നിഴലായ്‌ 5 [Menz] 97

 എന്ന വാ പോകാം ഇവിടെ  ഉള്ളതെല്ലാം  ആ  ഗൗളിടെ കയ്യിൽ കാണും …ഞാൻ പോയി ചോദിക്കട്ടെ.      കിച്ചു.   കാശിക്കു മുൻപിൽ  കേറി നടന്നു…

 

കിച്ചു  അടുക്കളയിലേക്കും  കാശി  പൂജാമുറിയിലേക്കും  കയറി….

 

എന്തേ എന്തേലും കിട്ടിയോ..? അല്ലിയുടെ മുറിയിൽ നിന്നും..സഞ്ജയൻ ചോദിച്ചു…

 

ഉവ്വ് നമ്മൾ ഇത്ര നാളും നോക്കിയിട്ടും കാണാത്ത ഒന്നു…കാശി ആ ബോക്സ്  സഞ്ചയന്റെ മുന്നിൽ വെച്ചു…..

 

മ്മ്മം…ഞാൻ പറഞ്ഞില്ലേ അല്ലി അവളും   അച്ഛനിൽ നിന്നു പല വിദ്യയും  പഠിച്ചതാണ്….

അവൾ അത് മറച്ചു വെച്ചിട്ടാണ് പടി ഇറങ്ങിയത്…..ഒരു പക്ഷെ അവൾക് അറിയാം ആയിരിക്കും  ഒരു നാൾ അവളുടെ മകൻ ഇവിടെ വരും എന്ന്….. സഞ്ജയൻ പറഞ്ഞു.

 

അതേയ് കിച്ചു വിന്റെ സാന്നിധ്യത്തിൽ മാത്രമാണ് ഇവിടെ പലതും നടക്കുന്നത് അമ്മാവാ….നല്ലത് പലതും.   

 

അങ്ങനെ വരൂ. കാരണം അവനിൽ കുടികൊള്ളുന്നത് സക്ഷാൽ അനന്തൻ  ആണ്… നിനക്ക് അവൻ എന്നും  തുണ ആയിരിക്കും…അതാണ് അവന്റെ ജന്മലക്ഷ്യം തന്നെ. .    മരിച്ച ആ കുട്ടി ഇല്ലേ..(.ദേവ്?)  അവന്റെ മരണം പോലും എഴുത്പ്പെട്ടിരുന്നു  അതും ഒരു നിയോഗമാണ് കിരൺ അവന്റെ  അമ്മ വിട്ടിലേക് എത്തിച്ചേരാൻ…..

 

ദേവിനെ ഓർത്തു ഒരു നിമിഷം കാശിയുടെ കണ്ണുകൾ നിറഞ്ഞു…..,

 അപ്പൊ അമ്മാവാ  കിച്ചു വിനു ഇപ്പോഴും ഒന്നും അറിയില്ല എന്താണ് സംഭവിച്ചത് എന്നോ സംഭവിക്കുന്നത് എന്നോ അത് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും അവനു….എനിക്കും അറിയണം കുറെ കാര്യങ്ങൾ……അല്ലിചെറിയമ്മയുടെ  കാര്യം വരെ എനിക് അറിയൂ….പിന്നെ ഒരു പെണ്ണ് ഇവിടേക്കു വരാൻ ഉണ്ടെന്നും…..കാശി മടിച്ചു മടിച്ച് പറഞ്ഞു…….

 

മോനെ  എല്ലാം നിങ്ങൾ അറിയണം അതിനു കാലമായി…. കാവിലെ വിളക്കിനു നാള് കുറിച്ചോളൂ…… അന്ന് നിങ്ങളെ എല്ലാം അറിയിക്കാം   

പിന്നെ നീ  പറഞ്ഞത് പോലെ  ഏതെങ്കിലും ഒരു  പെണ്കുട്ടി അല്ല വരേണ്ടത്    മനയ്ക്കൽ മനയിലെ  ദേവി രൂപം ഉള്ളവൾ….  അവൾ ആണ്  ആദി യും  അവസാനവും….

 

കുറെ നാൾ ആയി കേട്ടു കൊണ്ടിരിക്കുന്ന കാര്യ മാണെങ്കിലും കാശിയുടെ ഉള്ളം അവളെ ഒന്നു കാണാൻ തുടിച്ചു….

 

ഈ പെട്ടി അത് കാവിലെ പൂജക് തുറക്കാം അതുവരെ ക്ഷമ ഉണ്ടാവില്ലേ  കാശിനാഥന്…?സഞ്ജയന്റെ  ഗാംഭീര്യം നിറഞ്ഞ ശബ്‌ദം അവനെ ചില ഓർമ്മകളിൽ നിന്നും ഉണർത്തി…

 

ഉവ്വ്  …അമ്മാവാ….പറഞ്ഞു കൊണ്ട് കാശി  എഴുന്നേറ്റു…..

പുറത്തേക് ഇറങ്ങി.    കിച്ചുവിന്റെ ശബ്‌ദം കേൾക്കാം അകതളത്തിൽ നിന്നും  വേറെ ഒന്നും അല്ല  ഗൗരി യുമായി.    ജിമിക്കി കമലിന് അടിവെക്കുവാ….പൊട്ടൻ….

 

11 Comments

  1. Nannaayitund. Waiting for next part. Long time, no see?

  2. Superb. Wtg 4 nxt part…

    1. Tku? for your big support ?

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
      പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …

      നമ്മ കാശി എന്ന സുമ്മാവ…..?
      Tku bro for your valuable comments..

  4. ❤❤❤
    നന്നായിട്ടുണ്ട്,
    എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്‌,

    1. Tku? for your big support ?

  5. കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????

Comments are closed.