നിയോഗം Part VI (മാലാഖയുടെ കാമുകൻ) 1196

റെയിൽവേ ട്രാക്ക് ക്രൊസ്സ്‌ ചെയ്തു റോഡിൽ കയറി.. മെല്ലെ അരികിൽ കൂടി നടന്നു.

ആരും ഇല്ല വഴിയിൽ.. അവിടെ ഇവിടെ ഒക്കെ ആയി സ്ട്രീറ്റ് ലൈറ്റ്‌ മങ്ങി കത്തുന്നു .

ചൂളം വിളിച്ചുകൊണ്ടു ഒരു ട്രെയിൻ ചീറി പാഞ്ഞു പോയി.. ഞാൻ മെല്ലെ നടന്നുകൊണ്ടിരുന്നു..

ഒരു ഇടുങ്ങിയ ഭാഗം എത്തി. വീടുകൾ ഇല്ല. രണ്ടുവശവും കുറ്റി കാടുകൾ ആണ്. വല്ലാത്തൊരു ഭയാനകം നിറഞ്ഞ സ്ഥലം..

എന്റെ പുറകിൽ ചരലുകൾ ഞെരിയുന്ന ശബ്ദം കെട്ടു.. മരണത്തിന്റെ ദേവത എന്റെ തൊട്ടു പുറകിൽ ഉണ്ടെന്നു എനിക്ക് മനസിലായി..

ഞാൻ ഒന്ന് നിന്നു.. തിരിഞ്ഞില്ല.. അതോടെ ഒച്ച ഇല്ലാതായി.. ഞാൻ മെല്ലെ വീണ്ടും നടന്നു.. വീണ്ടും പുറകിൽ ചരൽ ഞെരിയുന്ന ശബ്ദം..

ഞാൻ നിന്ന് മെല്ലെ തിരിഞ്ഞു.. ഒന്ന് ഞെട്ടി..

എന്റെ തൊട്ടു പുറകിൽ കറുത്ത റോൾസ് റോയ്‌സ്. ഞാൻ തിരിഞ്ഞതും അതിന്റെ കണ്ണുകൾ കത്തി..

ഞാൻ ഓടുന്നില്ല എന്ന് കരുതി ആയിരിക്കണം.. അതിന്റെ ലൈറ്റുകൾ മെല്ലെ ഡിം ആയി.

പുറകിലെ ഡോർ തുറന്നു.. ആരും ഇറങ്ങിയില്ല.. അതെനിക്കുള്ള ഇൻവിറ്റേഷൻ ആണെന് എനിക്ക് മനസിലായി..

ഞാൻ ചെന്ന് വണ്ടിയുടെ ഡോറിന്റെ അവിടെ നിന്ന് അകത്തേക്ക് നോക്കി.. ആരും ഇല്ല..

ഞാൻ അകത്തു കയറിയപ്പോൾ ഡോർ താനേ അടഞ്ഞു.. വണ്ടി മെല്ലെ മുൻപോട്ട് നീങ്ങി..

വണ്ടി ഓടിക്കുന്ന ആൾ ഒന്നും മിണ്ടുന്നില്ല.. ശരിക്കും കാർ ഓടിക്കുന്നത് ആരാണെന്നു കാണുന്നില്ല..

പുറകിൽ ഒരു വെളിച്ചം വന്നപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. വേറെ ഒരു കറുത്ത റോൾസ് റോയ്‌സ്. അതിന്റെ നമ്പറും 666 ആണ്..

എന്നാൽ എന്നെ അതിശയിപ്പിച്ചു കൊണ്ട് വേറെ ഒരെണ്ണം കൂടി മുൻപിൽ ഉണ്ടെന്നു ഞാൻ കണ്ടു..

വണ്ടിയുടെ സ്പീഡ് കൂടി.. മുൻപിൽ ഓടിക്കൊണ്ടിരുന്ന കാർ വേറൊരു വഴി തിരിഞ്ഞു പോകുന്നത് ഞാൻ കണ്ടു.. തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ മറ്റേ കാർ ഉണ്ടായിരുന്നില്ല..

വണ്ടിക്ക് വീണ്ടും വേഗം കൂടി..

നല്ല സ്പീഡിൽ പായുന്ന വണ്ടിയിൽ ഞാൻ ഇരുന്നു.. ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുമോ എന്നറിയാതെ..

വണ്ടി അതിവേഗതയിൽ പാഞ്ഞു. പല റോഡുകളിൽ കൂടി.. കുറച്ചു കഴിഞ്ഞു അത് ടൗണിൽ നിന്നും വിട്ടു..

ഒരു കുറ്റിക്കാടുകൾ തിങ്ങിയ സ്ഥലത്തേക്ക് കയറി.

കുറച്ചു കഴിഞ്ഞപ്പോൾ വണ്ടി വെള്ളത്തിൽ കൂടി പോകുന്ന ശബ്ദം.. ഞാൻ നോക്കിയപ്പോൾ ഒരു കൊച്ചു പുഴ ആണ്. അത് ക്രൊസ്സ്‌ ചെയ്യുകയാണ്.

എങ്ങോട്ടോ കയറിയപ്പോൾ വണ്ടി നന്നായി ഒന്ന് കുലുങ്ങി.. ചുറ്റും കട്ട പിടിച്ച ഇരുട്ട്..

കാർ ഏതോ കയറ്റം കയറി തുടങ്ങി. എന്നാൽ റോഡ് ഇല്ല എന്നെനിക്ക് തോന്നി. കല്ലുകൾ ടയറിന്റെ അടിയിൽ കുടുങ്ങി തെറിക്കുന്ന ശബ്ദം കെട്ടു.

പുറകിൽ അടുത്ത വണ്ടിയുടെ വെളിച്ചം കാണുന്നുണ്ട്..

ഏകദേശം പതിനഞ്ചു മിനുറ്റ്‌ വണ്ടി കയറ്റം കയറി..

അതിനു ശേഷം കുറച്ചു നേരം സമനിരപ്പിൽ ഓടിയ വണ്ടി വല്ലാത്ത ഒരു താഴ്ചയിലേക്ക് പെട്ടെന്ന് ഇറങ്ങിയപ്പോൾ ഞാൻ ഞെട്ടിപ്പോയി..

ബാലൻസിനു വേണ്ടി ഞാൻ നന്നായി പരിശ്രമിച്ചു.. വണ്ടി കുറച്ചു കൂടി മുൻപോട്ട് പോയ ശേഷം നിന്നു..

ഉടനെ അവിടെ വെളിച്ചം തെളിയുകയും ഡോർ തുറക്കുകയും ചെയ്തു..

ഒരു പൂച്ചപെണ്ണ് വന്നു എന്റെ കയ്യിൽ പിടിച്ചു ഇറക്കി.. ഞാൻ അവളുടെ അരപ്പട്ട നോക്കി. കറുപ്പ് ആണ്..

“വാ റോഷൻ.. ബി റെഡി.. “

അതും പറഞ്ഞു അവൾ എന്നെ വലിച്ചു കൊണ്ട് മുൻപിൽ നടന്നപ്പോൾ ഞാനും പുറകെ പോയി.. അവളുടെ നഖം എന്റെ കയ്യിൽ തട്ടുന്നുണ്ടായിരുന്നു.

13 Comments

  1. അടിപൊളി ആണ്..

    അടുത്ത സീസൺ എവിടെ?

  2. Season 3 eppala varukka

  3. അപ്പൂട്ടൻ❤??

    വായിച്ചാലും മതിവരാത്ത ആകാംക്ഷ

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ??????

  5. Super ♥️♥️♥️♥️♥️♥️♥️

  6. ♥️?♥️

  7. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️??

  8. ??

Comments are closed.