നിഴലായ്‌ 3 [Menz] 124

വർദ്ധൻ ചെയ്തിട്ടുണ്ട്…..ഈ കാളി മനയിൽ ഒരുപാട് രഹസ്യങ്ങൾ ഉറങ്ങികിടപ്പില്ലേ ആ കൂട്ടത്തിൽ എന്റെ ദേവിയും ….ഉണ്ട്….ഇത്രെയും വർഷത്തെ എന്റെ കാത്തിരുപ്പ് അവസാനിക്കാൻ സമയമായിരിക്കുന്നു…എവിടെ മറഞ്ഞിരുന്നാലും ഇവിടെ വരും അവൾ …..മനയ്ക്കൽ ദേവിക കാളി മനയിലേക് വരും….അയാൾ പൊട്ടിച്ചിരിച്ചു അല്ല അട്ടഹസിച്ചു എന്നു പറയുന്നതാവും ശെരി. ചിരിക്കുന്നതിനൊപ്പം ചലിക്കുന്ന അയാളുടെ മാംസളമായ ദേഹത്തേക് അനന്തൻ നോക്കി…തെല്ലൊരു ഭയത്തോടെ…..കാളി മനയ്ക് വെളിയിൽ ഒരു കൂമൻ നീട്ടി കൂവി പറന്നു…പാലപൂ മണം ആകെ നിറഞ്ഞു…ചിറടിച്ചുയർന്ന ഒരു അസാമാന്യ വലുപ്പമുള്ള പക്ഷിയുടെ കണ്ണുകൾ തീ പോലെ ജ്വലിച്ചു. .ആ പക്ഷിയുടെ ചിറക്കടി ശക്തിയാൽ പാലാ പൂക്കൾ. കറുത്ത കരിമ്പടം വിരിച്ച രാത്രിയുടെ വിരിമാറിൽ നക്ഷത്ര കുഞ്ഞുങ്ങളെ പോലെ ഞെട്ടറ്റുവീണു… ഒരു സന്ദേശ വാഹകനെ പോലെ അത് പറന്നു അതിന്റെ ശക്തിയുടെ അടുത്തേക്…..

രുദ്ര തിരിഞ്ഞും മറിഞ്ഞും കിടന്നു ഉറക്കം വരുന്നേ ഇല്ല ഇന്ന് നടന്നതെല്ലാം ഒരു സ്വപ്‌നം പോലെ അവൾക് മുന്നിൽ തെളിഞ്ഞു…ആ മരം വീഴുംമ്പോൾ ഒരു മിന്നായം പോലെ വലിയ ഒരു രൂപം അകന്നു പോയിരുന്നു… മുട്ടുകാലോപ്പം മുടിയുള്ള കറുത്തരൂപം ഒരു നിഴൽ പോലെ അവൾ കണ്ടതാണ് ഒരു പക്ഷെ തോന്നൽ ആയിരിക്കുമോ രുദ്ര ആലോചനയോടെ ബൽകണിയിലേക് പോയി അവിടെ ചെടികൾക്കിടയിലെ ചെയറിൽ ഇരുന്നു….പുറത്തു നല്ല വെളിച്ചം ഉണ്ട്….ആകാശത്തു നിറയെ നക്ഷത്രങ്ങൾ…ചിതറിക്കിടക്കുന്നു… മനോഹരം അവൾ സ്വയം അറിയാതെ പറഞ്ഞു… അറിയാതെ അവളുടെ ഉള്ളിലെ ഭയം നീങ്ങി മാറി. ദേവിന്റെ മുഖം മനസിൽ നിറഞ്ഞു….ഇതുവരെ ഒരിഷ്ട്ടം തോന്നിയില്ലെങ്കിലും ഇന്ന് ആ കണ്ണുകളിൽ തന്നെ തന്നെ കണ്ടപ്പോൾ അറിയാതെ സമ്മതം പറഞ്ഞേനെ .എന്നോർത്തു… വർഷങ്ങൾ ആയി അറിയാം എന്നിരുന്നാലും എവിടെയോ ഒരു മടി ഉണ്ട് ഇഷ്ടപെടതിരിക്കാൻ ഒരു കാരണവും ഇല്ല പക്ഷെ എന്തോ ഒന്ന് പിന്നിലേക് വലിക്കുന്നു.. നാളെ എന്തുപറയും..ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞാലോ..ആദ്യം അച്ഛനോട് പറഞ്ഞിട്ടയാലോ. രുദ്രയ്ക്ക് ആകെ കൂടി ചിരി വന്നു എന്തൊക്കെയാ ആലോചിച്ചു കൂട്ടുന്നത് എന്നോർത്തു. ഒരുഇഷ്ട്ടം തനിക്കും തോന്നുന്നതവൾ അവൾ അറിഞ്ഞു … പറയുകയാണെങ്കിൽ അത് പോസിറ്റീവ് ആയിരിക്കണം എന്നൊരു തോന്നൽ . കീർത്തിയുടെ കാൾ വന്നപ്പോൾ ആണ് അവൾ ദേവ് എന്ന ഓർമ്മയിൽ നിന്നുണർന്നത്..എന്താ കീർത്തു… രുദ്ര ചോദിച്ചു…എടാ രുക്കു എനിക് കിടന്നിട്ടുറക്കം വരുന്നില്ല നാളെ നീ എന്താ ദേവിനോട് പറയുന്നേ ..എന്നോർത്തു എന്റെ ഉറക്കം പോയി.. കീർത്തി പറഞ്ഞുകൊണ്ടേയിരുന്നു. നീ പറ രുക്കു എന്താ നിന്റെ തീരുമാനം…? ഞാൻ ഞാനെന്താ കീർത്തു പറയ എനിക് അറിയില്ല ഇഷ്ട്ടം ഒക്കെ ഉണ്ട് പക്ഷെ അത് അങ്ങനെ ഒന്നാണോ എന്നും അറിയില്ല . ഓഹ് അപ്പൊ നിനക്ക് ഇഷ്ടമാണ് പിന്നെ ഒന്നും നോക്കണ്ട കണ്ണും പൂട്ടി സമ്മതം പറഞ്ഞോ … എന്ന മോള് ദേവേട്ടനെ സ്വപ്നം കണ്ടിരിക് ഞാൻ ഉറങ്ങട്ടെ….കീർത്തി പറഞ്ഞു.

എന്തൊക്കെയോ ഓർത്തുകൊണ് രുദ്ര ബാൽക്കണിയിൽ തന്നെ ഇരുന്നു …. ഇടയ്ക്കിടയ്ക്ക് അവളുടെ മുഖത്ത് വിടരുന്ന പുഞ്ചിരിയിൽ നോക്കി ആ മാവിലെ കണ്ണുകളും ഉറങ്ങാതിരുന്നു .

ദേവ് രുദ്രയുടെ വീടിനു സമീപം ബൈക്കു നിർത്തി മതിൽ ചാടി കടന്നു.. അതുവരെ തെളിഞ്ഞു നിന്ന ആകാശം അന്ധകാരം നിറഞ്ഞു…ആകാശത്ത് മിന്നൽ പിണറുകൾ തെളിഞ്ഞു….ദേവിനുള്ളിൽ ഭയം നിറഞ്ഞു….അവൻ പതുക്കെ. …ബാൽക്കണിയിലെക് കയറാൻ തുടങ്ങി ഒരു മിന്നലിൽ പ്രകാശത്തിൽ അവൻ കണ്ടു തന്റെ പ്രണയത്തെ…..മിഴികൾ അടച്ചു പുഞ്ചിരിയോടെ ചാരിയിരുന്നുറങ്ങുന്നവളെ. അഴിച്ചിട്ട മുടി നിലം മുട്ടികിടക്കുന്നു…അടുത്തെവിടെയോ പൂത്ത സുഗന്ധം പരത്തുന്ന പൂക്കളുടെ മത്ത് പിടിപ്പിക്കുന്ന മണം.. പ്രകൃതി ….ഭീകര രൂപത്തിൽ നിറഞ്ഞാടുപോഴും അവന്റെ പ്രണയിനിയെ കണ്ട നിമിഷം ദേവ് അതേലാം മറന്നു പോയി….അവൻ പോലും അറിയാതെ അവൾക്കരികിലേക് ചെന്നു മുട്ടുകുത്തി ഇരുന്നു കാതോരം പതിയെ വിളിച്ചു…..രുദ്ര….. ഒരു ഞെട്ടലോടെ രുദ്ര പിടഞെഴുന്നേറ്റു… എന്താ …ആരാ….

ദേവ് ….എന്താ ഇവിടെ….?അവൾ ചോദിച്ചു. പിന്നെ എന്റെ പെണ്ണിനെ കാണാൻ തോന്നിയ എനിക് കാണണ്ടേ കൊച്ചേ…എന്ത് ചോദ്യമാ ഇത്…കുസൃതി ചിരിയോടെ പറഞ്ഞു കൊണ്ട് ദേവ് അവിടെ ഇരുന്നു… വാ ഇവിടെ ഇരിക്കേടോ….. അപ്പോഴും അതൊന്നും വിശ്വാസികാതെ സ്വപ്നമാണോ എന്ന മട്ടിൽ നിൽക്കുകയാണ് രുക്കു…ദേവ്..എങ്ങനെ ഇവിടെ എത്തി…അവൾ പരിഭ്രമത്തോടെ ചോദിച്ചു. അതൊക്കെ വന്നു… എനിക് തന്നെ കാണാൻ തോന്നി ഞാൻ വന്നു നിസാരമായി പറയുന്നവനെ കണ്ട് അവൾ ചോദിച്ചു ആരെങ്കിലും കണ്ടിരുന്നെങ്കിലോ ദേവ്… അതും ഈ സമയത്ത് ഇങ്ങനെ ..

എങ്ങനെ…കുറുമ്പോടെ അവൻ ചോദിച്ചു കൊണ്ട് അവളുടെ നേർക്ക് നോക്കി… മിഴികൾ ഉഴറി നടക്കുകയാണ് പെണ്ണിന്റെ ഭയന്നു പോയെങ്കിലും ഒരു കുഞ്ഞു നാണം കാണാം..അവൻ അവൾക്കരികിലേക് ചെന്നു തൊട്ടു തൊട്ടില്ല എന്ന പോലെ നിന്നു……

കാളിമനയിലെ ഹോമാകുണ്ഡത്തിലേക് ബലി നൽകിയ രക്തം മറിഞ്ഞു വീണു.. അഗ്നി അണഞ്ഞു …അപശകുനം വിഷ്ണുവർദ്ധൻ അലറിവിളിച്ചു….എവിടെയാണ് എനിക് പിഴവ് സംഭവിച്ചിരിക്കുന്നത് . കാളി വിഗ്രഹത്തിലേക് നോക്കി അയാൾ കരഞ്ഞു… എന്താണ് ഞാൻ അവിടുത്തേക് തരേണ്ടത് ദേവി….നീ പ്രസാദിക്കാൻ… പെട്ടന്ന്ആഞ്ഞടിച്ച കാറ്റിൽ പടുകൂറ്റൻ മരമൊന്നുലഞ്ഞു അതിൽ നിന്ന് നൂറു കണക്കിന്‌ കടവാതിലുകൾ കാളിമനക് പുറത്തേക്കു ആദ്യമായി പറന്നു…

അവ ഒരേ ദിശ ലക്ഷ്യമാക്കി പറന്നകന്നു…

ഫോൺ നിർത്താതെ റിങ് ചെയുന്നത് കേട്ടാണ് കിച്ചു ഉണർന്നത്. ഹെലോ…..

എടാ ഇത് ഞാൻ ആണ് കാശി….

14 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് ദേവിനെ കൊല്ലണ്ടാരുന്നു

    1. കഥ മുന്നോട്ട് പോകാൻ അനിവാര്യമാണ്
      സഖാവേ …നല്ലത്തിന് എന്നു കരുതാം.???

  2. Ee part-um nannaayitund. Dev-ne kollendiyirunilla.

    1. ,?എല്ലാം നല്ലതിനു ആയിരിക്കും എന്ന് കരുതാം. ? കട്ടയ്ക് കൂടെ നിന്നേകണേ…??

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി പാവത്തിനെ കൊല്ലണ്ടായിരുന്നു സഹോ പേടിപ്പിച്ചു വിട്ടാൽ മതിയായിരുന്നു ചിലപ്പോൾ ചെറുക്കൻ നന്നായനെ എന്തായാലും ഈ പാർട്ടും കൊള്ളാട്ടോ അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. Sidharth ബ്രോ നമുക്കു ചിത്രപുരത്തേക് പോകണ്ട അവിടേക്കു ദേവിനെ കൊണ്ടു പോകാൻ പറ്റുലാ കോകാച്ചി പിടിക്കും…അതുകൊണ്ടാ ഞാൻ തന്നെ അങ്ങു തട്ടിയെ….???

  4. Thank you bro?????

  5. ❤❤❤
    നായകൻ വേണം, ദേവൻ അല്ലെങ്കിലും side റോൾ ആയിരുന്നെല്ലോ.

    ഈ part വളരെ നന്നായിരുന്നു.

    1. ? ?? thank you bro….

    2. Thank you ?bro അവസാനം വരെ കട്ടയ്ക് കൂടെ കാണണം കേട്ടോ???

  6. അപ്പോൾ ദേവ് മരിച്ചോ…… അതൊരുമാതിരി ചതി ആയി പോയി…..

    1. ചിലപ്പോ എല്ലാം നല്ലതിന് ആണെങ്കിലോ…??

  7. ഈ ഭാഗവും നന്നായിട്ടുണ്ട്… പേജുകൾ കൂട്ടി എഴുതൂ…

    1. ഓക്കെ, ശെരിയാക്കാം…

Comments are closed.