നിയോഗം Part VI (മാലാഖയുടെ കാമുകൻ) 1196

***
മെറിൻ കമ്പ്യൂട്ടറിന്റെ മുൻപിൽ ആയിരുന്നു.

അവൾ ആരെയോ വിളിച്ചു.

“ഡിഡ് യു ചെക്ക്?”

“യെസ്‌ മാം.. ബട്ട് ഇറ്സ് കൺഫ്യൂസിങ്.. ഞാൻ വീഡിയോ അയക്കാം..”

“ഫൈൻ.. ക്വിക്ക്..”

അവൾ അതുപറഞ്ഞു ഫോൺ കട്ട് ചെയ്തു.

ഉടനെ അവളുടെ കംപ്യൂട്ടറിലെ വാട്ട്സ്ആപ്പിൽ കുറച്ചു വീഡിയോസ് വന്നു.

അവൾ അത് പ്ലേയ് ചെയ്തു.. Cctv ഫുറ്റേജ് ആയിരുന്നു. കറുത്ത റോൾസ് റോയ്‌സ് പാഞ്ഞു പോകുന്നു.

എന്നാൽ അതെ പോലെ അത് തിരിച്ചു വരുന്നു. വേറെ ദിശയിൽ പോകുന്നു..

അവിടെ നിന്നും ഉടനെ തിരിച്ചു വന്നു വന്ന ഭാഗത്തേക്ക് തന്നെ പോകുന്നു..

അതും സെക്കന്റുകളുടെ വ്യത്യാസത്തിൽ മാത്രം..

“വാട്ട് ദി ഫക്ക്?”

മെറിൻ സ്വയം ചോദിച്ചു പോയി.. എന്നാൽ അവളുടെ കണ്ണുകൾ തിളങ്ങി..

അവൾക്ക് വേണ്ടത് എന്തോ കിട്ടിയത് പോലെ.

***

ഞാൻ കണ്ണ് തുറന്നു.. ചുറ്റും നോക്കി. ആരും ഇല്ല. നടന്നതൊക്കെ ഒരു സ്വപ്നം ആണോ എന്ന് തോന്നി.. അല്ല..

ഞാൻ നിലത്താണ് കിടക്കുന്നത്.
മേശ പൊട്ടി കിടക്കുന്നു.

അവളെ കാണുന്നില്ല.. അവൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ സത്യം ആണെങ്കിൽ? മീനുവിനെ ഇപ്പോൾ അവർ കൊണ്ടുപോയിട്ടുണ്ടാകില്ലേ? ഞാൻ കാരണം..

മെറിനോട് ചോദിച്ചാലോ? വേണ്ട.. വേണ്ട. ഞാൻ വേഗം ഫോൺ എടുത്തു മീനുവിനെ വിളിച്ചു. ഇല്ല ആരും എടുക്കുന്നില്ല..

ഞാൻ വേഗം പോയി ഒന്ന് കുളിച്ചു.. തിരിച്ചു വന്നു അർച്ചന കൊണ്ടുവന്ന ബാഗ് തുറന്നു നോക്കി.

കുറെ ഡ്രെസ്സുകൾ. ഇന്നേഴ്സ് അടക്കം ഉണ്ട്. അതും ഒരു ഇലാസ്റ്റിക് ടൈപ്പ് ജീൻസും ഇട്ടു. ഒരു ബനിയനും ജാക്കറ്റും ധരിച്ചു..

രണ്ടു ഷൂസ് ഉണ്ട് അതിൽ.
അതിൽ നിന്നും ഒരു ബൂട്ട് എടുത്തു.

ഏട്ടത്തി വിയന്നയിൽ പോയപ്പോൾ കൊണ്ടുവന്നതാണ് എനിക്ക് വേണ്ടി.. അത് ഞാൻ കാലിൽ ഇട്ടു നന്നായി മുറുക്കി.

ഉടനെ എന്റെ ഫോണിൽ ഒരു കാൾ വന്നു.. പ്രൈവറ്റ് നമ്പർ ആണ്. ഞാൻ ഫോൺ എടുത്തു..

മീനുവിന്റെ പ്രാണവേദനയിൽ ഉള്ള അലറിക്കരച്ചിൽ ആണ് എന്റെ കാതിൽ എത്തിയത്..

“മോളെ മീനു….?”

എന്റെ ചങ്കു പൊട്ടി പോകുന്നത് പോലെ എനിക്ക് തോന്നി..

“ഞങ്ങളുടെ ഒപ്പം വരിക. എതിർപ്പ് കാണിച്ചാൽ അവൾ ഇപ്പോൾ തന്നെ മരിക്കും..”

ഇതാണ് കേട്ടത്..

“ഞാൻ വരാം.. എങ്ങോട്ട് വേണമെങ്കിലും വരാം.. പ്ലീസ്‌ അവളെ ഒന്നും ചെയ്യല്ലേ.. പ്ലീസ്‌?”

അത് പറഞ്ഞു തീർന്നതും കാൾ കട്ട് ആയി..

ഞാൻ ചങ്കു പൊട്ടി നിലത്തു മുട്ട് കുത്തി ഇരുന്നു.. ദൈവമേ എന്റെ മീനു.. അവളുടെ കരച്ചിൽ.. ഇനി ആ വിഡിയോയിൽ കണ്ടത് പോലെ? എന്റെ ദേവീ… രക്ഷിക്കണേ…

ഞാൻ നിലത്തു ഇരുന്നു.. കളയാൻ സമയം ഇല്ല എന്നെനിക്ക് തോന്നി.. ഞാൻ എണീറ്റു. ഇമോഷൻ ഒക്കെ ഉള്ളിൽ അടക്കി. മുഖം കഴുകി തുടച്ചു.

ഒരു ഹാറ്റ് കൂടി എടുത്തു വച്ചു..

മൊബൈൽ എടുത്തില്ല. ഗൺ എടുത്തില്ല.

വീട് പൂട്ടി താക്കോൽ മുകളിൽ വച്ച് ഞാൻ പുറത്തു ഇറങ്ങി നടന്നു..

13 Comments

  1. അടിപൊളി ആണ്..

    അടുത്ത സീസൺ എവിടെ?

  2. Season 3 eppala varukka

  3. അപ്പൂട്ടൻ❤??

    വായിച്ചാലും മതിവരാത്ത ആകാംക്ഷ

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ??????

  5. Super ♥️♥️♥️♥️♥️♥️♥️

  6. ♥️?♥️

  7. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️??

  8. ??

Comments are closed.