നിയോഗം Part VI (മാലാഖയുടെ കാമുകൻ) 1196

“വാട്ട്?? വെല്ലു വിളിക്കാനോ? എങ്ങനെ?”

“യെസ്‌. മനുഷ്യൻ വീക്ക് ആണ്.. ഇതുവരെ ഞങ്ങളെ കണ്ട മനുഷ്യർ പേടിച്ചു കരഞ്ഞിട്ടുണ്ട്. എന്നാൽ നിനക്ക് പേടി ഇല്ല എന്നും നീ നേർക്കുനേർ വന്നാൽ അവരെ ഒറ്റക്ക് തോൽപ്പിക്കും എന്നും പറയണം…

അവളെ പ്രൊവോക്ക്‌ ചെയ്യണം.. നീ ശക്തി ഉള്ളവൻ ആണെന്ന് പറയണം.

നിന്നെ ജീവനോടെ വേണം എന്നില്ല.. അതുകൊണ്ടു അവർ നിന്നോട് ഫൈറ്റ്‌ ചെയ്യാൻ തയാറാകും.. അല്ലെങ്കിൽ നീ ഒന്ന് ചിന്തിച്ചു നോക്കു… മീനാക്ഷിയുടെ വയറു കീറി ഗർഭപാത്രം എടുക്കും.. അവൾ ജീവനോടെ ഇരിക്കുമ്പോൾ…

അതുപോലെ നിന്റെ ശരീരത്തിലെ പല അവയവങ്ങളും നീ ജീവനോടെ ഇരിക്കുമ്പോൾ തന്നെ എടുക്കും..”

എനിക്ക് അത് കേട്ടപ്പോൾ വീണ്ടും തല കറങ്ങിയത് പോലെ ആയി.
ഒരു പെണ്ണിനെ ജീവനോടെ ഗർഭപാത്രം കീറി എടുക്കുക എന്നൊക്കെ പറയുമ്പോൾ?

“ഇല്ല അങ്ങനെ ഒന്നും ഇല്ല.. നീ എന്നെ നുണ പറഞ്ഞു എന്തോ ആവശ്യത്തിന് വഴി തിരിക്കുകയാണ്…”

ഞാൻ അവളെ എതിർത്തു..

അവൾ എന്നെ ഒന്ന് നോക്കി.
ജാക്കറ്റിൽ നിന്നും ഒരു മൊബൈൽ പോലെ ഒരു ഡിവൈസ് എടുത്തു അതിൽ എന്തോ ചെയ്തു എനിക്ക് കാണിച്ചു തന്നു.

വീഡിയോ പ്ലേയ് ആകുന്നുണ്ട്.
ഒരു പെൺകുട്ടിയെ നഗ്ന ആയി ടേബിളിൽ കിടത്തിയിരിക്കുന്നു. അവളുടെ കയ്യും കാലുകളും ബന്ധിച്ചിട്ടുണ്ട്.

അവൾ കിടന്നു കരയുന്നുണ്ട്.

ഒരു കറുത്ത ഗൗൺ ധരിച്ചു ഒരു പൂച്ചപെണ്ണ് അവളുടെ അടുത്ത് ഉണ്ട്.

വേറെ ഒരെണ്ണം കൂടി വന്നു. മേശയുടെ അടുത്തുള്ള ടേബിളിൽ നിന്നും സർജിക്കൽ ബ്ലേഡ് എടുത്തു ഒരു ദയയും ഇല്ലാതെ അവളുടെ അടിവയർ കീറുന്നു.

പെൺകുട്ടി അലറി കരയുന്നു.. പച്ച ഇറച്ചിയിൽ ബ്ലേഡ് കയറ്റി മുറിക്കുന്നത് അവൾക്ക് സഹിക്കാൻ ആകുന്നില്ല..

അവൾ കത്തി അവളുടെ വയറിലേക്ക് ഇറക്കി വയർ പിളർത്തി കൈ അകത്തേക്ക് കയറ്റുന്ന കാഴ്ച കണ്ടപ്പോൾ എനിക്ക് തല കറങ്ങി..

ഞാൻ ആ ഡിവൈസ് എടുത്തു എറിഞ്ഞു.

“എന്തൊരു ജീവികൾ ആണ് നിങ്ങൾ? ഫക്ക്.. ഫക്ക് എവെരിതിങ്….എങ്ങനെ? എങ്ങനെ കഴിയുന്നു ഇത്?”

എനിക്ക് പ്രാന്ത് പിടിച്ച പോലെ തോന്നി.. തല നിലത്തിട്ട് അടിക്കാൻ തോന്നി..
എന്റെ നിയന്ത്രണം പോയി തുടങ്ങി.

ഞാൻ വേഗം പിസ്റ്റൾ എടുത്തു എന്റെ തലയിൽ വച്ചു..

എന്നാൽ അവൾ നിമിഷ നേരം കൊണ്ട് പിസ്റ്റൾ തട്ടി മാറ്റി..

അവൾ എണീറ്റ് എന്റെ രണ്ടു കവിളിലും അമർത്തി..

എനിക്ക് കണ്ണ് മറിഞ്ഞു പോകുന്നത് പോലെ തോന്നി.. ഇതൊക്കെ കണ്ട് എങ്ങനെ സഹിക്കും?

“ഇങ്ങോട്ട് നോക്ക്… ലുക്ക് അറ്റ് മി റോഷൻ…”

അവൾ മുഖം അടുപ്പിച്ചു.. ഞാൻ തളർന്ന കണ്ണുകൾ കൊണ്ട് അവളെ നോക്കി..

“നീ പറഞ്ഞില്ലേ? മീനാക്ഷിയെ മരണത്തിനു കൊടുക്കില്ല എന്ന്? അതെ പോലെ നീയും മരിക്കാൻ പാടില്ല.. പ്ലീസ്‌.. ഞാൻ പറയുന്നത് കേൾക്ക്.. ലുക്ക് അറ്റ് മി റോഷൻ.. ഡോണ്ട് പിസ്സ്‌ യുവർസെൽഫ്‌.. ലുക്ക് അറ്റ് മി…മീനാക്ഷിക്ക് ഈ അവസ്ഥ വരണ്ട എന്നുണ്ടെങ്കിൽ ലിസൻ ടു മി റോഷൻ…!”

അവൾ എന്റെ മുഖത്ത് രണ്ടു അടി അടിച്ചു… അവളുടെ ശബ്ദം പൊങ്ങിയപ്പോൾ ഞാൻ സാധാ നിലയിലേക്ക് വന്നു…

അവൾ വേഗം കുറച്ചു വെള്ളം എടുത്തു തന്നു. ഞാൻ അത് മൊത്തം മൊത്തികുടിച്ചു.. വല്ലാത്ത ദാഹം.

ആ പെൺകുട്ടിയുടെ കരച്ചിൽ മനസ്സിൽ മുഴങ്ങുന്നു. മീനാക്ഷിക്ക് അങ്ങനെ ഒരു അവസ്ഥ വന്നാൽ?

പാടില്ല..

“പറ.. ഞാൻ എന്ത് ചെയ്യണം? “

എന്റെ സ്വരം ഉറച്ചതായിരുന്നു..

“ഇത് കുടിക്കണം. നിന്റെ ശക്തി വർധിക്കും. അവരെ നേരിടാനുള്ള ധൈര്യം വരും.

13 Comments

  1. അടിപൊളി ആണ്..

    അടുത്ത സീസൺ എവിടെ?

  2. Season 3 eppala varukka

  3. അപ്പൂട്ടൻ❤??

    വായിച്ചാലും മതിവരാത്ത ആകാംക്ഷ

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ??????

  5. Super ♥️♥️♥️♥️♥️♥️♥️

  6. ♥️?♥️

  7. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️??

  8. ??

Comments are closed.