നിഴലായ്‌ 5 [Menz] 97

നീ ഈ  കാട്ടിൽ കൂടി എങ്ങോട്ടാ പോകുന്നേ….കിച്ചു ചോദിച്ചു കൊണ്ട് പുറകെ ചെന്നു..

 

 അവിടെ കാവിൽ പണിക് ആളുണ്ട്  അതൊന്നു നോക്കാൻ ഇറങ്ങിയതാ..  താൻ എങ്ങോട്ടാ ചാടി തുള്ളി…എന്റെ പുറകെ  ആൾക്കാർ കണ്ടാൽ പിന്നെ അതും ഇതും പറയും കേട്ടോ…ഗൗരി  പറഞ്ഞു.

 

എന്തോന്ന് പറയാൻ……കിച്ചു ചോദിച്ചു…

 

ഒന്നുല്ല താൻ മിണ്ടാതെ വായോ…

 

 ഗൗരിയുടെ പിന്നാലെ കാടും തൊടിയും മാവും പ്ലാവും തെക്കും വീട്ടിയും ഒക്കെ  നോക്കി  അവളെ ദേഷ്യം പിടിപ്പിച്ചും  അവൻ  നടന്നു …..

 

പെട്ടന്ന് ഗൗരി നിന്നു…പതുക്കെ പുറകോട്ടു കാല് വെച്ചു…

ഇതൊന്നും അറിയാതെ  വന്ന കിച്ചുവിന്റെ നെഞ്ചിൽ തട്ടി  ശ്വാസം  വിടാതെ….ആണ് നിൽക്കുന്നത് …

 

വർത്തമാനം പറഞ്ഞു കൊണ്ടിരുന്നവൻ  പെണ്ണ് വന്ന് നെഞ്ചിലോട് ചാരിയപ്പോൾ പേടിച്ചു ചുറ്റും നോക്കി… എന്തേലും കണ്ടു പേടിച്ചതാവും എന്നു അവനുറപ്പായിരുന്നു.  വല്ല ആനയോ പുലിയോ ഒക്കെ ആണെങ്കിൽ ഇവളേം എടുത്തോണ്ട് ഓടേണ്ടി വരുമല്ലോ  ഭഗവതി….അവൻ മനസിൽ പറഞ്ഞു..

 

ഗൗരി.  ഡി.   എന്താ നീ നിന്നത് …അവൻ ചോദിച്ചു…

 

നീ കണ്ടില്ലേ…അപ്പൊ എന്റെ മുമ്പിലേക് നോക്ക് മനുഷ്യ……

അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..

 

  നീ  മുന്നിൽ നിന്നു മാറിനിൽക് ഞാൻ നോക്കട്ടെ..  കിച്ചു പറഞ്ഞു കൊണ്ട് അവളെ മാറ്റാൻ ശ്രെമിച്ചു…

 

പെട്ടന്നവാൾ നിന്നനിൽപ്പിൽ ഒന്നു തിരിഞ്ഞു അവന്റെ കഴുത്തിൽ കൂടി കൈയിട്ട് ചേർന്നു നിന്നു…

 

അവളുടെ ഹൃദയം  അതിവേഗം മിടിക്കുന്നത് അവന്റെ ഹൃദയം അറിഞ്ഞു.    

 

11 Comments

  1. Nannaayitund. Waiting for next part. Long time, no see?

  2. Superb. Wtg 4 nxt part…

    1. Tku? for your big support ?

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി പക്ഷെ ഒരു സംശയം വില്ലന്റെ മനയിൽ ഇത്രയും അധികം വവ്വാൽ ചത്തു വീണത് അദ്ദേഹം അറിഞ്ഞില്ലേ പോരാത്തതിന് വാസുകി വരെ വന്നു ഇതേ സംശയമായിട്ടുള്ളു ബാക്കി ഒക്കെ കൊള്ളാട്ടോ കിച്ചുന്റെ നാഗത്തിന്റെ മുമ്പിലുള്ള ഡയലോഗ് okk സൂപ്പർ aayrunnu? അവസാനം രണ്ടുപേരും കൂടി ഉള്ള വരവും ദീപം തെളിക്കലും എല്ലാം നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. ഒത്തിരി സന്തോഷം കമന്റ്സ് കണ്ടപ്പോൾ
      പിന്നെ ഈ സംശയം എല്ലാവർക്കും ഉണ്ടോ എന്നറിയില്ല എങ്കിലും പറയുന്നു വാസുകി പറയുന്നുണ്ട് ഒരു തെളിവും അവശേഷിപ്പിക്കുന്നില്ല എന്നു അപ്പോൾ അവർ കടന്നു വന്നതും അങ്ങനെ തന്നെ ആവില്ലേ….?കാത്തിരിക്കുമല്ലോ …

      നമ്മ കാശി എന്ന സുമ്മാവ…..?
      Tku bro for your valuable comments..

  4. ❤❤❤
    നന്നായിട്ടുണ്ട്,
    എല്ലാ കഥാപാത്രങ്ങൾക്കും നല്ല space ഉണ്ട്‌,

    1. Tku? for your big support ?

  5. കൊള്ളാം… കൊള്ളാം… നന്നായിട്ടുണ്ട്…. ?????

Comments are closed.