നിയോഗം Part VI (മാലാഖയുടെ കാമുകൻ) 1196

പക്ഷെ അതിൽ നീല അരപ്പട്ട കെട്ടിയവളെ നീ വെല്ലു വിളിക്കരുത്. അവൾ അതിശക്ത ആണ്. അവൾക്കാണ് ചുവന്ന കണ്ണുകൾ ഉള്ളത്.. നിന്നെ അവിടെ എത്തിച്ചാൽ ഉടനെ മീനാക്ഷിയെ ഇതുപോലെ ടേബിളിൽ കയറ്റും. ഒപ്പം നിന്നെയും.

അതിനു മുൻപേ നീ അവരെ പ്രൊവോക്ക്‌ ചെയ്യണം. കൂട്ടമായി അല്ലാതെ ഒറ്റക്ക് നേരിടാൻ പറ്റുമോ എന്ന് ചോദിക്കണം.. മനസ്സിലായോ?

അവൾ ഓക്കേ പറഞ്ഞാൽ നീ ഡിമാൻഡ് വെക്കണം.. നീ ജയിച്ചാൽ വെറുതെ വിടണം എന്ന്.. അവളെയും…”

“അവൾ സമ്മതിക്കുമോ?”

“അവളെ മനുഷ്യന് തോൽപ്പിക്കാൻ കഴിയില്ല റോഷൻ… ആ വിശ്വാസത്തിൽ അവൾ അത് അംഗീകരിക്കും.. കൂടാതെ വാക്ക് തെറ്റിക്കില്ല ഞങ്ങൾ ആരും…”

“മനുഷ്യന് തോൽപ്പിക്കാൻ പറ്റില്ല എങ്കിൽ ഞാൻ എങ്ങനെ അവരെ തോൽപ്പിക്കും?”

“അതിനാണ് ഇത്…”

അവൾ ആ കൊച്ചു ബോട്ടിൽ കാണിച്ചു..

“മ്മ്മ്.. നിനക്ക് സഹായിക്കാൻ പറ്റുമോ?”

“ഇല്ല റോഷൻ.. എനിക്ക് അവരുടെ നേരെ തിരിയാൻ പറ്റില്ല. നിയമം അങ്ങനെ ആണ്. അവരെ കൊല്ലാൻ പറ്റിയിരുന്നെങ്കിൽ ഞാൻ ചെയ്തേനെ.. കാരണം ഇങ്ങോട്ടു വരുമ്പോൾ ഇതായിരുന്നില്ല ഞങ്ങളുടെ പ്ലാൻ.. “

“പിന്നെ?”

“പ്ലീസ്‌ ഒന്നും ചോദിക്കല്ലേ.. എനിക്ക് ഇപ്പോൾ പറയാൻ ബുദ്ധിമുട്ട് ആണ്.. ഇതല്ലാതെ വേറെ മാർഗം ഇല്ല റോഷൻ….എനിക്ക് നിന്നെ ജീവനോടെ വേണം.. “

“അതെന്തിനാ?”

“ഉപദ്രവിക്കാൻ അല്ല.. ഞാൻ പറയാം.. കൂടുതൽ ചോദിക്കരുത്….”

അവൾ കൈ മലർത്തി കാണിച്ചു.. എന്നിട്ട് ആ കൊച്ചു കുപ്പി എനിക്ക് തന്നു.

ഞാൻ അവളെ നോക്കി..

“ഇനി ഒരു കാര്യം പറയട്ടെ റോഷൻ?”

അവൾ എന്നോട് വീണ്ടും ചോദിച്ചു.

“എന്താ?”

“മീനാക്ഷി ഇപ്പോൾ അവരുടെ കയ്യിൽ അകപ്പെട്ടിട്ടുണ്ടാകും..”

“ങേ?”

എനിക്ക് വിറച്ചു.. അപ്പോൾ മെറിൻ?

“അവളെ അവർ ഒന്നും ചെയ്യില്ല.. കാരണം നിങ്ങളെ രണ്ടുപേരെയും ഒരുമിച്ചു ഓപ്പറേറ്റ് ചെയ്യാൻ ആണ് പ്ലാൻ.. റോഷൻ അത് കുടിക്ക്.. എന്നിട്ട് പുറത്തേക്കിറങ്ങിയാൽ അവർ നിന്റെ അടുത്ത് വരും..

ഒരു എതിർപ്പും കാണിക്കാതെ അവരുടെ ഒപ്പം പോകണം.. അവിടെ എത്തി കഴിഞ്ഞു, ലാബിൽ കയറുമ്പോൾ മാത്രം ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്യുക..

പിന്നെ.. ഇനി അവർ നീ പറയുന്ന കാര്യങ്ങൾ വിസമ്മതിച്ചാൽ.. നീ അവരെ അറ്റാക്ക് ചെയ്യണം.. പക്ഷെ ഒരു മിനുറ്റ്‌ വേണ്ട അവർക്ക് ഒരുമിച്ചു നിന്നെ കൊല്ലാൻ.. അതുകൊണ്ടു അവരെ അപമാനിക്കുന്ന രീതിയിൽ വേണം സംസാരിക്കാൻ…അറ്റാക്കിങ് ഒരു രക്ഷയും ഇല്ലെങ്കിൽ മാത്രം.. കേട്ടല്ലോ? നൗ ഡ്രിങ്ക് ഇറ്റ്…”

ഞാൻ അവളെ ഒന്ന് നോക്കി..

ശേഷം കുപ്പിയുടെ അറ്റം പൊട്ടിച്ചു വായിലേക്ക് അതിലെ ദ്രാവകം കമഴ്ത്തി.. ഒരു തീക്കനൽ വായിൽ ആക്കിയത് പോലെ..

ഞാൻ അത് തുപ്പി കളയാൻ നോക്കി..

അവൾ ചാടി എണീറ്റ് എന്റെ വായ അമർത്തി എന്റെ തല മുകളിലേക്ക് ആക്കി മൂക്ക് പൊത്തി പിടിച്ചു.

എനിക്ക് ശ്വാസം മുട്ടിയപ്പോൾ അത് ഇറക്കുക എന്നല്ലാതെ വേറെ വഴി ഇല്ലായിരുന്നു.

അത് വയറിൽ എത്തി തീ പോലെ എരിഞ്ഞു.. ഞാൻ അലറി..
വല്ലാത്ത വേദന.. വയറു പൊത്തി പിടിച്ചു ഞാൻ ബെഡിൽ കിടന്നു ചുരുണ്ടു..
അറിയാതെ നിലത്തു വീണു പോയി.. അൽപ നേരം കിടന്നു പിടച്ച ശേഷം മെല്ലെ എന്റെ ബോധം പോയി..

13 Comments

  1. അടിപൊളി ആണ്..

    അടുത്ത സീസൺ എവിടെ?

  2. Season 3 eppala varukka

  3. അപ്പൂട്ടൻ❤??

    വായിച്ചാലും മതിവരാത്ത ആകാംക്ഷ

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ??????

  5. Super ♥️♥️♥️♥️♥️♥️♥️

  6. ♥️?♥️

  7. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️??

  8. ??

Comments are closed.