നിശാവദം [Augustin joseph] 45

നിൻ്റെ പ്രിയപ്പെട്ട സ്വപ്നം ,
അത് നിൻ്റേത് മാത്രമാണ്.
അതിനെ നഷ്ടപ്പെടുക എന്നാൽ,
മൃതി തന്നെയാണ്.!
നീ, ആ രാത്രിയിൽ എത്രമാത്രം വേദനിച്ചിരിക്കണം,
നിൻ്റെ ശ്വാസം എത്രമാത്രം ഭാരപ്പെട്ടിരിക്കണം,
നിൻ്റെ തലച്ചോർ എത്രമാത്രം സംഘർഷം അനുഭവിച്ചിരിക്കണം.
അടച്ച് പൂട്ടിയ നിൻ്റെ കണ്ണുകളുടെ പേശികളിൽ,
ആ നിസ്സഹായമായ അവസ്ഥ ഞാൻ കണ്ടെത്തുകയായിരുന്നു..?

തൊട്ടടുത്ത നിമിഷം,
നിദ്രയിൽ നിന്നോടൊപ്പം ശയിക്കുന്ന… നിൻ്റെ പ്രീയപ്പെട്ട സ്വപ്നത്തിൻ്റെ, നിർബന്ധിതമായ വേർപാട്….!!
തീരുമാനവും നിലപാടും നിൻ്റേതാണ്.
ആ രാത്രിയിൽ നി അനുഭവിച്ച,
മനക്ലേശം……
ആരേക്കാലും നന്നായ്,
എനിക്കത് മനസ്സിലാവും,?

1⃣, ഒന്നുകിൽ നിനക്ക്……
നിദ്രയോട് വിടപറഞ്ഞ്,
പൂട്ടിവെച്ച മിഴിഇണകളെ ശക്തമായ് തുറന്ന്,
കൈവിരലുകൾ, ഇരുളിൽ പരതിയ കോപ്പയിൽ നിന്നും,
കുറച്ചധികം വെള്ളം കുടിച്ച്, മനസ്സിനെയും ശരീരത്തെയും തണുപ്പിക്കാം.
നിൻ്റെ,
പ്രീയസ്വപ്നത്തിൻ്റെ ദേഹിയെ,
അഗ്നിയുടെ ദാഹത്തിന് വിട്ടുകൊടുക്കാതെ,
ആ സുഖനിദ്രയോട് നിനക്ക് യാത്ര ചോദിക്കാം.
നീ അങ്ങനെ ചെയ്യുമ്പോൾ,
ഇനിയൊരു തിരിച്ചുവരവില്ലാതെ അവൾ നിന്നിൽ നിന്നും പടിയിറങ്ങും….
നിൻ്റെ മനസ്സും മസ്തിഷ്കവും,
പ്രിയ സ്വപ്നത്തിൻ്റെ അവസാനം അറിയാതെ നെടുവീർപ്പിടും…….
തിരിച്ചുവരവില്ലാത്ത വിരഹം ,
മിഴികളെ ഈറനാക്കും….??

2⃣, രണ്ടാമതായ് നിനക്ക് മറ്റൊന്ന് തീരുമാനിക്കാം………

പിന്നാലെ വരുന്ന അഗ്നിയിൽ തെല്ലും പതറാതെ,
മുന്നോട്ട് നിനക്ക് കുതിക്കാം.,
ഇത് വരെ നീന്നോടൊപ്പം രമിച്ച,
പ്രീയ സ്വപ്നത്തിൻ്റെ അവസാന ദ്യശ്യാനുഭവം വരെ,
അതിൻ്റെ പൂർണ്ണതയിലും നിർവൃതിയിലും, നിനക്ക് അനുഭവിക്കാം.
ഇനിയുള്ള രാത്രികളിൽ,
നിനക്ക് വാരിപ്പുണർന്നുറങ്ങാൻ ,
ആ സ്വപ്നത്തിൻ്റെ ആത്മാവ് മാത്രം മതിയാകും…?

എന്നാൽ നീ ,
നിൻ്റെ സ്വാർത്ഥതക്കായ് അങ്ങനെ ചെയ്യുമ്പോൾ,
ആ ക്രൂരനായ അഗ്നിയിൽ,
പൂർണ്ണമായ് കീഴ്പ്പെട്ട്,
വെന്ത് വെണ്ണിറായി തിരുന്നതും,
നിൻ്റെ മനോ-നിർവൃതിക്കായ്..
സ്വയം ഇല്ലാതാകുന്നതും
നിൻ്റെ പ്രീയപ്പെട്ടത് തന്നെയല്ലേ…..??

Updated: May 6, 2022 — 10:19 pm

1 Comment

  1. Bro സഹിത്യം എഴുതുക is not every ones cup of tea and സാഹിത്യം ആസ്വദിക്കുക എന്നതും not Evey ones cup of tea, so ഒരു കഥ എഴുതൂ എന്നിട്ട് അവിടെ മനസ്സിൻ്റെ വികാരം സഹിതം ആയിട്ട് എഴുതൂ എപ്പോൾ എല്ലാം നല്ലതാകും .

Comments are closed.