നിയോഗം Part VI (മാലാഖയുടെ കാമുകൻ) 1196

View post on imgur.com

നിയോഗം- 6

അവളുടെ മാസ്ക് മാറ്റിയപ്പോൾ അവളുടെ മുഖം കണ്ടു പേടിച്ചു ഞാൻ പുറം തല്ലി വീണത് ടേബിളിൽ ആണ്.. അത് നെടുകെ പൊട്ടി ഞാൻ നിലത്തു വീണു..

അതിൽ ഇരുന്ന സാധനങ്ങൾ നിലത്തു വീണു ചിതറി.. ഞാൻ പേടി കൊണ്ട് കണ്ണടച്ചു ശ്വാസം അഞ്ഞു വലിച്ചു..

ദൈവമേ ഞാൻ എന്താണ് ഈ കാണുന്നത്? കണ്ണുകളെ വിശ്വസിക്കാൻ വയ്യല്ലോ..

എനിക്ക് കണ്ണ് തുറക്കാൻ പേടി ആയിരുന്നു. എഴുന്നേറ്റ് ഓടണം എന്നുണ്ട്..

എന്നാൽ കഴിയുന്നില്ല. ദേഹം മൊത്തം തളർന്ന അവസ്ഥ.

ഞാൻ കണ്ണ് മെല്ലെ തുറന്നു നോക്കി..

“അമ്മെ.. ഇതെന്തു… എന്താ ഇത്? “

അറിയാതെ വായിൽ നിന്നും വന്ന ശബ്ദം… ഞാൻ ഒന്ന് കൂടി നോക്കി..

അവളുടെ നീളമുള്ള ചെവികൾ.. കൂർത്ത താടി, വായിൽ നിന്നും ഇറങ്ങി കിടക്കുന്ന പല്ലുകൾ പുറത്തു കാണാം..

രണ്ടെണ്ണം മുകളിലും രണ്ടെണ്ണം താഴെയും.. ചുണ്ടുകൾ പെണ്ണിന്റേതു പൊലെ തന്നെ.

മൂക്ക് തീരെ ചെറുതാണ്..മൂക്കിന്റെ അറ്റം കറുപ്പ്..അതിൽ നിന്നും മൂന്ന് വരകൾ വീതം കവിളിലേക്ക്.. പുലിയുടെ മീശ പോലെ…

വലിയ കണ്ണുകൾ..കണ്ണുകൾ വാലറ്റം മുകളിലേക്ക് ആണ്.. കുറച്ചു ചെരിഞ്ഞ കണ്ണുകൾ..

കണ്ണിന്റെ ചുറ്റും കറുപ്പ് കളർ. ആ കറുപ്പ് നിഴൽ കുറച്ചു നീളത്തിൽ ഉണ്ട്.. പുരികവും മുകളിലേക്ക് ചെരിഞ്ഞാണ്..

ഏകദേശം പെണ്ണ് പോലെ ഉണ്ട് എന്നാൽ മനുഷ്യൻ അല്ല.. വല്ലാത്തൊരു രൂപം.. അവളുടെ തലമുടി കറുപ്പ് തന്നെ ആണ്..

അവൾ കണ്ണ് തുറന്നപ്പോൾ ഞാൻ വീണ്ടും പേടിച്ചു.. വലിയ നീല കണ്ണുകൾ.
കൃഷ്ണമണിയുടെ സ്ഥാനത്തു ഓവൽ ആകൃതിയിൽ മുകളിലോട്ട് നിൽക്കുന്ന കറുത്ത ഭാഗം.
ഒരു പൂച്ചയുടെ കണ്ണ് എങ്ങനെ ആണോ അത് പോലെ തന്നെ.
അത് നീല നിറത്തിൽ തിളങ്ങുന്നു..

അവൾ എന്നെ നോക്കി ഒന്നുകൂടി ചീറ്റി.. അപ്പോൾ അവളുടെ പല്ലുകൾ ഞാൻ കണ്ടു..
നല്ല മൂർച്ചയുള്ള പല്ലുകൾ..

ഒരു മൃഗത്തിന്റേതു പോലെ..

ഒറ്റ നോട്ടത്തിൽ ഒരു പുലിയൊ പൂച്ചയോ ഒരു പെണ്ണിൽ അലിഞ്ഞു ചേർന്നത് പോലെ… അവതാർ സിനിമയിലെ പണ്ടോറ ഗ്രഹത്തിലെ ആളുകളെ പോലെ.. എന്നാൽ അതുപോലെയും അല്ല… അവർക്കൊന്നും പൂച്ചയുടെയോ പുലിയുടെ പോലെയുള്ള മുഖമോ ഇല്ല.. കൂടാതെ ഇവൾ എന്റെ അത്ര പൊക്കമേ ഉള്ളു..

ഇവൾക്ക് അർച്ചനയുടെ നിറം ആണ്. സ്വർണ നിറം.

ചിന്തകൾ പലവിധത്തിൽ പോയി.. ഹൃദയം പേടി കൊണ്ട് അഞ്ഞു അടിച്ചു.. രക്തയോട്ടം കൂടി..

എനിക്ക് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ബോധം പോയി നിലത്തേക്ക് ചെരിഞ്ഞു വീണു.

***

മെറിൻ കണ്ട കാഴ്ച..

വെളുത്ത പ്ലേറ്റ് നിലത്തു ചിതറി കിടക്കുന്നു.. അടുക്കള വാതിൽ തുറന്നു കിടക്കുന്നു.
അടുക്കളയിൽ മീനു ഇല്ല..

മെറിൻ ഓടി പുറത്തു വന്നു.. മതിൽ ഉണ്ട്.. അവൾ ചുറ്റും നോക്കി..
ഒന്നും കണ്ടില്ല..

അവൾ മതിലിൽ ചാടി കയറി നോക്കിയപ്പോൾ വീടിന്റെ പുറകിൽ കൂടി ഉള്ള റോഡിലൂടെ പാഞ്ഞു പോകുന്ന റോൾസ് റോയ്‌സിന്റെ പുറകു വശം ആണ് കണ്ടത്..

അവൾ തളർന്നു മതിലിൽ ഇരുന്നു.. മീനുവിനെ അവർ കൊണ്ടുപോയി..

അവൾ എന്തോ ആലോചിച്ചു ചാടി ഇറങ്ങി വീട്ടിൽ കയറി..

നേരെ റൂമിൽ പോയി.
അലമാരയിൽ നിന്നും കറുത്ത ജീൻസും ബനിയനും ജാക്കറ്റും ഇട്ടു.

കാലിൽ സോക്‌സും റാക്കിൽ നിന്ന് കറുത്ത ബൂട്ടും ഇട്ട ശേഷം അലമാരയുടെ അടിയിൽ നിന്നും കുറച്ചു പിസ്റ്റൾ വച്ച ട്രേ എടുത്തു..

അവൾ അതൊന്നു നോക്കി. പല തരം പിസ്റ്റൾ ഉണ്ട്.. സ്വിസ്, ഇറ്റാലിയൻ അങ്ങനെ പലതും..

ഗ്ലോക്ക് 22 എന്ന് അറിയപ്പെടുന്ന പിസ്റ്റൾ രണ്ടെണ്ണം അതിൽ നിന്നും അവൾ എടുത്തു.

13 Comments

  1. അടിപൊളി ആണ്..

    അടുത്ത സീസൺ എവിടെ?

  2. Season 3 eppala varukka

  3. അപ്പൂട്ടൻ❤??

    വായിച്ചാലും മതിവരാത്ത ആകാംക്ഷ

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ??????

  5. Super ♥️♥️♥️♥️♥️♥️♥️

  6. ♥️?♥️

  7. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️??

  8. ??

Comments are closed.