നിയോഗം Part VI (മാലാഖയുടെ കാമുകൻ) 1196

ബി റെഡി എന്ന് അവൾ പറഞ്ഞത് മരിക്കാൻ തയാറാക്കാൻ ആയിരിക്കണം.

അവളുടെ വാൽ അവളുടെ നിതംബത്തിന്റെ ഒപ്പം ഒരു താളത്തിൽ ആടുന്നു.. ഹീൽ ഷൂ നിലത്തു അടിക്കുന്ന ശബ്ദം.

പുറകിൽ ശബ്ദം കേട്ടപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി.. പുറകിൽ ഉണ്ടായിരുന്ന വണ്ടികൾ വന്നിരിക്കുന്നു.

മൊത്തം നാല് റോൾസ് റോയ്‌സ് കാർ കിടക്കുന്നു.. കുറച്ചു സൂപ്പർബൈക്കുകൾ. അന്ന് കണ്ട ഡുക്കാട്ടി ഡയവാൽ അവിടെ കിടക്കുന്നുണ്ട്.. കൂടാതെ ഒരു റേഞ്ച് റോവർ..

എല്ലാം കറുപ്പ് ആണ്..

അവൾ എന്നെയും കൊണ്ട് രണ്ടു ഡോർ കടന്നു. രണ്ടും കൊച്ചു റൂമുകൾ ആയിരുന്നു.
ചുവന്ന നിറം റൂമുകൾക്ക്..

അവിടെ ഇന്നും ഒരു നീണ്ട ഹാളിലേക്ക് പ്രേവേശിച്ചു.. അതിന്റെ നിറവും ചുവപ്പ്.

അവിടെ മൊത്തം സാത്താന്റെ വചനങ്ങൾ ആയിരുന്നു..

ഇവർ എന്തായാലും സാത്താനെ ആരാധിക്കില്ല.. എന്നാൽ ഇതൊരു സാത്താനിക് പ്രയർ ഗ്രൂപ്പിന്റെ ചർച്ച്‌ ആണെന്ന് എനിക്ക് മനസിലായി..

അണ്ടർഗ്രൗണ്ടിൽ പണിത ബിൽഡിംഗ് ആണ്.

ആ ഹാളിന്റെ അറ്റത്തേക്ക് നടന്നു..
അവിടെ ഒരു ഡോർ ഉണ്ട്..

അതിന്റെ അടുത്ത് പുറത്തായി ഒരു സ്‌ട്രെച്ചർ ഉണ്ടായിരുന്നു..

അതിൽ കറുത്ത തുണി ഇട്ടു എന്തോ മൂടി കിടക്കുന്നു..

അത് കടന്നു അടുത്ത ഡോർ അവൾ തുറന്നു.. എന്റെ കൈ ഇപ്പോഴും അവളുടെ കയ്യിലാണ്..

ഞാൻ ഒന്ന് കൂടി തിരിഞ്ഞു നോക്കി ആ സ്‌ട്രെച്ചറിന് നേരെ..

കറുത്ത തുണിയുടെ അറ്റത്തിൽ, സ്‌ട്രെച്ചറിന്റെ തല ഭാഗത്തു ഒരു പെണ്ണിന്റെ മുടി താഴേക്ക് തൂങ്ങി കിടക്കുന്നു.. നല്ല കട്ടിയുള്ള കറുത്ത നീണ്ട മുടി. ഒരു വെളുത്ത കൈയും പുറത്ത് ഉണ്ട്. നീണ്ട വിരലുകൾ.

ഒരു ശവശരീരം ആണ് അതെന്നു മനസിലായി.. ഒരു പെണ്ണിന്റെ ആണ്…

പെട്ടെന്ന് ഞാൻ ഞെട്ടി വെട്ടി തിരിഞ്ഞു.. എന്റെ തലച്ചോറിൽ ഒരു സ്ഫോടനം നടന്നു..

“മീനു…..??!!!!”

ആ ചങ്കു തകർന്ന വിളി എന്റെ തൊണ്ടയിൽ നിന്നും പുറത്തു വന്നില്ല..

എന്റെ ആ നിലവിളി തൊണ്ടയിൽ തന്നെ കുരുങ്ങി..

തുടരും…

13 Comments

  1. അടിപൊളി ആണ്..

    അടുത്ത സീസൺ എവിടെ?

  2. Season 3 eppala varukka

  3. അപ്പൂട്ടൻ❤??

    വായിച്ചാലും മതിവരാത്ത ആകാംക്ഷ

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ??????

  5. Super ♥️♥️♥️♥️♥️♥️♥️

  6. ♥️?♥️

  7. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️??

  8. ??

Comments are closed.