്നു സൂപ്പർ സ്റ്റോറി

    1. താങ്ക്സ്സ് ബ്രോ..♥️

  11. Super page kuttu

    1. ശ്രമിക്കാം ബ്രോ..♥️

  12. Page kooti ezhuth bro… 💚💚

    1. ശ്രമിക്കാം ബ്രോ..♥️

  13. Nice story bro ….

  14. Nice part bro ….

    1. താങ്ക്സ്സ് ബ്രോ

  15. ഈ പാർട്ടും നന്നായിരുന്നു 🔥

    AK ഇജി മുത്താണ് ♥️

    ♥️♥️♥️

    1. ഒത്തിരി സ്നേഹം..♥️

  16. മാത്തപ്പൻ

    💞💞💞

  17. MRIDUL K APPUKKUTTAN

    💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com