നിയോഗം Part VI (മാലാഖയുടെ കാമുകൻ) 1196

അതിൽ 15 റൌണ്ട് വരെ നിറയൊഴിക്കാൻ കഴിയും.
അമേരിക്കൻ പോലീസ് കൂടുതലും ഉപയോഗിക്കുന്ന മോഡൽ ആണ് ഇത്..

അവൾ രണ്ടെണ്ണത്തിലും കാർട്രിഡ്ജ് തിര നിറച്ച ശേഷം പിസ്റ്റാളിന്റെ അടിയിൽ തള്ളി കയറ്റി അത് ലോഡ് ചെയ്ത ശേഷം ബൂട്ടിന്റെ ഇടയിൽ തിരുകി വച്ചു.

രണ്ടു കാർട്രിഡ്ജ് വേറെ പോക്കറ്റിൽ വച്ചു.

അതിനു ശേഷം ഒരു ഹാറ്റ് എടുത്തു വച്ചു. മുഖം ഒരു ഷാൾ കൊണ്ട് മറച്ചു വലിച്ചു കെട്ടി..

ആപ്പിൾ വാച്ച് എടുത്തു കയ്യിൽ കെട്ടി. ഒരു സ്വിസ് കത്തിയും എടുത്തു അരയിൽ തിരുകി.

ശേഷം അവളുടെ ആപ്പിൾ ലാപ്ടോപ്പ് ഓൺ ആക്കി അതിന്റെ മുൻപിൽ ഇരുന്നു.

****

ഞാൻ കണ്ണ് തുറന്നു നോക്കി.. എന്നെ ബെഡിൽ കിടത്തിയിരിക്കുകയായിരുന്നു.

എന്താ സംഭവിച്ചത് എന്ന് ഞാൻ ഓർത്തു.. പെട്ടെന്ന് എനിക്ക് എല്ലാം ഓർമ വന്നു. ഞാൻ ചാടി എണീക്കാൻ നോക്കി..

എന്നാൽ എന്റെ കൈ കെട്ടിയ നിലയിൽ ആയിരുന്നു. പെട്ടു എന്ന് എനിക്ക് മാനസിലായി.

ഞാൻ ഏതോ ഒരു ജീവിയുടെ പിടിയിൽ ആണ്..

വാതിലിൽ അനക്കം കെട്ടു ഞാൻ നോക്കി..

അതാ അവൾ.. എന്താ അവളെ വിളിക്കുക? എന്റെ നെഞ്ചിടിപ്പ് കൂടി.. ബോധം വീണ്ടും പോകുകയാണോ? ഇവൾ എങ്ങനെ കെട്ട് പൊട്ടിച്ചു?

അവൾ അടുത്ത് വന്നു. തലയിൽ മാസ്ക് ഇല്ല..

അവൾ അവളുടെ നീല കണ്ണുകൾ കൊണ്ട് എന്നെ നോക്കിയപ്പോൾ എനിക്ക് പേടി തോന്നി..
സാധാരണ ഇവർ വരുമ്പോൾ ഉള്ള രൂക്ഷ ഗന്ധം ഇല്ലല്ലോ എന്ന് ഞാൻ ഓർത്തു.

അവൾ എനിക്ക് മെറിൻ തന്ന പിസ്റ്റൾ എടുത്തു എന്റെ നെറ്റിയിൽ മുട്ടിച്ചു..

എന്റെ സമയം ആയി എന്നെനിക്ക് ബോധ്യം വന്നു.. ഞാൻ അവളെ നിർവികാരം ആയി നോക്കി..

അവൾ കൈ വിരൽ വിടർത്തിയപ്പോൾ മൂർച്ചയുള്ള നഖങ്ങൾ പുറത്തു വന്നു..

അവൾ കൈ എന്റെ നേരെ വീശി..

മരിച്ചു എന്നെനിക്ക് തോന്നി.. എന്നാൽ അനക്കം ഒന്നും ഇല്ല.. ഞാൻ കണ്ണ് തുറന്നു..

അവൾ എന്നെ കെട്ടിയ കയർ ആണ് നഖം കൊണ്ട് മുറിച്ചത്… ഞാൻ എന്താണ് ഇത് എന്ന ഭാവത്തിൽ അവളെ നോക്കി..

“റോഷൻ… ഞാൻ നിന്റെ ശത്രു അല്ല…”

അവളുടെ ശബ്ദം.. പെണ്ണിന്റെ സ്വരം തന്നെ.. പക്ഷെ ഷാർപ് വോയിസ്..

എനിക്ക് നാക്ക് ഇറങ്ങിപ്പോയത് പോലെ..

“നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്? ഒറ്റ അടിക്ക് എന്റെ ബോധം കളഞ്ഞവൻ എന്നെ പേടിക്കുന്നു? എന്റെ മുഖം കണ്ടിട്ടാണോ?”

അവൾ എന്നെ നോക്കി പുഞ്ചിരിച്ചു എന്നെനിക്ക് തോന്നി. പക്ഷെ അവളുടെ കൂർത്ത പല്ലുകൾ തെളിഞ്ഞു വരുകയാണ് ചെയ്തത്.

“നീ.. നീ ആരാ?”

ഞാൻ വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു..

അവൾ കസേര വലിച്ചു എന്റെ അടുത്ത് ഇരുന്നു. ഞാൻ അല്പം പുറകോട്ട് മാറി.. ഭിത്തിയോട് ചേർന്നു കിടന്നു..

“പേടിക്കണ്ട.. ഞാൻ നിന്നെ ഒന്നും ചെയ്യില്ല.. നീ എന്നെ അടിച്ചപ്പോൾ ഞാൻ എതിർത്ത് പോലും ഇല്ല.. എനിക്ക് നിന്നെ കൊല്ലാൻ ഒരു നിമിഷം പോലും വേണ്ട…”

അവൾ പിസ്റ്റൾ എന്റെ നേരെ നീട്ടി..

“ഇത് കയ്യിൽ വച്ചോ.. എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്..”

അവൾ അതും കൂടി പറഞ്ഞപ്പോൾ എനിക്ക് അല്പം ധൈര്യം തോന്നി.. ഞാൻ എണീറ്റ് ഇരുന്നു അവളെ ഒന്ന് നോക്കി..

അവൾ പിസ്റ്റൾ ബെഡിൽ വച്ചു.

13 Comments

  1. അടിപൊളി ആണ്..

    അടുത്ത സീസൺ എവിടെ?

  2. Season 3 eppala varukka

  3. അപ്പൂട്ടൻ❤??

    വായിച്ചാലും മതിവരാത്ത ആകാംക്ഷ

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ??????

  5. Super ♥️♥️♥️♥️♥️♥️♥️

  6. ♥️?♥️

  7. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️??

  8. ??

Comments are closed.