കിച്ചു…കാശി വിളിച്ചോ നിന്നെ ..ദേവ് പെട്ടന്ന് ചോദിച്ചു….ഇല്ലെടാ…അവൻ വീട്ടിൽ പോയ പിന്നെ വരും വരെ ഒരു അറിവും ഇല്ലാത്തതല്ലേ….ഇവിടെ പിജി ചെയുന്നു എന്നു മാത്രമാണ്….അവനെ ആരേലും കണ്ടിട്ടുണ്ടോ…എന്നു തന്നെ സംശയമാണ്… അതങ്ങനെ ഒരു ജൻമം . ഹ തിരക്കായിരിക്കും..
വരുമ്പോൾ. വരട്ടെ….കീർത്തി അല്ലെ അത് വാ…. രുദ്ര അവിടെ കാണും… രുദ്ര എവിടെ കീർത്തി… ദേവ് ചോദിച്ചു ..ഓഹോ വന്നോ …വനമാല ഞാൻ കണ്ടില്ലല്ലോ എന്നോർക്കുകയായിരുന്നു… കീർത്തി പറഞ്ഞത് കേട്ട് അവിടെ ഉണ്ടായിരുന്ന കുട്ടികൾ ദേവിനെ നോക്കി ചിരിച്ചു… അല്ല ചേട്ടാ വാല് എന്തിയെ…ചേട്ടന്റെ…..കീര്തിചോദിച്ചു….ദേവ് മറുപടി പറയാൻ തുടങ്ങിയപ്പോൾ ആണ് കിച്ചു ഓടി വന്നത് എടാ നീ ഇത് എന്ത് കാണാൻ നില്കുവാ അവൾ ലൈബ്രറിയിൽ ഉണ്ട്….ഞാനിപ്പോൾ കണ്ടതാ…. ദേവ് കീർത്തിയെ നോക്കി ….കീർത്തി …വാല് ഇവൻ മാത്രമല്ല നീയും അങ്ങനെ ആണല്ലോ. അല്ലെ…?ദേവ് ലൈബ്രറിയിലെക്ക് നടന്നു ഒപ്പം വാലും..
ക്ലാസ് റൂമിലെ പിടകോഴികളുടെ കണ്ണുകൾ അവനെ സ്കാൻ ചെയുന്നത് കണ്ട് കീർത്തി പറഞ്ഞു…വിട്ടേക് മക്കളെ പുള്ളിക് നോട്ടം വേറെയ…..അല്ലേലും നമുക്കൊക്കെ നോക്കാൻ മാത്രേ പറ്റു….മീര പറഞ്ഞു ..ഓഹ് പേര് മീര ഭക്ത മീര കയിലിരുപ്പോ…..കീർത്തി…കളിയാക്കി…ഒന്നു പൊടി ആ ചേട്ടനെ കൊണ്ടു എന്നെ ഇഷ്ടമാണെന്ന് പറയിപ്പിക്കും കാണാനോ….
അയ്യോ വേണ്ടായെ….
എന്നാലും നമ്മുടെ രുദ്ര എന്ത മൈൻഡ് പോലും ചെയ്യാത്തെ എന്ന ഞാൻ ഓർക്കുന്നെ എന്ന ഗ്ലാമർ ആണ് ആ ചേട്ടൻ കൂടാതെ പൂത്ത കാശും …നല്ല ഹോൾഡും… അവൾക് ഇനി എന്താണാവോ വേണ്ടത്….മീര പറയുന്നത് കേട്ട് കീർത്തി ചിരിച്ചു… പലപ്പോഴും അവൾ ചോദിച്ച ചോദ്യമാണല്ലോ എന്നോർത്തു..
ലൈബ്രറിയിൽ എത്തിയ ദേവ് ആദ്യം കണ്ടത് രുദ്രയെ തന്നെ ആണ് .ദേവ് പതിയെ അവത്കടുത്തേക് ചെന്നു ഷെൽഫിൽ ബുക്ക് തിരയുന്നവൾക് നേരെ എതിർവശത്ത ആയി ചെന്നു രുദ്ര …..അവൻ ഒരു മന്ത്രണം പോലെ വിളിച്ചു .. ചെറിയ ഒരു പിടച്ചിലോടെ അവൾ തലയുയർത്തി നോക്കി . ദേവ്… അവളുടെ ചുണ്ടുകൾ അവന്റെ പേരു ഉരുവിടുന്നത് അവൻ നോക്കി കണ്ടു… കരി എഴുതി കറുപ്പിച്ച കണ്ണുകൾ ചന്ദന നിറമുള്ളവൾക് അടുത്തുനിന്നും വമിക്കുന്നതും ചന്ദനം തന്നെ.. അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു….എന്താ ദേവ് എന്താ ഇവിടെ ……അവളെ കുറിച്ചുള്ള വർണ്ണനകളിൽ… അവന്റെ സ്വപ്നങ്ങളിൽ … അവൾ തന്നെ തടസമായതോർത്തു അവൻ ചിരിച്ചു… ഇല്ല എനിക് രുദ്ര യോട് കുറച്ചു സംസാരിക്കണം ഇവിടെ വേണ്ട കാന്റീനിൽ അടുത്തുള്ള വാകമരച്ചുവട്ടിൽ ഞാൻ ഉണ്ടാകും… ദേവ് പറഞ്ഞു കൊണ്ട് നടന്നു… പറയാനുള്ളത് എന്താണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ എന്തു മറുപടി കൊടുക്കും എന്ന ചിന്തയിൽ രുദ്രയും ദേവിന് പിന്നാലെ അകലം ഇട്ടു നടന്നു.
ഡാ നീ അവൾ നോ പറഞ്ഞാൽ അത് വിട്ട് കളയണം കേട്ടോ ഒരു പാട് പ്രതീക്ഷ വേണ്ട ….ഞാൻ കാന്റീനിൽ കാണും അങ്ങോട്ട് വന്നേക് കിച്ചു കാന്റീനിലെക് പോയി…
രുദ്ര ചുറ്റും നോക്കി വാകയെലാം പൂക്കൾ നിറഞ്ഞു നിൽക്കുന്നതിനാൽ നിലത്തും രക്ത വർണ്ണമാണ്….പ്രണയ ജോടികളുടെ ഇടമാണ് ഇവിടെ എല്ലാം … പരസ്പരം പിണക്കങ്ങളും ഇണക്കങ്ങളുമായി ചിലരൊക്കെ അവിടെ ഉണ്ട്..
രുദ്ര ദേവിനെ ഒന്നു നോക്കി കാണാൻ നല്ലൊരു ചെറുപ്പക്കാരൻ ഇവിടെ പല പെണ്കുട്ടികളും ദേവിനെ മനസിൽ ആരാധിക്കുന്നവരാന് ചിലർ തുറന്നു പറഞ്ഞിട്ടും ഉണ്ടെന്നാണ് കേട്ടറിവ്…
രുദ്ര ദേവിന് സമീപം എത്തി ..നിന്നു ദേവ് അവൾ വിളിച്ചു. എന്താണെന്ന് പറഞ്ഞാൽ എനിക് പോകാമായിരുന്നു…ആഹാ താൻ വന്നോ
പെട്ടന്ന് വേണമെങ്കിൽ പറയാം പക്ഷേ അതിനായിരുന്നെങ്കിൽ എനിക് അവിടുന്നു തന്നെ പറയാമായിരുന്നു….താൻ വാ നമുക്കു അവിടെ ഇരിക്കാം ദേവ് ചുവപ്പ് പരവതാനിപോലെ കിടക്കുന്ന വകമരചുവട്ടിലെ ബെഞ്ചിൽ ഇരുന്നു. രുദ്ര യും അകലം ഇട്ടിരുന്നു… അതുകണ്ട് ചിരിയോടെ ദേവ് പറഞ്ഞു..രുദ്ര .. ഞാൻ പറയാൻ പോകുന്ന കാര്യം തനിക്കു അറിയാം എന്നു എനിക്ക് അറിയാം ഇത്രയും വർഷം ഒരാൺ അല്ലെങ്കിൽ ഒരു പെണ്കുട്ടി ഒരാളെ നോക്കുന്ന നോട്ടത്തിൽ നിന്നും നമുക്കു അറിയാൻ പറ്റും ചില കാര്യങ്ങൾ ഒക്കെ അല്ലെ…അങ്ങനെ ആണെങ്കിൽ ഞാൻ ഇനിയും തുറന്നു പറയതിരിക്കുന്നത് എനിക് ഊരി നഷ്ടമാകും. എനിക് എന്നു പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല തന്റെ മനസ്സ് എനിക് അറിയില്ലല്ലോ…
രുദ്ര മുഖമുയർത്തി ദേവനെ നോക്കി ഒന്നു ചിരിക്കാൻ ശ്രെമിച്ചു …അവന്റെ കണ്ണുകളിലേക്കു നോക്കാൻ അവൾക് കഴിയില്ലെന്ന് തോന്നി …നേർത്ത സ്വരത്തിൽ ചോദിച്ചു….ദേവ്… എന്താണ് ഉദ്ദേശിക്കുന്നത്….?
അവൻ അവൾകരികിലേക് വന്നു രുദ്ര എന്റെ പ്രണയത്തിന് അവകാശിയായി എന്റെ കൂടെ വരാമോ..? ഈ കരിനീല മിഴികളിൽ എന്നെ മാത്രം നിറയ്ക്കാമോ… ഒറ്റ ശ്വാസത്തിൽ അവൻ പറഞ്ഞു നിർത്തി….
അവൾ മറുപടി പറയും മുൻപ് ആ വാക പൂക്കൾ ഒന്നൊക്കെ ഉതിർന്നു…വീണു… പെട്ടെന്നുണ്ടായ കാറ്റിൽ ആ വാകമരം മാത്രം പൂക്കൾ പൊഴിക്കുന്നു…. അന്തരീക്ഷത്തിൽ പുക ചുരുൾ പോലെ പൊടിയുയർന്നു… കുട്ടികൾ എല്ലാവരും വേഗത്തിൽ ക്ലാസ് മുറിയിലേക്കു ഓടി…. വരു..രുദ്ര …മഴ വരുന്നെന്നു തോന്നുന്നു ദേവ് അവളുടെ കയ്യിൽ പിടിക്കാൻ ശ്രെമിച്ചതും …ആ പൂമരം കടപുഴകി വീണു. പേടിയോടെ രണ്ടുപേരും രണ്ടുഭാഗത്തേക്കും ഓടി മാറി …..
ഏതാനും മിനുട്ട്കൾക്കകം പ്രകൃതി ശാന്തമായി …പ്രകൃതിയുടെ വിളയാട്ടതിന്റെ ബാക്കിപത്രം പോലെ ആ വാക മരം മാത്രം അവിടെ വീണു കിടന്നു. ആരുടെയോ ശവമഞ്ചം പോലെ…
കൊള്ളാം നന്നായിട്ടുണ്ട് ദേവിനെ കൊല്ലണ്ടാരുന്നു
കഥ മുന്നോട്ട് പോകാൻ അനിവാര്യമാണ്
സഖാവേ …നല്ലത്തിന് എന്നു കരുതാം.???
Ee part-um nannaayitund. Dev-ne kollendiyirunilla.
,?എല്ലാം നല്ലതിനു ആയിരിക്കും എന്ന് കരുതാം. ? കട്ടയ്ക് കൂടെ നിന്നേകണേ…??
നന്നായിട്ടുണ്ട് സഹോ കിടുക്കി പാവത്തിനെ കൊല്ലണ്ടായിരുന്നു സഹോ പേടിപ്പിച്ചു വിട്ടാൽ മതിയായിരുന്നു ചിലപ്പോൾ ചെറുക്കൻ നന്നായനെ എന്തായാലും ഈ പാർട്ടും കൊള്ളാട്ടോ അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു
With❤
Sidharth ബ്രോ നമുക്കു ചിത്രപുരത്തേക് പോകണ്ട അവിടേക്കു ദേവിനെ കൊണ്ടു പോകാൻ പറ്റുലാ കോകാച്ചി പിടിക്കും…അതുകൊണ്ടാ ഞാൻ തന്നെ അങ്ങു തട്ടിയെ….???
Thank you bro?????
❤❤❤
നായകൻ വേണം, ദേവൻ അല്ലെങ്കിലും side റോൾ ആയിരുന്നെല്ലോ.
ഈ part വളരെ നന്നായിരുന്നു.
? ?? thank you bro….
Thank you ?bro അവസാനം വരെ കട്ടയ്ക് കൂടെ കാണണം കേട്ടോ???
അപ്പോൾ ദേവ് മരിച്ചോ…… അതൊരുമാതിരി ചതി ആയി പോയി…..
ചിലപ്പോ എല്ലാം നല്ലതിന് ആണെങ്കിലോ…??
ഈ ഭാഗവും നന്നായിട്ടുണ്ട്… പേജുകൾ കൂട്ടി എഴുതൂ…
ഓക്കെ, ശെരിയാക്കാം…