നിഴലായ് അരികെ – 19 [ ചെമ്പരത്തി ] 698

നിഴലായ് അരികെ – 19 | Nizhalay Arike – 18 | Author : ചെമ്പരത്തി

[ Previous Part ]

  • നിഴലായ് അരികെ – 19

     

     

    ദിവസങ്ങൾക്കു ശേഷം മനസ്സിലെ പിരിമുറുക്കങ്ങൾക്ക് ഒരു ശാന്തത വന്നതിനാൽ ആകണം വണ്ടിയിൽ കയറി കുറച്ചു കഴിഞ്ഞപ്പോഴേക്കും നന്ദൻ വീണ്ടും ഉറക്കത്തിലേക്കു വീണു……

     

    വണ്ടിക്കുള്ളിൽ നേർത്ത ശബ്ദത്തിൽ അലയടിച്ചു കൊണ്ടിരുന്ന ഗസലിന്റെ താളത്തിനൊത്ത്‌ ആര്യയുടെ വിരലുകളും സ്റ്റീറിങ് വീലിൽ താളം പിടിച്ചുകൊണ്ടിരുന്നു……

    ചരൽ വാരിയെറിയുന്ന പോൽ ഉള്ള കനത്ത മഴയെ വകവെയ്ക്കാതെ,കരുത്തനായ ആ കറുത്ത കുതിരയെ അനായസം തന്റെ വലതു കയ്യാൽ മെരുക്കിയെടുക്കുന്നതിനിടയിലും അവളുടെ കണ്ണുകൾ കൂടെക്കൂടെ ശാന്തമായുറങ്ങുന്ന നന്ദന്റെ മുഖത്ത് പാളി വീഴുന്നുണ്ടായിരുന്നു…..

    ഗിയർ ചേയ്ഞ്ജ് ചെയ്യുന്ന സമയത്തും അല്ലാതെ ചുരുക്കം സമയങ്ങളിലും ഒഴികെ ബാക്കിസമയങ്ങളിൽ ആര്യയുടെ ഇടതു കൈ, കോ-ഡ്രൈവർ സീറ്റിന്റെ ഹാൻഡ്റെസ്റ്റിൽ ഇരുന്ന നന്ദന്റെ കൈമേൽ ആയിരുന്നു…….

     

    ബ്രേക്കിന്റെ അലർച്ചയോടൊപ്പം താൻ മുന്നോട്ടാഞ്ഞതും അറിഞ്ഞാണ് നന്ദൻ ഞെട്ടി കണ്ണ് തുറന്നത്…..

     

    വണ്ടിയുടെ, മുന്നോട്ടും പിന്നോട്ടും ഉള്ള ചാഞ്ചാട്ടം നിന്നിരുന്നില്ല……

     

    “ന്താമ്മൂ….. ന്താടീ പറ്റിയെ…??”

    ഡ്രൈവർ സൈഡിലെ ഡോറിൽ കൂടി പുറത്തേക്കു നോക്കിക്കൊണ്ടിരുന്ന ആര്യയോടവൻ അമ്പരപ്പോടെ ചോദിച്ചു…..

     

    “ഏയ്….. ഒന്നൂല്ല്യ….. ഒരു പട്ടിക്കുഞ് വട്ടം ചാടിയപ്പോൾ ചവിട്ടിയതാ…….”

    ഒന്ന് പരുങ്ങിയിട്ടവൾ മറുപടി പറഞ്ഞു…..

     

    അവൻ ചുറ്റും നോക്കി….അവിടെ മഴ പെയ്തിട്ടില്ലാ എന്ന് തോന്നും വിധം റോടൊക്കെ ഉണങ്ങിയിരുന്നു….ഇടതു വശത്ത് കണ്ട കടയുടെ ബോർഡിൽ പുതുപ്പാടി എന്ന് കണ്ട നന്ദൻ കയ്യിൽ കെട്ടിയിരുന്ന വാച്ചിലേക്കും ആര്യയുടെ മുഖത്തെക്കും മാറിമാറി നോക്കി……

95 Comments

  1. ❤️❤️❤️❤️❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      ????????❤❤❤❤???

  2. എവിടെ bro…..
    വളരെ സങ്കടത്തില്‍ കൊണ്ട്‌ പോയി നിരത്തിയത് ആണ്‌…..

    എത്ര ദിവസം ആയി കാത്തിരിക്കുന്നു…

    1. ❦︎❀ചെമ്പരത്തി ❀❦︎

      രണ്ട് ദിവസം കൂടി ബ്രോ…… ഒരാഴ്ച ആയി കസിന്റെ കല്യാണത്തിരക്കിൽ ആയിപ്പോയി…… 90%കംപ്ലീറ്റ് ആയതാണ്…. സ്നേഹത്തോടെ ????

      1. Ok….
        Waiting…..
        ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  3. Bro oru happy ending tharanam tta….. Sad aakalle… ❤❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഞാൻ ശ്രമിക്കാം ബ്രോ…. സ്നേഹത്തോടെ ????????

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഏയ്……..??????

  4. Sad aakkalle bro

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഞാൻ ശ്രമിക്കാം ബ്രോ…… സ്നേഹം ?

  5. ༒☬SULTHAN☬༒

    Hpy wedding anniversary ❤❤❤

    Bro sad akki. Thudakkam nalla reethiyil akkiyitt avasanam a pennin thazhe thalli ittath mosham ayi poyi.

    Nthalum avalkk onnum sambavikkillennu karuthi adutha partinayi kathirikkunnu.

    Story nannyittund. Innale vayichath ahn itta comment post ayilla.

    Nthalum ii partum nannyittund.
    Waiting for the twist.

    Ishatyi ????

    1. ❦︎❀ചെമ്പരത്തി ❀❦︎

      സുൽത്താൻ…… കുത്തിക്കുറിച്ച അക്ഷരക്കൂട്ടങ്ങളെ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം……. അതോടൊപ്പം നൽകിയ ആശംസകൾക്കും….. സ്നേഹത്തോടെ ??????

      1. ༒☬SULTHAN☬༒

        ❤❤❤❤❤. ഒരു twist kond vann ശുഭം akkumenn പ്രതീക്ഷിക്കുന്നു ❤
        Pinna എന്തായാലും ഇങ്ങള മനസ്സിൽ ഉള്ളപോലെ eyth numma vayicholam ?❤❤

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം രുദ്ര ❤❤❤❤❤

  7. ചെമ്പരത്തി,
    ആദ്യം തന്നെ വിവാഹ വാർഷികാശംസകൾ, താങ്കളുടെ പ്രണയത്തിന്റെ എഴുത്ത് അതിമനോഹരം എന്ന് മാത്രമേ പറയാൻ കഴിയു. യുവ മിഥുനങ്ങളുടെ അടുപ്പവും, അവർ തമ്മിലുള്ള ബന്ധങ്ങളുടെ തീവ്രതയും ഒക്കെ വേറെ ലവൽ,
    കഥയുടെ അവസാനം നൊമ്പരമുണർത്തി നിർത്തി, അവരുടെ പ്രണയത്തിനു അൽപായുസ്സോ?
    വായനക്കാരന്റെ മനസ്സിൽ ഒരു നെരിപ്പോട് എടുത്തു വച്ചിട്ട് ഒരു വല്ലാത്ത നിർത്തൽ,
    കാത്തിരിക്കാം പുതിയ ഭാഗത്തിനായി…

    1. ❦︎❀ചെമ്പരത്തി ❀❦︎

      അറിയിച്ച സ്നേഹാശംസകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ജ്വാല……???❤
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…….????
      ???????രണ്ടാഴ്ചക്കുള്ളിൽ അടുത്ത പാർട്ടുമായി വരാം എന്ന് കരുതുന്നു….
      സ്നേഹത്തോടെ ????

  8. മല്ലു റീഡർ

    ഹാപ്പി വെഡിങ് ആനിവേഴ്സറി ചെമ്പുമാമാ …???

    എല്ലാം തീരുമാനിച്ച സ്ഥിതിക് നമ്മക് ഇനി റോൾ ഇല്ലല്ലോ…അപ്പൊ പിന്നെ ശെരി എന്നാൽ..കൊല്ലുവോ വളത്തുവോ എന്താണ് എന്ന് വച്ചാൽ ആയിക്കോട്ടെ…

    1. ❦︎❀ചെമ്പരത്തി ❀❦︎

      പിണങ്ങല്ലേടാ…. ഞ്യാൻ രണ്ടാഴ്ച കൊണ്ട് വരാം….????❤❤❤❤❤???????
      ആശംസകൾക്ക് ഒരായിരം സ്നേഹം ❤❤❤❤❤

  9. ഈ ഭാഗവും മനോഹരമായിരുന്നു….. അമ്മുവിന്റെ ഓരോ ചെയ്തികളും ഒരു പുഞ്ചിരി വിരിയ്ക്കുന്നു………,, വളരെ റൊമാന്റിക് ആണ് അമ്മു…. ? രണ്ടുപേരുടെയും ഓരോ സീനും മനോഹരമായിരുന്നു…….. അവസാനം അവളെ മരണത്തിലേക്ക് തള്ളി വിട്ടു……. അത് ഒരു സ്വപ്നമാണെന്നോ അല്ലങ്കിൽ അവൾ രക്ഷപ്പെടുമെന്നോ പ്രതീക്ഷിക്കുന്നു……… ദേവനെ വിട്ടു അമ്മുവിന് അങ്ങനെ പോകാൻ കഴിയില്ല….
    എന്തായാലും ബാക്കി അറിയാനായി അടുത്ത ഭാഗത്തിനായി waiting…….

    സ്നേഹത്തോടെ സിദ്ധു ❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      ശരിയാണ്…. അവൻ ഇല്ലാതെ അവളോ, അവൾ ഇല്ലാതെ അവനോ ഇല്ല…… സ്നേഹം സിദ്ധു….??????????❤❤❤❤❤❤❤???

  10. അവൾ എന്തൊക്കെയോ മുൻകൂട്ടി തീരുമാനിച്ചതുപോലെ അതോ ഇനി…. ♥♥♥

    1. ❦︎❀ചെമ്പരത്തി ❀❦︎

      ആയിരിക്കുമോ ???
      ❤❤❤❤?????????

  11. ?❤️നർദാൻ♥️?

    അൽ സൈക്കോ

    എന്തായാലും അടുത്ത പാർട്ടിൽ നോക്കാം എന്താവും എന്ന്.

    1. ❦︎❀ചെമ്പരത്തി ❀❦︎

      കാത്തിരുന്നു കാണുക തന്നെ…??????????❤

  12. Oru tragedy Akukayanel ini njan illeloj parnjapole dout ayi ini kittilan vechitano devane mm enthalumu kathien kanam

    1. ❦︎❀ചെമ്പരത്തി ❀❦︎

      രണ്ടാഴ്ചയോളം കാത്തിരിക്കേണ്ടി വരും..????

  13. ♨♨ അർജുനൻ പിള്ള ♨♨

    Happy wedding anniversary ചെമ്പു. കഥ അടിപൊളി ആയിട്ടുണ്ട് ??. ഓരോ ഭാഗങ്ങൾ നന്നായി കാണിച്ചിട്ടുണ്ട്. ദേവൻ കൊള്ളാം. അമ്മു നല്ല റൊമാന്റിക് ആണ് അല്ലെ ?. അപ്പൊ എങ്ങനെ ആണ് അമ്മുവിനെ അങ്ങ് തീർക്കുവല്ലേ. മരിക്കുമ്പോൾ കുറച്ച് വെള്ളം മെങ്കിലും കുടിക്കല്ലേ ?. സത്യത്തിൽ നീ ഇത് ആർക്കോ ഉള്ള പണി അല്ലെ കൊടുത്തത്.തിങ്കൾ മുതൽ അടുത്ത പാർട്ട്‌ എഴുതി തുടങ്ങിക്കോ ?

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഒരായിരം സ്നേഹം പിള്ളേച്ചാ……..വീണത് വെള്ളത്തിൽ ആയതു കൊണ്ട് വെള്ളം കുടിക്കും എന്നുള്ളത് ഉറപ്പ്……
      ആശംസകൾ അറിയിച്ചതിൽ പെരുത്ത് സന്തോഷം…. സ്നേഹത്തോടെ ?????

  14. “പോവല്ലേടാ ദേവാ…. ഇതും ന്റൊരു ആഗ്രഹം ആയിരുന്നു….. നിന്നോടൊത്തീ മഴ നനയൽ……. ഒരു പക്ഷെ ഇനി പറ്റിയില്ലെങ്കിലോ….”

    It’s well planned suicide
    Arya endho maraka rogiyanu
    Aval maranam munnil kandirunnu
    Allathe aarelum dangerous area yil heal chappal use (writer brilliant)
    Cheyyo
    She decided something

    1. ഞാൻ വിടൂലാ ദേവാ……. പക്ഷെ ഞാൻ പോയാൽ നിന്നേം കൊണ്ടേ പോകൂ…… നീയില്ലാതെ ഞാനും, ഞാനില്ലാതെ നീയും ഉണ്ടാകില്ല……ഉറപ്പ്….”

      Ithum koode cherthu vayikkuka

      Endho manassil vechu parayunnu

      Well thanks ? bro
      Happy anniversary
      Always a good part
      Please give us happy end
      Eagerly waiting
      ,,✍️???

      1. ❦︎❀ചെമ്പരത്തി ❀❦︎

        സാബു…. ഒരായിരം സ്നേഹം ഈ വായനക്കും ഈ വരികൾക്കും….
        രണ്ടാഴ്ച കൊണ്ട് വരാം എന്ന് കരുതുന്നു….. സ്നേഹത്തോടെ ????

  15. ❤️❤️❤️❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം വിഷ്ണു ?????❤❤

  16. മുത്തു

    വായിക്കാൻ വന്നതാ ഞാൻ പക്ഷെ comments കണ്ടപ്പോൾ വായിക്കാൻ തോന്നുന്നില്ല നീ sed ആക്കി എന്ന് തോന്നുന്നു ????
    എനിക്ക് ആയാത്രയിൽ അവസാനിപ്പിച്ചപ്പഴേ തോന്നിയതാണ് ഒരു ട്രാജഡി നീ കൊണ്ടുവരുമെന്ന് ??
    അത് കൊണ്ട് climax ഉം കൂട്ടി വായിക്കാം ഇല്ലങ്കിൽ ടെൻഷൻ അടിച്ചു ചാവും?? next part വരുന്നവരെ mood ശരിയാവില്ല
    അപ്പൊ next part വേഗം പോന്നോട്ടെ ???❤️❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      മുത്തുസ്….. ധൈര്യമായി വായിച്ചോ…..???നെക്സ്റ്റ് part മിക്കവാറും രണ്ട് ആഴ്ച എടുക്കും…..
      സ്നേഹത്തോടെ ????

  17. “പോവല്ലേടാ ദേവാ…. ഇതും ന്റൊരു ആഗ്രഹം ആയിരുന്നു….. നിന്നോടൊത്തീ മഴ നനയൽ……. ഒരു പക്ഷെ ഇനി പറ്റിയില്ലെങ്കിലോ….”

    ഇത് കണ്ടപ്പോഴേ എനിക്ക് തോന്നിയതാ… ?

    ഒരുവട്ടം ചോദിച്ചപ്പോ പറയുകേം ചെയ്ത് മനസ്സിൽ sad എൻഡിങ് ആണെന്ന്.

    രാത്രി വീട്ടിൽ നിന്നിറങ്ങി അവരുടെ യാത്ര ഒക്കെ മനോഹരമായിരുന്നു. ആര്യയുടെ കുറുമ്പൊക്കെ വല്ലാതെ ഇഷ്ടായി. കൂടുതലൊന്നും പറയുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ലേറ്റ് ആയി എന്നാലും happy anniversary ❤❤?

    1. ❦︎❀ചെമ്പരത്തി ❀❦︎

      കുട്ടപ്പാ……expect the unexpected എന്നല്ലേ…. നമുക്ക് ഇത്തിരി കൂടി കാത്തിരിക്കാം….
      ആശംസകൾ അറിയിച്ചതിന് ഒത്തിരി സന്തോഷം…. സ്നേഹപൂർവ്വം ????

Comments are closed.