നിയോഗം Part VI (മാലാഖയുടെ കാമുകൻ) 1191

അവൾ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. ബോധം വീണ്ടും മറയുന്നതു പോലെ..

“അതെങ്ങനെ? എനിക്ക്.. എനിക്ക് എന്ത് ഗുണം ആണ് ഉള്ളത്? അവൾക്കോ? “

അവൾ എന്നെ നോക്കി..

“റോഷൻ.. നിനക്ക് ഒരു രോഗവും ഇല്ല എന്നതാണ് നിന്റെ പ്രേതെകത .. കൂടാതെ നിന്റെ ശരീരം വളരെ മികച്ചതും ആണ്… പിന്നെ മീനാക്ഷി.. അവൾ കന്യക ആണ്. അവളുടെ ഗർഭപാത്രം ആണ് അവർക്ക് വേണ്ടത്. അവളെയും നിന്നെയും കിട്ടിയാൽ പിന്നെ.. കാര്യങ്ങൾ അവർക്ക് എളുപ്പം ആകും.. ഇതൊന്നും നിനക്ക് മനസിലാക്കില്ല റോഷൻ.. “

അവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് തല കറങ്ങി..

“മീനാക്ഷി. പ്ലീസ്‌.. അവളെ എനിക്ക് രക്ഷിക്കണം..പ്ലീസ്‌? എന്നെ കൊന്നോളൂ വേണമെങ്കിൽ. ഞാൻ എന്തും ചെയ്യാം… പ്ലീസ്‌?? “

എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു.

അവൾ ഒന്നും മിണ്ടിയില്ല.. എന്നെ നോക്കി..

“നീ അവൾക്ക് വേണ്ടി മരിക്കുമോ? കുറഞ്ഞ ദിവസത്തെ പരിചയം.. അങ്ങനെ ഒരാൾക്ക് വേണ്ടി നീ മരിക്കുമോ?”

“ഉറപ്പ്.. ഞാൻ കാരണം അവളുടെ ജീവൻ പോവരുത്. പാവം ആണ് അത്. ആരും ഇല്ല.. പ്ളീസ്? “

അവൾ എന്നെ വല്ലാതെ നോക്കി..

“നീ മരിച്ചാൽ നിന്റെ ഭാര്യാ എന്ത് ചെയ്യും? അവൾ പാവം അല്ലെ? “

അവളുടെ ചോദ്യം എന്നെ നിശബ്‌ദം ആക്കി. അവൾക്ക് എല്ലാം അറിയാം.. ചിലപ്പോൾ എന്നെക്കാളും നന്നായി എന്നെ അറിയാമായിരിക്കും..

“എന്നെ കൊന്നോളൂ.. എന്ത് പരീക്ഷണം വേണമെങ്കിലും നടത്തിക്കോ.. പ്ലീസ്‌ ലീവ് തേം അലോൺ.. “

എന്റെ കണ്ണിൽ നിന്നും കണ്ണീർ ചാടി.. അവൾ കൈ നീട്ടി എന്റെ കവിളിന്റെ അടുത്ത് കൊണ്ടുവന്നു..

ഒരു വിരൽ നീട്ടിയപ്പോൾ നഖം അവളുടെ വിരലിന്റെ അകത്തേക്ക് കയറി..

അവൾ എന്റെ കണ്ണിൽ നിന്നും വന്ന കണ്ണുനീർ തൊട്ടു നോക്കി.
നാക്ക് നീട്ടി അതിൽ വിരൽ വച്ചു.. കൂർത്ത നീണ്ട നാവ്.

അവൾ എന്താ ചെയ്തത് എന്ന് എനിക്ക് മനസിലായില്ല..

“ഞാൻ നിന്നെ സഹായിക്കാം. പക്ഷെ നീയും അവളും രക്ഷപ്പെട്ടാൽ എനിക്ക് ഒരു കാര്യം ചെയ്തു തരണം.. ചെയ്തേ മതിയാകു..

നീയാണ് പരിഹാരം.. എന്ത് പറയുന്നു? വാക്ക് തെറ്റിച്ചാൽ അവളെ ഞാൻ കൊല്ലും…”

അവൾ എന്നെ ചോദ്യ ഭാവത്തിൽ നോക്കി. ഞാൻ കാലു ബെഡിനു വെളിയിൽ ഇട്ടു നീങ്ങി അവളുടെ നേരെ ഇരുന്നു. ഞാൻ അവളുടെ കൈ പിടിച്ചു.

“വാക്ക് തരുന്നു. എന്തും ചെയ്യാം.. മീനാക്ഷിക്ക് ഒന്നും പറ്റരുത്‌….”

ഞാൻ അവളെ നോക്കി..

“ഓക്കേ.. പക്ഷെ.. ഈസി അല്ല. അവർ നിന്നെയും കൊണ്ടുപോകും മീനാക്ഷിയെയും കൊണ്ടുപോകും..

ഇന്ന് തന്നെ..

രണ്ടുപേരെയും ഒരുമിച്ചു കൈയ്യിൽ കിട്ടിയാൽ അവർ നേരെ ലാബിൽ കയറ്റും.. കയറ്റിയാൽ പിന്നെ മീനാക്ഷിയുടെ വയറു കീറി ഗർഭപത്രം പുറത്തെടുക്കും..ജീവനോടെ.. അത് നടക്കാൻ പാടില്ല….”

അവൾ പറഞ്ഞത് കേട്ടപ്പോൾ എന്റെ ബോധം പൊയത് പോലെ ആയി..
ദൈവമേ അവളെ എങ്ങാനും അവരുടെ കയ്യിൽ കിട്ടിയാൽ?

“ഞാൻ ഞാൻ എന്താണ് ചെയ്യേണ്ടത്? “

അവൾ ജാക്കറ്റിൽ നിന്നും ഒരു കൊച്ചു കുപ്പി പുറത്തു എടുത്തു. എന്റെ ചെറുവിരലിന്റെ പകുതിയേ ഉള്ളു.

“ഇതൊരു എനർജി ബൂസ്റ്റർ ആണ്. ഇത് നീ കഴിക്കണം.. ഇതൊരിക്കലും ഒരു മനുഷ്യന് കൊടുക്കരുത് എന്നാണ് നിയമം..
എന്നാൽ എനിക്ക് നിന്നെ ആവശ്യം ഉള്ളത് കൊണ്ട് ഇത് ഞാൻ നിനക്ക് തരുന്നു..

നിനക്ക് അവളെയും നിന്നെയും രക്ഷപെടുത്താൻ ഒരു വഴി മാത്രമേ ഉള്ളു….”

“എന്താണ്? എന്താണ് ഞാൻ ചെയ്യേണ്ടത്?”

“റോഷൻ.. ഞങ്ങൾ ശക്തർ ആണ്. അത് കൊണ്ട്.. കായികം ആയി ഞങ്ങളെ തോൽപ്പിക്കാൻ കഴിയില്ല.. എന്നാൽ നീ അവരെ നേരിട്ടു തോൽപ്പിക്കും എന്ന് വെല്ലു വിളിക്കണം….”

13 Comments

  1. അടിപൊളി ആണ്..

    അടുത്ത സീസൺ എവിടെ?

  2. Season 3 eppala varukka

  3. അപ്പൂട്ടൻ❤??

    വായിച്ചാലും മതിവരാത്ത ആകാംക്ഷ

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ??????

  5. Super ♥️♥️♥️♥️♥️♥️♥️

  6. ♥️?♥️

  7. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️??

  8. ??

Comments are closed.