നിഴലായ്‌ 5 [Menz] 97

എന്റെ കാളി എന്താ ഈ കാണുന്നെ  അനന്തൻ ഭയത്തോടെ പിന്നോട്ട് മാറി….

തൊടിയിൽ പലയിടത്തും ചത്തു വീണു കിടക്കുന്ന കടവാതിലുകൾ  … ഇല്ല ഇത് അസംഭവിയം ആണ്   ചുടുരക്തം കൊടുത്തു വിഷ്‌ണു വർദ്ധൻ കൂടെ നിർത്തിയിരിക്കുന്ന ചാത്തന്മാർ ആണ്.. മാടാനും മറുതയും  വരെ  ഉണ്ടാകും  ഇവർക്കിടയിൽ.. കാളി എങ്ങനെ ഞാൻ ഇത്  ഇവിടെ അറിയിക്കും. അയാൾ പരിഭ്രമത്തോടെ ഒരു പാഴ് മരത്തിൽ ചാരിനിന്നു.  അയാളുടെ മുൻപിൽ ഒരു കടവാതിൽ കൂടി ജീവനറ്റുവീണു.

  ഒരു ഞെട്ടലോടെ അയാൾ മുകളിലേക്കു നോക്കി…. 

 

ഓഹ്ഹ്….ആ കാഴ്ച കണ്ടയാൾ  ഭയന്നു വിറച്ചു….അലറികരഞ്ഞു എങ്കിലും ശബ്ദം പുറത്തേക് വന്നില്ല…. 

 

മരത്തിൽ നിറയെ വള്ളികൾ പോലെ തൂങ്ങിയാടുന്ന സർപ്പങ്ങൾ.   അതും വിഷം ചീറ്റിക്കൊണ്ട്…..മരത്തിനു കീഴിൽ ഒരു പുല്നാമ്പുപോലും ഇല്ല…വിഷത്തിന്റെ കഠിന്യത്തിൽ കരിഞ്ഞുപോയ്കൊണ്ടിരിക്കുന്നു….അനന്തന്റെ ഹൃദയം മിടിക്കാൻ മറന്നു പോയി നിന്നു…

അയാൾക്കു മുന്നിൽ ഭീമാകാരമായ ഒരു സർപ്പം ഫണം വിടർത്തി വിഷം തുപ്പി നിന്നു…..

   അതേ സമയം തന്നെ  അയാളുടെ കഴുത്തിൽ മറ്റൊന്ന് ഒന്നു ചുറ്റി വലിഞ്ഞു മുറുക്കി തുടങ്ങി…

 

പെട്ടന്ന് മുന്നിൽ നിന്ന സർപ്പം സംസാരിച്ചു…  വാസുകി  …..വേണ്ട.     ഇവൻ  നമുക്കുള്ളതാണ്… നമ്മുടെ നാമത്തിൽ  നിന്നു ഒരു കിരാതന് കൂട്ടുനിന്നു ദാസി വേല ചെയ്യുന്നവൻ……..യഥാർഥ അനന്തൻ.   രോക്ഷം കൊണ്ടു…. 

സഹോദരനായ വാസുകി  അയാളുടെ കഴുത്തിൽ നിന്നും ഇറങ്ങി ….മാറി നിന്നു…അനന്ദനെ വിലക്കി വേണ്ട നമുക്കു പോകാം അയാൾ ഇവിടെ വേണം നമ്മുടെ മറ്റു ചില ആവിശ്യങ്ങൾക്കായി…..അയാൾക്കുള്ള വിധി അയാൾ തന്നെ മുൻപ്  ഇവിടെ എത്തിച്ചിട്ടുണ്ട് ജേഷ്ഠ…..

 

നിമിഷങ്ങൾക്കുള്ളിൽ അവിടം ശൂന്യമായി  ….പുതുമഴ പെയ്തു  കരിഞ്ഞുണങ്ങിയ പുൽകൊടികൾക്ക് പകരം  പുതിയവ  മുളച്ചുപൊന്തി…  ജീവനറ്റ് വീണ കടവാതിലുകൾ കൂട്ടത്തോടെ പറന്നുയർന്നു.പക്ഷെ ഇപ്പൊ അവർ കാശിയുടെ കിങ്കരന്മാർ ആണെന്ന് മാത്രം..ഇതെല്ലാം കണ്ടു അനങ്ങാൻ കഴിയാത്ത വണ്ണം നിന്ന അനന്തന്റെ മുൻപിൽ ഒരിക്കൽ കൂടി വാസുകി വന്നു….പറഞ്ഞു…

 

നീ  ഇതൊന്നും നിന്റെ ഏജമാനനെ അറിയിക്കില്ല അല്ലെ അനന്ത.     നീ പറഞ്ഞാലും അയാൾ വിശ്വാസികണം എന്നും ഇല്ല…..അതിനുള്ള ഒരു തെളിവും ഇവിടെ ഞങ്ങൾ വെച്ചിട്ടില്ല… 

ഇനി നിനക്ക് പറയണം എന്ന് തോന്നിയാൽ ഒന്നോർത്തോളൂ   അനന്തൻ അല്ല വാസുകി… ഇവിടെ നിന്നും പറന്നുയർന്നത്  ആ പഴയ ചാത്തന്മാർ അല്ല അവരിപ്പോൾ.  നിന്റെ ഒരുതുള്ളി രക്തവും അവർ പാഴാക്കില്ല…..ഓർമ്മയിൽ വെച്ചോളൂ…നീ.

വാസുകി അവിടെനിന്നും ഇഴഞ്ഞു നീങ്ങി.

 

തണുത്ത പുലർക്കാലത്തിൽ  മഞ്ഞു പെയ്യുന്ന താഴ്വരയിൽ നിന്നും ഉയരങ്ങളിലേക് നടന്നു നീങ്ങുന്ന ചെറുപ്പക്കാരന്റെ പിന്നാലെ ഓടി  കൊണ്ട്‌ അവൾ വിളിച്ചു

 

ആദി ….. ഒന്നു നില്ക്കു ആദി…. അവളും അവന്റെ പിന്നാലെ ഓടി ചെന്നു ആ ചെറുപ്പക്കാരന്റെ  തൊളിൽ കൈ ചേർക്കും മുൻപ്   അവൻ തിരിഞ്ഞു നോക്കി.   കോടമഞ്ഞു കാരണം അവ്യക്തമായ മുഖം… എങ്കിലും വിടർന്ന കണ്ണുകൾ നിറഞ്ഞു തുളുമ്പുന്ന പ്രണയം… തിളങ്ങി കാണാം…ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നവനു തന്റെ രൂപം കാശി കണ്ടു..

11 Comments

  1. Nannaayitund. Waiting for next part. Long time, no see?

  2. Superb. Wtg 4 nxt part…

    1. Tku? for your big support ?

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
      പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …

      നമ്മ കാശി എന്ന സുമ്മാവ…..?
      Tku bro for your valuable comments..

  4. ❤❤❤
    നന്നായിട്ടുണ്ട്,
    എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്‌,

    1. Tku? for your big support ?

  5. കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????

Comments are closed.