നിയോഗം Part VI (മാലാഖയുടെ കാമുകൻ) 1196

അതിന്റെ തിളങ്ങുന്ന കണ്ണ് കണ്ടപ്പോൾ ഞാൻ വേഗം കണ്ണുകൾ പിൻവലിച്ചു..
അവളുടെ വാൽ നിലത്തു കിടന്നു വെട്ടുന്നുണ്ട്… എന്ത് ജീവി ആണ് ദൈവമേ ഇത്..

“നീ വിചാരിക്കുന്നത് പോലെ തന്നെ ആണ് റോഷൻ.. ഞാൻ ഇവിടെ ജനിച്ചത് അല്ല.. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ആൻ ഔട്ട്ലാൻഡർ..“

ഞാൻ അവളെ ഒന്ന് നോക്കി..

“അപ്പോൾ.. ഈ ഭാഷ? എങ്ങനെ?”

ഞാൻ ചോദിച്ചു.. എന്റെ പേടി കുറഞ്ഞു വന്നിരുന്നു.

“ഭാഷകൾ ഞങ്ങൾ ഇവിടെ വന്നതിനു ശേഷം ഞങ്ങളിലേക്ക് കയറ്റിയതാണ്.. ടെക്നോളജിയിൽ കുറെ അധികം വർഷം മുൻപിൽ ആണ് റോഷൻ ഞങ്ങൾ….”

എനിക്ക് ആ കേട്ടത് വിശ്വാസം ആയില്ല..

ഇതൊരു മാജിക് ആണോ ദേവി.. ഞാൻ തല കുടഞ്ഞു.. തലക്ക് രണ്ടു അടിയും അടിച്ചു.
അവൾ ഇതൊക്കെ നോക്കി ഇരിക്കുകയാണ്..

ഞാൻ ഒന്ന് കൂടി നോക്കി.. അവൾ അവിടെ ഉണ്ട്. മാജിക് ഒന്നും അല്ല..

ഞാൻ കൈ നീട്ടി.. വിറച്ചു കൊണ്ട് മെല്ലെ അവളുടെ കാൽ മുട്ടിൽ ഒന്ന് തൊട്ടു.. മനുഷ്യനെ തൊടും പോലെ ഉണ്ട്.

എനിക്ക് കുറച്ചു ധൈര്യം തോന്നി.. ഞാൻ അവളുടെ കൈ പിടിച്ചു നോക്കി. വിരലുകൾ എണ്ണി നോക്കി. മൊത്തം എഴു വിരൽ ഒരു കയ്യിൽ.

അവൾ ഗ്ലൗസ് അഴിച്ചു എന്നിട്ട് കൈ നീട്ടി കാണിച്ചു. പെണ്ണിന്റെ കൈ പോലെ തന്നെ.

എന്നാൽ പുലി നഖം പോലെ തിളങ്ങുന്ന നഖങ്ങൾ ഒരൊ വിരലിലും ഉണ്ട്.. കൈവെള്ളയിൽ കുറച്ചു വരകൾ.

മീനുവിന്റെ കൈ ഒക്കെ പോലെ തന്നെ. നല്ല സോഫ്റ്റ് ആണ്. എന്നാൽ നഖം.. അറിയാതെ ഒന്ന് കൊണ്ടാൽ തന്നെ കീറി പോകും..

അവൾ നഖം ഉള്ളിലേക്ക് വലിച്ചു.. പൂച്ചകൾ ചെയ്യുന്നത് പോലെ..

അവൾ ഞാൻ ചെയ്യുന്നതൊക്കെ നോക്കി ഇരിക്കുകയാണ്.

ഞാൻ ധൈര്യം സംഭരിച്ചു അവളുടെ ചെവിയിൽ പിടിച്ചു നോക്കി..
വല്ലാത്ത പതുപതുപ്പ്. എന്റെ കര സ്പർശം കൊണ്ടാണോ എന്തോ അവൾ കണ്ണുകൾ അടച്ചു. അതോടെ ഞാൻ കൈ വലിച്ചു..

“വിശ്വാസം വന്നോ? “

അവൾ ചോദിച്ചു..

“മ്മ്മ്.. പക്ഷെ നീ എന്നെ കൊല്ലും… “

ഞാൻ സംശയത്തോടെ പറഞ്ഞു..

“ഇല്ല.. നിന്നെക്കൊണ്ടു എനിക്ക് വേറെ ആവശ്യം ഉണ്ട്..”

“എന്ത് ആവശ്യം? നിങ്ങൾ ആളുകളെ നടന്നു കൊല്ലുകയല്ലേ? ഒരു പാവം ഇൻസ്‌പെക്ടറെ വരെ നീ കൊന്നു…”

“റോഷൻ.. അത് ഞാൻ അല്ല.. ഞങ്ങൾ മൊത്തം പത്തു പേര് ഉണ്ടായിരുന്നു.. മൂന്ന് പേര് മരിച്ചുപോയി. ഇനി ഏഴു പേര് ബാക്കി.. അതിൽ ആറു പേര് ആണ് ആളുകളെ കൊല്ലുന്നത്.. എന്നാൽ അതും നീ വിചാരിക്കുന്നത് പോലെ അല്ല.. കാര്യം ഉണ്ട്…പക്ഷെ എനിക്ക് അതൊന്നും പറയാൻ പറ്റില്ല..”

“നുണ.. നിന്നെ പോലെ ആണ് എല്ലാവരും.. ഒരേ വേഷം.. എല്ലാം ഒന്ന്…”

“അല്ല റോഷൻ.. എന്റെ കണ്ണ് നീല ആണ്. മറ്റു അഞ്ചു പേരുടെ കണ്ണുകൾ പച്ച ആണ്…ഒരാളുടെ കണ്ണ് ചുവപ്പും… അതാണ് തിരിച്ചറിയാനുള്ള ഏക മാർഗം…”

അവൾ പറഞ്ഞു നിർത്തി.. എനിക്ക് മൊത്തം സംശയം ആയി..

ഇതൊക്കെ എനിക്ക് മനസിലാക്കാൻ പറ്റാവുന്നതിൽ കൂടുതൽ വിവരങ്ങൾ ആണല്ലോ മഹാദേവാ…

“നിനക്ക് എന്നെക്കൊണ്ട് എന്ത് ആവശ്യം? ഞാൻ ഒരു സാധാരണ മനുഷ്യൻ ആണ്.. എനിക്ക് സത്യത്തിൽ നിന്നെ കണ്ടു പേടി ആകുന്നു. മനുഷ്യൻ ആണെന്ന് കരുതി ആണ് ഞാൻ നിന്നെ അറ്റാക്ക് ചെയ്തത്..”

എനിക്ക് സംശയങ്ങൾ കൂടി വന്നു..

“റോഷൻ.. ഞാൻ മാത്രമേ നിന്നെ ഉപദ്രവിക്കാതെ ഇരിക്കുകയുള്ളു…

മറ്റുള്ളവർ അങ്ങനെ അല്ല.. ഞങ്ങൾ പുതിയ ഒരു ബ്രീഡിനെ ഉണ്ടാക്കാൻ നോക്കുകയാണ്.. അതിൽ ഇനി നിന്നെയും മീനാക്ഷിയെയും ആണ് അവസാനമായി വേണ്ടത്.. അതിൽ നിങ്ങളുടെ ജീവൻ പോകും..”

13 Comments

  1. അടിപൊളി ആണ്..

    അടുത്ത സീസൺ എവിടെ?

  2. Season 3 eppala varukka

  3. അപ്പൂട്ടൻ❤??

    വായിച്ചാലും മതിവരാത്ത ആകാംക്ഷ

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ??????

  5. Super ♥️♥️♥️♥️♥️♥️♥️

  6. ♥️?♥️

  7. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️??

  8. ??

Comments are closed.