ആ നിമിഷം ആ വലിയ മാവിൽ നിന്നു ഒരു കറുത്ത രൂപം വലിയ ശബ്ദത്തോടെ പുറത്തേക് പറന്നു ……. വിഷ്ണുവാര്ധന്റെ നിർദ്ദേശം അനുസരിക്കുന്നവർ…..അവർ ഒന്നു ചേർന്നു വലിയ ഒരു പക്ഷിയെ പോലെ ദേവിന് പിന്നാലെ ചെന്നു… ഭയാനകമായ ശബ്‌ദം കേട്ട് തിരിഞ്ഞു നോക്കിയ ദേവിന് മുന്നിൽ ഒരു കറുത്ത രൂപം തെളിഞ്ഞു…ഭയന്നു വിറച്ച അവൻ ഉറക്കെ നിലവിളിച്ചെങ്കിലും ശബ്ദം പുറത്തെക് വന്നില്ല….. ഭയന്നു ഓടിയ അവനു പിന്നാലെ അതും ചെന്നു… ആ രൂപം പലതായി തിരിഞ്ഞു മാറുന്നത് അവൻ കണ്ടു കടവാതിലുകൾ ….നിമിഷനേരം കൊണ്ട് വീണ്ടും അത് മറ്റൊരു രൂപത്തിലേക് ആയി നിറയെ മുടിയുള്ള അംഗ ലാവണ്യമുള്ള ഒരു സ്‌ത്രീ രൂപത്തിന്റെ നിഴൽ പോലെ….. ആ രൂപം ദേവിനരികിലേക് അടുത്തു…പിന്നെ അതൊരു ഒറ്റലക്ഷ്യത്തിലേക് . ദേവിന്റെ ശരീരമാകെ കടവാതിലുകൾ പൊതിഞ്ഞു അവൻ അലറി വിളിച്ചു…..
കിച്ചു വരുന്നത് ദേവ് കണ്ടു. അവൻ മുന്നോട്ടു ഓടി ബൈക്കിനു മുന്നിലേക് നിൽക്കാൻ ശ്രെമിച്ചു..വീണ്ടും വീണ്ടും അലറികരഞ്ഞു
ദേവാ….കിച്ചു ദേവിനരികിലേക് ഓടി അടുത്തു…. മുന്നിൽ കാണുന്ന കാഴ്ച വിശ്വസിക്കാൻ പറ്റാതെ അവൻ നിന്നു പോയി….
അനങ്ങാൻ പറ്റുന്നില്ല..ആരോ കെട്ടിയിട്ടത് പോലെ…കിച്ചു നിന്നു കരഞ്ഞു…ദേവാ…….
ഇറുക്കി അടച്ച കണ്ണുകൾ തുറന്ന ദേവ് കണ്ടു ഒരു രക്തരക്ഷസായി അത് മാറുന്നത് അതിനു രുദ്രയുടെ രൂപം ….ഒരു നിമിഷം മിന്നി മാഞ്ഞു….വായിൽ നിന്നു രക്തം ഒഴുകുന്നു പല്ലുകൾ നീണ്ടു വരുന്നു…..ആ ഭീകര രൂപം സംസാരിച്ചു…. പലതവണ ഞാൻ നിന്നെ ഒഴിവാക്കി എന്റെ വഴിയിൽ നീ തടസ്സം സൃഷ്ടിച്ചുകൊണ്ടേ ഇരുന്നു….നിന്റെ കയ്യിൽ ഉണ്ടായിരുന്ന രക്ഷ അതാണ് നിന്നെ തുണച്ചത് ഇപ്പൊ അതില്ല ഈ ഭൂമിയിൽ ഇനി നീ വേണ്ട… എന്റെ ശരീരത്തിൽ അനുവാദം കൂടാതെ തൊട്ടവൻ ആണ് നീ… നീ ഇനി വേണ്ട……
ആ രൂപം നിന്നു കിതച്ചുകൊണ്ടു പറഞ്ഞു…..ദേവ് കയ്യിലെ ചെയിനിൽ തടഞ്ഞു നോക്കി രുദ്രാക്ഷം നഷ്ടമായിരിക്കുന്നു…ഭഗവതി ക്ഷേത്രത്തിലെ ‘അമ്മ തന്ന രക്ഷ. ആ രക്തരക്ഷസിന്റെ കൂർത്ത പല്ലുകൾ അവന്റെ കഴുത്തിൽ ആഴ്ന്നിറങ്ങി….അമ്മേ…..ദേവ് അലറിവിളിച്ചു. ആ നിമിഷം കിച്ചു ബോധരഹിതനായി നിലത്തു വീണു….ശിവക്ഷേത്രത്തിന്റെ മകുടത്തിൽ ഇരുന്ന ആ വലിയ പക്ഷി യുടെ മിഴികൾ നിറഞ്ഞു…അത് പറന്നു ചെന്ന് കിച്ചുവിനെ കാലിൽ ഒതുക്കി പറന്നകന്നു….
മോളെ രുക്കു…….ശ്രീദേവി വാതിലിൽ മുട്ടി വിളിച്ചുകൊണ്ടിരുന്നു .. സോറി ‘അമ്മ ഞാൻ ഉറങ്ങിപ്പോയി…അറിഞ്ഞിലാമ്മ. രുദ്ര പറഞ്ഞു..
നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പറഞ്ഞു കീർത്തി വിളിച്ചയിരുന്നു.. ഞാൻ വിളികാം അവളെ ഒന്നു ഫ്രഷ് ആകട്ടെ… ‘അമ്മ ചെല്ലു….രുദ്ര പറഞ്ഞു..അല്ല മോളെ തലവേദന മാറിയല്ലോ അല്ലെ…? അതൊക്കെ മാറിയമ്മേ
. എന്ന വേഗം വാ …കാപ്പി എടുത്തുവെക്കാം
ശ്രീദേവി താഴേക് പോയി…
രുദ്ര ഫോൺ എടുത്തു നോക്കി കീർത്തിയുടെ മിസ്സ്ഡ് കാൾ കുറെ ഉണ്ട്…ഇനി ഇന്ന് വരുന്നില്ലേ ആവോ.. ദേവിനോട് ഇന്ന് പറയണം ഞാനും ഉണ്ട് ആ ജീവിതത്തിലേക്കു എന്നു ….പോകും മുൻപ് അച്ഛനോടും സൂചിപ്പിക്കണം … ഇന്ന് ഒരു സ്‌പെഷ്യൽ ഡേ അല്ലെ അതുകൊണ്ട് സാരി ആവാം ദേവിന് ഇഷ്ടമാകും മുൻപ് ഓനാഘോഷത്തിനു സാരി ഉടുത്തന്നു നോക്കിയത് ഓർമയിൽഉണ്ട്. അവനിഷ്ടപെടുന്നതുപോലെ മുടി അഴിച്ചിട്ടു കുളിപിന്നൽ ഇട്ടു…
കീർത്തിയെ വിളിച്ചുകൊണ്ട്….ദേവിന്റെ ഓർമ്മയിൽ അവൾ പടിയിറങ്ങി…രുക്കു….ഹെലോ ഹാ പാറ കീർത്തു എന്താ …വരുന്നില്ലേ നീ രുദ്ര ചോദിച്ചു
ഇന്ന് കോളേജ് അവധിയാണ് രുക്കു…കീർത്തി പറഞ്ഞു….അതെയോ രുദ്രയുടെ മുഖം വാടി …അവൾ പടികൾ തിരിച്ചുകയറി…അല്ല എന്താ പെട്ടന്ന്..അവൾ ചോദിച്ചു…
അത് അത്….നമ്മുടെ ദേവ്…കീർത്തി പറഞ്ഞതും വിതുമ്പി…..ദേവ് ദേവിനെന്തു പറ്റി…
കൊള്ളാം നന്നായിട്ടുണ്ട് ദേവിനെ കൊല്ലണ്ടാരുന്നു
കഥ മുന്നോട്ട് പോകാൻ അനിവാര്യമാണ്
സഖാവേ …നല്ലത്തിന് എന്നു കരുതാം.???
Ee part-um nannaayitund. Dev-ne kollendiyirunilla.
,?എല്ലാം നല്ലതിനു ആയിരിക്കും എന്ന് കരുതാം. ? കട്ടയ്ക് കൂടെ നിന്നേകണേ…??
നന്നായിട്ടുണ്ട് സഹോ കിടുക്കി പാവത്തിനെ കൊല്ലണ്ടായിരുന്നു സഹോ പേടിപ്പിച്ചു വിട്ടാൽ മതിയായിരുന്നു ചിലപ്പോൾ ചെറുക്കൻ നന്നായനെ എന്തായാലും ഈ പാർട്ടും കൊള്ളാട്ടോ അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു
With❤
Sidharth ബ്രോ നമുക്കു ചിത്രപുരത്തേക് പോകണ്ട അവിടേക്കു ദേവിനെ കൊണ്ടു പോകാൻ പറ്റുലാ കോകാച്ചി പിടിക്കും…അതുകൊണ്ടാ ഞാൻ തന്നെ അങ്ങു തട്ടിയെ….???
Thank you bro?????
❤❤❤
നായകൻ വേണം, ദേവൻ അല്ലെങ്കിലും side റോൾ ആയിരുന്നെല്ലോ.
ഈ part വളരെ നന്നായിരുന്നു.
? ?? thank you bro….
Thank you ?bro അവസാനം വരെ കട്ടയ്ക് കൂടെ കാണണം കേട്ടോ???
അപ്പോൾ ദേവ് മരിച്ചോ…… അതൊരുമാതിരി ചതി ആയി പോയി…..
ചിലപ്പോ എല്ലാം നല്ലതിന് ആണെങ്കിലോ…??
ഈ ഭാഗവും നന്നായിട്ടുണ്ട്… പേജുകൾ കൂട്ടി എഴുതൂ…
ഓക്കെ, ശെരിയാക്കാം…