നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1503

തലക്ക് നേരെ ചീറി വന്ന നഞ്ചക്ക് ഞാൻ കൈ കൊണ്ട് പിടിച്ചു.. അല്ലെങ്കിൽ തല പൊട്ടി ചിതറിയേനെ..

നഞ്ചക് പിടിച്ചു വലിച്ചു.. അവൻ അതിന്റെ ഒപ്പം മുൻപോട്ട് വന്നപ്പോൾ കൈ ക്രോസ്സ് വച്ച് ആഞ്ഞു വീശി..

അവൻ കറങ്ങി നിലത്തടിച്ചു വീണപ്പോൾ ഞാൻ നഞ്ചക് കൂട്ടിപ്പിടിച്ചു അവന്റെ തലക്ക് ഒരെണ്ണം കൊടുത്തു.. ഒരു അലർച്ചയോടെ അവന്റെ ബോധം പോയി..

ലിസ.. അവൾ കോംബോ പാക്ക് എടുത്തു അറ്റാക്ക് ചെയ്തു..

അവളുടെ മിന്നൽ പോലെ വന്ന കാലിന്റെ അടി കിട്ടി ഒരുത്തൻ അലറിക്കൊണ്ട് നിലത്തു വീണപ്പോൾ മെറിൻ കാല്മുട്ട് വച്ച് ഒരാളുടെ നെഞ്ചിൽ കുത്തി പൊങ്ങി ഒരുത്തിയുടെ മുഖം നോക്കി ചവുട്ടി തെറിപ്പിച്ചു..

മുഖത്തിനു ചീറി വന്ന കാൽ പിടിച്ചു മറു കാലിൽ ചവുട്ടി ബൂട്ടിന്റെ പുറകു വച്ച് അവന്റെ നെറ്റിയിൽ ആഞ്ഞു ചവിട്ടി ഒരുത്തനെ ലിസ നിലത്തു ഇട്ടു..

മെറിൻ ചാടി കാലു വീശി അടിച്ചു രണ്ടു പേരെ ഒരുമിച്ചു തെറിപ്പിച്ചു..

ഇതിനിടയിൽ ഞാൻ ചവിട്ട് കൊണ്ട് തെറിച്ചു പോയി… പുറകിൽ നിന്നും ആരോ ചവുട്ടി തെറിപ്പിച്ചതാണ്.. ഞാൻ തിരിഞ്ഞു..

ഒരു കറുത്ത വർഗക്കാരൻ.. അസാമാന്യ വലിപ്പം… അവൻ ചാടി എന്റെ നേരെ വന്നു എന്നെ വലിച്ചു പൊക്കി റോഡിലേക്ക് എറിഞ്ഞു..

റേഞ്ച് റോവറിൽ അടിച്ചാണ് ഞാൻ വീണത്..

ഇതിനകം ലിസയും മെറിനും അവരെ ചുറ്റി നിന്നവരെ അടിച്ചു നിലത്തിട്ടിരുന്നു..

റോൾസ് റോയ്സിൽ നിന്നും ഒരു കറുത്ത വർഗക്കാരൻ കൂടി ഇറങ്ങി..

മിനിയുടെ ബോണറ്റിൽ ഇതൊക്കെ നോക്കി അവൾ ഇരിക്കുന്നുണ്ടായിരുന്നു..

ഞാൻ എണീറ്റ് നിന്നു.. കാൽ മുട്ട് പൊട്ടിയിരുന്നു.. എന്നെ ചവുട്ടിയവൻ റോഡിൽ കയറി വന്നു..

അവൻ ചാടി എന്റെ അടുത്ത് വന്നു കൈ വലിച്ചു പഞ്ച് ചെയ്തു.. ഞാൻ മിന്നൽ പോലെ ഒഴിഞ്ഞു മാറി..

അവന്റെ ഇടി കൊണ്ട റേഞ്ച് റോവറിന്റെ വശം ചളുങ്ങി ഉള്ളിൽ കയറി..

ഇതോടെ മറ്റവൻ കൂടെ അവന്റെ ഒപ്പം വന്നപ്പോൾ അവരുടെ ടാർഗറ്റ് ഞാൻ തന്നെ ആണെന്ന് എനിക്ക് മനസിലായി..

ഉടനെ ലിസ കാലിൽ നിന്നും പിസ്റ്റൾ എടുത്തു നിലത്തു നിന്നും എണീറ്റ് വരാൻ നോക്കുന്നവരെ ഒക്കെ ചറപറ ഷൂട്ട് ചെയ്തു.. അലർച്ചകൾ…

“ഫ്രീസ്….”

അവൾ കറുത്ത വർഗക്കാരുടെ നേരെ തോക്ക് ചൂണ്ടി റോഡിലേക്ക് ചാടി കയറി..

ചാടി കയറി വന്ന ലിസയെ രണ്ടാമത് വന്നവൻ മിന്നൽ വേഗതയിൽ ശക്തം ആയി ചവുട്ടി.. അവൾക്ക് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല.

അവളുടെ നെഞ്ചിൽ തന്നെ ചവിട്ട് കുടുങ്ങുകയും അവൾ തെറിച്ചു ദൂരേക്ക് പോയി നിലത്തു വീണു ഉരുണ്ടു ഇന്നോവയിൽ തട്ടി നിന്നു.. ഗൺ തെറിച്ചു പോയി..

അവൾക്ക് അനക്കം ഇല്ല..

മെറിൻ മെല്ലെ എണീറ്റ് വന്ന ഒരുത്തന്റെ തല പിടിച്ചു ആഞ്ഞു ഒരു ഇടി കൊടുത്തു റോഡിലേക്ക് കയറി വരാൻ നോക്കി..

“മെറിൻ നോ….”

ഞാൻ അവളെ കൈ കാണിച്ചു..

ഇതിനകം ചീറി വന്ന കാൽ എന്റെ നെഞ്ചിൽ തന്നെ കൊണ്ട് ഞാൻ തെറിച്ചു വീണ്ടും റോഡിൽ വീണു..

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.