നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

അവൾ ഇട്ടിരുന്ന ഷർട്ടിന്റെ കൈ മടക്കി മുൻപോട്ട് വന്നു.. അതിലൊരുത്തൻ അത് ശ്രദ്ധിക്കാതെ

“കൊല്ലടാ അവനെ…..”

എന്ന് മറ്റുള്ളവരോട് അലറി.. ലിസ ഇടക്ക് കയറി നിന്നു..

“ദേ പെണ്ണെ ചാകണ്ടെങ്കിൽ മാറി നിൽക്കടീ പന്ന%#%^% മോളെ..”

ഒരുവൻ അലറിയ ഒച്ച മുഴുവൻ പുറത്തു വന്നില്ല.

അന്തരീക്ഷത്തിൽ വട്ടം കറങ്ങി പടക്കം പൊട്ടും പോലെ അവളുടെ കാൽ അവന്റെ കഴുത്തിൽ തന്നെ കുടുങ്ങി.. അലർച്ച പോലും ഇല്ലാതെ അവൻ നിലത്തു വീണു..

അത് കണ്ടു പകച്ചു നിന്നവന് കണ്ണ് ചിമ്മാൻ പോലും അവസരം കിട്ടിയില്ല..

അവൾ അവന്റെ മുൻപിൽ ചാടി കാലു മടക്കി പൊക്കി നിവർത്തി ചവുട്ടിയത്‌ അവന്റെ താടിക്ക് ആണ്..വല്ലാത്തൊരു കിക്ക്‌..അവന്റെ പല്ലൊക്കെ പൊട്ടുന്ന ശബ്ദം കേട്ടു..

അവനും വീണു..പുറകോട്ടു മലർന്ന്..

നാലാമൻ.. പതറി നിന്ന് അവളുടെ നേരെ വാളു വീശി..

അവൾ കുനിഞ്ഞു അവന്റെ കക്ഷത്തിന്റെ താഴെ ഒന്ന് ഇടിച്ചു അവന്റെ തോൽപാലകയിൽ പിടിച്ചു തിരിച്ചു കൈ മണിബന്ധം പിടിച്ചു പുറകിലേക്ക് കൊണ്ടുവന്നു മടക്കി വാൾ തിരിച്ചു അവന്റെ കഴുത്തിൽ മുട്ടിച്ചു..

ഇതൊക്കെ നടന്നതു സെക്കൻഡുകൾ കൊണ്ടാണ്. മൊണാലിസയുടെ വേഗത..

പെർഫെക്ഷൻ ഒക്കെ കണ്ടു ഞാൻ ശരിക്കും ഞെട്ടി..

അവൾ അപ്പോൾ എന്റെ നേരെ ഫുൾ പാക്ക് എടുത്തിട്ടില്ല.. ഞാൻ മെറിനെ നോക്കി..

തികഞ്ഞ അഭ്യാസി ആയ മെറിൻ വരെ കണ്ണ് വിടർത്തി അത്ഭുധത്തിൽ നിൽക്കുന്നു..

“പറയടാ.. ഇതാരുടെ ക്വാറ്റേഷൻ ആണ്??”

ലിസ അവന്റെ കഴുത്തിൽ വാൾ അമർത്തി.. അവൻ ഒന്നും മിണ്ടിയില്ല..

അവൾ അവന്റെ കഴുത്തിൽ ഒന്ന് കൂടി അമർത്തിയപ്പോൾ ചോര പൊടിഞ്ഞു..

“നിനക്ക് ഞാൻ ആരാ അറിയുമോ? നിന്നെ ഇവിടെ ഇട്ടു തീർത്താൽ ആരും ചോദിക്കില്ല.. ഞാൻ ഒരു ഐപിഎസുകാരി ആണ്..
ആ നിൽക്കുന്നത് ഈ ടൗണിലെ അസിസ്റ്റന്റ് കമ്മീഷണർ ആണ്..
നീ ഇതൊന്നും അറിയാതെ ആണോ മോനെ തല വച്ചത്? ആരാണ് നിന്നെ വിട്ടത് എന്ന് പറഞ്ഞാൽ ജീവൻ കിട്ടും.. “

ലിസ പറഞ്ഞു നിർത്തിയപ്പോൾ അവൻ ഒന്ന് ഞെട്ടി.

“മാം.. ഞാൻ പറയാം…”

അവൻ ഞരങ്ങി… അവൾ പിടി വിട്ടു അവനെ നിലത്തേക്ക് തള്ളി..

“ഇനി പറ….”

“മാം ഞങ്ങൾ ബാംഗ്ലൂരിൽ നിന്നാണ്.. അഞ്ചു ലക്ഷം രൂപ തരാം ഇവനെ കിടത്തിയാൽ എന്ന് പറഞ്ഞു അഡ്വാൻസ് ഒരു ലക്ഷം തന്നു… അതാണ് ഞങ്ങൾ….”

അവൻ പറഞ്ഞു നിർത്തി.

“ആരാ തന്നത്..?”

“ഒരു പെണ്ണ്.. മുഖം ഒന്നും കണ്ടില്ല.. വന്നത് ഒരു ഓട്ടോ ഓടിച്ചു ആണ്…”

“ഓട്ടോയോ??”

“അതെ മാം.. ഓട്ടോ.. മുഖം മറച്ചിരുന്നു.. പൈസ തന്നു ഇവന്റെ ഫോട്ടോ തന്നു..

ഞങ്ങൾ ഇന്ന് രാവിലെ മുതൽ പുറകെ ഉണ്ട്.. ഇത് ഒഴിഞ്ഞ സ്ഥലം ആയതു കൊണ്ടാണ്..”

ലിസ വാള് തിരിച്ചു അതിന്റെ പിടി കൊണ്ട് അവന്റെ തലക്ക് ഒരെണ്ണം കൊടുത്തു.. അവൻ അലറി കൊണ്ട് തല പൊത്തി പിടിച്ചു കരഞ്ഞു.. അവൾ അവന്റെ അടിവയറു നോക്കി ഒരു ചവിട്ട് കൂടി കൊടുത്തു..

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.