നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1503

അത് ഞാൻ ചോദിച്ചത് ക്രൂരമായ ഒരു പുഞ്ചിരിയോടെ ആയിരുന്നു..

അടുത്ത പഞ്ച് ഞാൻ പിടിച്ചു.. ഉടനെ എന്റെ കാൽ അവന്റെ അടിവയറിൽ കയറി..

അവന്റെ കൈ പിടിച്ചു ഞാൻ ആഞ്ഞു തിരിച്ചു തോളിൽ ഒരു ചവിട്ട് കൊടുത്തു..

അലറാൻ പോലും സമയം കൊടുക്കാതെ കുനിഞ്ഞു അവന്റെ കാലിൽ പിടിച്ചു മുൻപോട്ട് വലിച്ചു.. അവൻ പുറം അടിച്ചു നിലത്തു വീണു..

അതിനു ശേഷം അവന്റെ തുടയുടെ ഇടുക്കിൽ ശക്തിയിൽ ഒരു ചവിട്ടു കൊടുത്തു..

അലറിക്കൊണ്ട് അടിവയർ പൊത്തി പിടിച്ചു ചുരുണ്ട അവനെ ഞാൻ നിവർത്തി അവന്റെ നെഞ്ചിൽ കയറി ഇരുന്നു..

കൈ ചുരുട്ടി.. അതി ശക്തം ആയി എന്റെ കൈ അവന്റെ മൂക്കും വായും തകർത്തു.. ഒന്നല്ല.. പല പ്രാവശ്യം… മത്തങ്ങാ പൊട്ടും പോലെ അവന്റെ മുഖം ഓരോ ഇടിക്കും പൊട്ടി ചിതറുന്നുണ്ടായിരുന്നു..

നിർത്തിയില്ല.. വീണ്ടും ഇടിച്ചു..

അവന്റെ ബോധം മറിഞ്ഞിട്ടും ഞാൻ അവനെ ഇടിച്ചു..

“തൊടുമോടാ നീ അവളെ????!”

ഞാൻ അലറി… വീണ്ടും ഇടിച്ചു…

എന്റെ തോളിൽ ഒരു കൈ പതിഞ്ഞപ്പോൾ ആണ് ഞാൻ ബോധത്തിൽ വന്നത്..

മെറിൻ….

“മതിയെടാ…പ്ലീസ് സ്റ്റോപ്പ്..”

അവൾ മെല്ലെ പറഞ്ഞു…അതോടെ ഞാൻ ഒന്ന് ഒതുങ്ങി…

പെട്ടെന്ന് അർച്ചനയും മീനുവും അലറി കരഞ്ഞപ്പോൾ ഞാൻ തല പൊക്കി നോക്കി.. കണ്ട കാഴ്ച എന്നെ തളർത്തി…

ഏടത്തിയുടെ മുടിയിൽ കുത്തിപ്പിടിച്ചു ചെവിയിൽ പിസ്റ്റൾ വച്ചിരിക്കുന്ന ആ പെണ്ണ്.. അവൾ ഇത്ര നേരം മിനിയുടെ ബോണറ്റിൽ ഇരിക്കുകയായിരുന്നു…

മെല്ലെ എണീറ്റ് ഇരുന്ന ലിസയും അത് കണ്ടു ഞെട്ടി..

“മിണ്ടാതിരിക്കഡീ പട്ടികളെ….”

അവൾ കാറിനു നേരെ നോക്കി അലറി.. അതോടെ അർച്ചനയും മീനുവും വാ പൊത്തി.

ഏട്ടത്തി നിർജീവം ആയി നിൽക്കുന്നു.. കണ്ണിൽ പേടി..

അത് കണ്ടതോടെ എന്റെ ശരീരം വല്ലാതെ തളർന്നു..

“പ്ലീസ്.. അവളെ ഒന്നും ചെയ്യരുത്….നിനക്ക് വേണ്ടത് എന്നെ അല്ലെ? വാ…”

ഞാൻ മെല്ലെ കൈ നീട്ടി.. അതോടെ അവളുടെ മുഖം മാറി..

അവൾ തലയിലെ തൊപ്പി വലിച്ചു മാറ്റി.. മൊട്ടത്തല.. അതിൽ ടാറ്റൂ അടിച്ചിട്ടുണ്ട്..

“ഇതാണ് എനിക്ക് കാണ്ടേണ്ടത്.. നീ കരയണം.. ഇവരെ ഒക്കെ ആയുധം ഇല്ലാതെ വിട്ടത് നിങ്ങൾ അവരെ അടിച്ചു തോൽപ്പിക്കും എന്ന് അറിഞ്ഞു തന്നെ ആണ്..

നിങ്ങൾക്കൊക്കെ നല്ല മരണം ആണ് വിധിച്ചത്.. ജയിച്ചു നിങ്ങൾ.. പക്ഷെ എന്റെ മുൻപിൽ തോറ്റു..

എനിക്ക് വേറെ വഴി ഇല്ല.. ആദ്യം ഇവൾ.. പിന്നെ ആ കാറിൽ ഇരിക്കുന്ന പെണ്ണുങ്ങൾ രണ്ടെണ്ണം..

അതിനു ശേഷം ഈ രണ്ടു പോലീസുകാരികൾ….
ആൻഡ്.. ഏറ്റവും അവസാനം നീ.. നീ റോഷൻ… എല്ലാത്തിനും കാരണം ആയ നീ…”

അവൾ കിതച്ചു കൊണ്ട് അലറി.. അത് കേട്ടതോടെ എന്റെ ശരീരം പൂർണം ആയി തളർന്നു.. ഞാൻ മെല്ലെ എഴുന്നേറ്റു നിന്നു..
അടിയിൽ അവൻ ബോധം ഇല്ലാതെ കിടക്കുന്നു.. അവന്റെ മുഖം ഒക്കെ തകർന്നു പോയിട്ടുണ്ട്..

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.