നിലോഫർ 4 [night rider] 74

Views : 2237

അത്താഴമെല്ലാം കഴിച്ചു കഴിഞ്ഞു ഇന്ന് നടന്ന സംഭവങ്ങളെല്ലാം ഡയറി യിൽ ഞാൻ എഴുതി വെച്ചു.മുന്നത്തെ പേജുകളെല്ലാം മോഷമായിരുന്നെങ്കിൽ ഇന്നത്തെ പേജ് വളരെ സന്തോഷമുള്ളതായിരുന്നു. ഡയറി എഴുതി കഴിഞ്ഞപ്പോൾ ഉപ്പ ഫോൺ വിളിച്ചു ഉപയോടും ഇന്നത്തെ കാര്യങ്ങളൊക്കെ പറഞ്ഞു.അല്ലെങ്കിലും ഞാനും ഉപ്പയും ഉമ്മയും കൂടുക്കാരെ പോലെയാണ്.ഞങ്ങൾ എല്ലാ കാര്യവും സംസാരിക്കാറുണ്ട്.ഇന്നത്തെ കാലത്തു പല ഒഴിവുകഴിവുകളും പറഞ്ഞു നമ്മുടെ പ്രിയപെട്ടവരുമായി പ്രത്യേകിച്ചു നമ്മുടെ ഭാര്യ, ഉപ്പ, ഉമ്മ, നമ്മുടെ മക്കൾ ഇവരുംമായിട്ടുള്ള സംസാരമൊക്കെ നമ്മൾ കുറക്കുമ്പോൾ നമ്മുടെ കഥാ നായകനിൽ ഒരു പാട് പഠിക്കാനുണ്ട് ഈ കാര്യത്തിൽ.അതു കൊണ്ടു കിട്ടുന്ന സമയം നമ്മൾ നമ്മുടെ പ്രിയപെട്ടവരുമായി ചിലവഴിക്കാൻ സമയം കണ്ടെത്തുക.

ഉപയോട് സംസാരിച്ചു കഴിഞ്ഞപ്പോൾ ഉമ്മയും എന്റെ റൂമിലേക്ക് കുറച്ചു നേരം സംസാരിക്കുവാൻ വന്നു.

ഞാൻ ഇന്ന് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തപ്പോൾ ഉമ്മയ്ക്കും സന്തോഷമായി.

ഉമ്മ:അപ്പോൾ ഇങ്ങൾ സുഹൃത്തുക്കൾ ആയല്ലേ. എന്നിട്ട് എബിടെ അന്റെ മൊഞ്ചത്തിയുടെ പരിപാടിയുടെ ഫോട്ടോ?

ഞാൻ ഞങ്ങളുടെ ക്ലാസ്സിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നു എന്റെയും അവളുടെയും ഇന്ന് ഞങ്ങൾ ആർട്സിന് ധരിച്ച ഫോട്ടോയൊക്കെ കാണിച്ചു കൊടുത്തു ഉമ്മാക്ക്

ഉമ്മ:ഇപ്പോൾ നിങ്ങളെ രണ്ടാളെയും കണ്ടാൽ പുതിയെണും പുതിയാപ്ലനെയും പോലെയുണ്ട്.

ഇതു കേട്ടപ്പോൾ ഒരു നാണത്തോടെ

ഞാൻ: മതി എന്റെ ഉമ്മാ എന്നെ കളിയാക്കിയത്☺️.

ഞങ്ങൾ കുറച്ചു നേരം കൂടെ സംസാരിച്ചതിന് ശേഷം നാളത്തെ മനോഹരമായ ദിവസത്തെ പ്രദീക്ഷിച്ചു കൊണ്ടു ഉറങ്ങുവാൻ തീരുമാനിച്ചു. ഉറങ്ങുവാൻ കിടന്നപ്പോൾ എന്താണെന്നു അറിയില്ല.ഉറക്കാമെ വരുന്നില്ലയിരുന്നു.ഇന്നത്തെ സംഭവങ്ങളായിരുന്നു മനസിൽ മുഴുവൻ. അപ്പോൾ legend bollywood singers കുമാർ സാനുവിന്റെയും അനുരാധ പടുവാളും ആലപിച്ച ratonmein jagaya എന്ന സോങ് മനസിൽ വന്നു കൊണ്ടിരുന്നു.ആ സോങിലെ നായകനും നായികയു മായി ഞാനും അവളും അങ്ങനെ പാറി നടന്നു. അങ്ങനെ അലോചിച്ചു എപ്പോഴോ ഞാൻ ഉറങ്ങി.


അടുത്ത ദിവസം വളരെ സന്തോഷത്തോടെയാണ് ഞാൻ ഉണർന്നത്. ഞാൻ വേഗം ഫ്രഷ് ആയി ഡ്രസ് ധരിക്കുവാൻ തുടങ്ങി.അപ്പോൾ ഞാൻ എന്റെ റൂമിലെ ഹോം തീയേറ്ററിൽ കൊല്ലം ശാഫിക്കയുടെ  “കരിമിഴിക്കോണിന്റെ” എന്ന song വെച്ചുകൊണ്ട് ബുക്കും ബാഗുമെല്ലാം റെഡി ആക്കി വെച്ചു.ഈ സോങ് ഇത്തരം സന്ദർഭങ്ങളിൽ വളരെ enjoyable ആണ്.

Recent Stories

The Author

night rider

8 Comments

  1. ♥♥♥♥

    1. ♥️♥️

  2. Thank you.sure

  3. Bro…
    ഞാനും ആ നാട്ടുകാരനാണ്…. PGI ആണ് സ്വദേശം .
    പിന്നെ കഥ എഴുതി നേരെ പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നതെന്ന് തോനുന്നു… അക്ഷരതെറ്റുകളും പിന്നെ ചില പദപ്രയോഗങ്ങളും തെറ്റാണ്. എഴുതി തീർത്തിട്ട് പോസ്റ്റുന്നതിനു മുമ്പൊരിക്കൽ കൂടി വായിച് നോക്കിയിട്ട് പോസ്റ്റുക ….
    കഥ നല്ല രീതിയിൽ തന്നെയാണ് പോകുന്നത്. തുടർന്നും എഴുതൂ ….
    സ്നേഹപൂർവ്വം …..iraH….

    1. Thank you . Sure

  4. Good one

    1. Thank you.

  5. ഇത്ര പെട്ടന്ന് ഞൻ വായിച്ചു തീർത്തു, കുറച്ചാകിലും നിട്ടമായിരുന്നു കഥ😕😪 എന്നാലും നന്നായിട്ടുണ്ട് മച്ചാനെ🥳🥳🥳❤️❤️❤️❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com