നിഴലായ്‌ 3 [Menz] 124

(ദേവിന്റെ പ്രണയത്തിന്റെ അല്ലെ) ???

രുദ്ര വീട്ടിൽ എത്തിയിട്ടും ഭയം വിട്ടൊഴിഞ്ഞിരുന്നില്ല. മോളെ… ഒന്നിങ്ങു വന്നേ ശ്രീദേവി വിളിച്ചത് കേട്ട് അവൾ താഴേക് ഇറങ്ങി ചെന്നു എന്താ അമ്മേ…. ? മോളെന്താ റൂമിൽ തന്നെ ഇരിക്കുന്നെ സുഖമില്ലേ എന്റെ കുട്ടിക്ക് കൃഷ്ണൻ അവളുടെ നെറ്റിയിൽ തൊട്ടൂനോക്കി

ഹേയ്. ഒന്നുല്ല അച്ഛാ… ചെറിയ ഒരു ക്ഷീണം അത്രേ ഒള്ളു…രുദ്ര പറഞ്ഞു …ഞാൻ മോളെ വിളിച്ചതെ ഇത് തരാനാ ശ്രീദേവി ഒരു പാത്രത്തിൽ കുറച്ചു മാമ്പഴം കൊണ്ടു വെച്ചു…. അപ്പു കൊണ്ട് വന്നതാ ഇത് നല്ല മണവും മധുരവും ഉണ്ട്…ശ്രീദേവി പറഞ്ഞു..ആഹാ നോക്കട്ടെ കൃഷ്ണൻ ഒന്നെടുത്തു കഴിച്ചു ശരിയാ നല്ല മധുരം. മോളും ഒന്നെടുത്തു കഴിച്ചു നോക്കിയേ വേണ്ടച്ച എനിക് ഒന്നു കിടക്കണം രുദ്ര പറഞ്ഞു ശരി എന്ന മോള് ചെല്ലു …പോയി കിടന്നോ ശ്രീദേവി പറഞ്ഞു…രുദ്ര റൂമിലേക് പോയി . അപ്പു എന്തിയെ ദേവി അവനെ ഇവിടെ കണ്ടേ ഇല്ലല്ലോ അവൻ കൂട്ടുകാരുടെ ഫുട്‌ബോൾ എന്നും പറഞ്ഞു പോയിട്ടുണ്ട്….കളി കുറച്ചുകൂടുതൽ ആണ് ഈയിടെ ആയിട്ട് പറഞ്ഞ കേൾക്കണ്ടേ ചെക്കൻ……അവൻ കളിക്കട്ടെ കൊച്ചല്ലേ എന്റെ ടീച്ചറേ… കൃഷ്ണൻ പറഞ്ഞു…ഉവ്വ് ഉവ്വ് കൊച്ചെന്നും പാറഞ്ഞിരുന്നോ

ഈ തവണ പത്തിൽ ആണ് ..അതും എന്റെ ക്ലാസ്സിൽ തന്നെ …ഫുൾ A പ്ലസ് ഇല്ലെങ്കിൽ ടീഴ്സന്റെ മുഖത്ത് ഞാൻ എങ്ങനെ നോക്കും കൃഷ്ണേട്ട… ടീച്ചർ ആവലാതി പെട്ടി തുറന്നു….

ആഹാ അപ്പൊ അതാണ് കാര്യം അല്ലാതെ മകന്റെ ഭാവി ഓർത്തല്ല എന്റെ ദേവിക്ക് വിഷമം അല്ലെ..? കളിയാക്കി ചോദിച്ചുകൊണ്ട് കൃഷ്‌ണൻ ഒരു മാങ്ങ കൂടി എടുത്തു…. അവരുടെ കൊച്ചുവർത്തമാനവുമായി ആ ദിവസവും അവർക്കിടയിലൂടെ കടന്നു പൊയിക്കൊണ്ടിരുന്നു

എന്നാലും എന്റെ ദേവാ ആ മരം എങ്ങനെ വീണു എന്ന ഞാൻ ഓർക്കുന്നെ…ദേവഗീതത്തിൽ ബാൽക്കണിയിൽ ഇരുന്നു ബീർ ബോട്ടിൽ പൊട്ടിച്ചുകൊണ്ട്‌ കിച്ചു ചോദിച്ചു…അതല്ലേടാ കൊപ്പേ ഞാൻ ഇത്രേം നേരം ചോദിച്ചു കൊണ്ടിരുന്നെ…. ദേവിന്റെ മറുപടിയും ചവിട്ടും ഒന്നിച്ചായിരുന്നു. അവൻ പറഞ്ഞു . …ഒരു സെക്കന്റ് ഒറ്റ സെക്കൻറ് മതിയായിരുന്നു ….എനിക് അവൾ പറയുന്നത് ഒന്നു കേൾക്കാൻ …പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ്‌ ആണെങ്കിലും…അവൾ പറഞ്ഞു തുടങ്ങിയതാ അപ്പോഴേക്കും…..

എന്റെ ദേവാ നീ ഇത് കുറെ നേരം കൊണ്ട് പറയുന്നു…. വല്ല കാര്യവും ഉണ്ടോ ..ഞാൻ ആ മരം എങ്ങനെയാ ……അയ്യോ……കിച്ചുവിന്റെ പുറം വഴി അടിവീണു കഴിഞ്ഞിരുന്നു ഇനി നീ മിണ്ടരുത് അവനും ഉണ്ട് അവന്റ മരവും …..ദേവ് കലിപ്പ് …അവള് ഒന്നും പറഞ്ഞില്ലെന്നും എന്നെ കൊല്ലുന്നത് എന്തിനാ ……ഡാ

എടാ കിച്ചുവെയ് നിനക്കു പറഞ്ഞ മനസിലവില്ലെടാ ….എത്രവര്ഷത്തെ ഇഷ്ടമാണെന്നോ ഞാൻ ഇന്ന് അവളോട് പറഞ്ഞത് എന്നിട്ടെന്തായി അവളുടെ മറുപടി എന്താണെന്ന് അറിയാൻ പറ്റിയില്ലല്ലോ….എന്റെ ഇഷ്ടം പറഞ്ഞപ്പോൾ ആ മുഖം ഒന്നു നല്ല പോലെ കാണാൻ കൂടി പറ്റിയില്ല ..എനിക് ഇപ്പോ അവളെ കാണാൻ തോന്നുന്നു …..അത് നീ കുടിച്ചതിന്റെ ആണ് ….കിച്ചു പറഞ്ഞു…. എടാ നിനക്ക്‌ ഇപ്പൊ അവളുടെ മറുപടി അറിയണം അത്രേ അല്ലെ ഉള്ളു വഴിയുണ്ട്. നമുക്കു ഫോൺ വിളിച്ചു ചോദിക്കാം അപ്പോ വില്ലനായി മരം വീഴില്ലല്ലോ.. കിച്ചു പറഞ്ഞത് കേട്ടപ്പോൾ ദേവിനും തോന്നി അത് നല്ലതാണെന്നു നാളെ വരെ കാത്തിരിക്കാൻ വയ്യാ …അയ്യോ എടാ എന്റെ കയ്യിൽ നമ്പർ ഇല്ല… പിന്നെ എങ്ങനെ ദേവ് ചോദിച്ചു…….നീ ഒക്കെ ആണോ വർഷങ്ങൾ ആയി സ്നേഹിക്കാൻ നടക്കുന്നത് ……..കണ്ടിഷ്ടപ്പെട്ടാൽ ഇപ്പോ രണ്ടാമത്തെ ദിവസം ഫോൺ വിളിക്കും….പിള്ളേര് മൂന്നാമത്തെ ദിവസം ദേശീയഗാനം പാടും ….കൊട്ടും കുരവയും ….അപ്പോഴാ ഇവിടെ ഒരാൾക് ഫോൺ നമ്പർ പോലും അറിയാതെ നടക്കുന്നെ….കിച്ചു കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു… എന്റെ പൊന്നോ…ഹഹഹ. ഉറക്കെ ചിരിക്കുന്നവന്റെ മുഖത്തൊന്നു കൊടുത്തു അവിടെങ്ങാനും മിണ്ടാതെ കിടക്കാൻ നോക്ക്…. ഞാൻ ഇപ്പൊ വരാം…ദേവിന്റെ ഒരടിയിൽ കിച്ചു ഓഫ് …

ദേവ് പതുക്കെ ബൈക്ക് തള്ളി ഗേറ്റിനു പുറത്തെത്തി…സ്റ്റർറ്റ് ചെയ്തു രുദ്രയുടെ വീട് ലക്ഷ്യമാക്കി കുതിച്ചു….

അനന്ത ഒരു എതിരാളിയെ തെളിഞ്ഞു കാണുന്നുണ്ട് നമുക്കു മുന്നിൽ പക്ഷെ…രൂപം വ്യക്തമല്ല….എങ്കിലും മനസുപറയുന്നു ഞാൻ അവളോടൊപ്പം ചേർന്നു ഈ ലോകം തന്നെ നേടും എന്നു. ..എന്റെ പ്രണയം…..അവളുടെ രൂപം നീ ഓർക്കുന്നുവോ അനന്ത …ഉവ്വ് അങ്ങുന്നെ ദേവി അല്ലായിരുന്നോ സാക്ഷാൽ മഹാദേവി… അനന്ദൻ പറഞ്ഞു….പക്ഷെ ഇപ്പോ ഉണ്ടോ ഇല്ലയോ എന്നറിയാതെ……,,,, അനന്ദൻ പാതിവഴിയിൽ നിർത്തി…ഭയത്തോടെ വിഷ്‌ണു വർധനെ നോക്കി…അയാൾ അതിയായ ദേഷ്യത്തോടെ പറഞ്ഞു….ഉണ്ട്…അവൾ എവിടെയോ ജീവിച്ചിരുപ്പുണ്ട്…..എന്നിൽ നിന്ന് മറഞ്ഞിരുപ്പുണ്ട് ഇപ്പൊ എനികതറിയാൻ കഴിയുന്നുണ്ട്. അങ്ങുന്നെ അപ്പൊ എല്ലാം അറിയാവുന്നത് കൊണ്ടല്ലേ മറഞ്ഞിരിക്കുന്നത് അങ്ങനെ എങ്കിൽ അവിടുത്തെ മുമ്പിലേക് വരുമോ…..? എടൊ ഈ ജൻമം എന്നല്ല ഇനി എത്ര ജൻമം എടുത്താലും ഒന്നും ഓര്മിക്കില്ല അതിനുള്ളത് ഒക്കെ ഈ വിഷ്‌ണു

14 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് ദേവിനെ കൊല്ലണ്ടാരുന്നു

    1. കഥ മുന്നോട്ട് പോകാൻ അനിവാര്യമാണ്
      സഖാവേ …നല്ലത്തിന് എന്നു കരുതാം.???

  2. Ee part-um nannaayitund. Dev-ne kollendiyirunilla.

    1. ,?എല്ലാം നല്ലതിനു ആയിരിക്കും എന്ന് കരുതാം. ? കട്ടയ്ക് കൂടെ നിന്നേകണേ…??

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി പാവത്തിനെ കൊല്ലണ്ടായിരുന്നു സഹോ പേടിപ്പിച്ചു വിട്ടാൽ മതിയായിരുന്നു ചിലപ്പോൾ ചെറുക്കൻ നന്നായനെ എന്തായാലും ഈ പാർട്ടും കൊള്ളാട്ടോ അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. Sidharth ബ്രോ നമുക്കു ചിത്രപുരത്തേക് പോകണ്ട അവിടേക്കു ദേവിനെ കൊണ്ടു പോകാൻ പറ്റുലാ കോകാച്ചി പിടിക്കും…അതുകൊണ്ടാ ഞാൻ തന്നെ അങ്ങു തട്ടിയെ….???

  4. Thank you bro?????

  5. ❤❤❤
    നായകൻ വേണം, ദേവൻ അല്ലെങ്കിലും side റോൾ ആയിരുന്നെല്ലോ.

    ഈ part വളരെ നന്നായിരുന്നു.

    1. ? ?? thank you bro….

    2. Thank you ?bro അവസാനം വരെ കട്ടയ്ക് കൂടെ കാണണം കേട്ടോ???

  6. അപ്പോൾ ദേവ് മരിച്ചോ…… അതൊരുമാതിരി ചതി ആയി പോയി…..

    1. ചിലപ്പോ എല്ലാം നല്ലതിന് ആണെങ്കിലോ…??

  7. ഈ ഭാഗവും നന്നായിട്ടുണ്ട്… പേജുകൾ കൂട്ടി എഴുതൂ…

    1. ഓക്കെ, ശെരിയാക്കാം…

Comments are closed.