നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

പെട്ടെന്നാണ് ഒരു ഗ്രേ കളർ മഹിന്ദ്ര ജീപ്പ് പാഞ്ഞു വന്നു കുറുകെ വെട്ടിത്തിരിഞ്ഞു നിന്നത്…

“റോഷൻ!!! !!”

മെറിൻ അലറി.. ഞാൻ ബ്രേക്ക് ചവുട്ടി ഹാൻഡ് ബ്രേക്ക് കൂടി വലിച്ചു..

വണ്ടി ജീപ്പിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അലറി നിന്നു..

“ദേവീ…”

അർച്ചനയുടെ നിലവിളി..

ജീപ്പിൽ നിന്നും നാലുപേർ ആണ് ഇറങ്ങിയത്.. സാധാ ആളുകൾ. താടി വളർത്തി ഒരു വല്ലാത്ത ഒരു ലുക്കിൽ നാല് പേർ..
കണ്ടാൽ അറിയാം പിശക് ആണെന്ന്..

“ഏട്ടാ…. “

അർച്ചനയുടെ പേടിച്ച ശബ്ദം…

“പണി ആണല്ലോ…..”

മെറിൻ മെല്ലെ പറഞ്ഞു..ഞാൻ വണ്ടി അല്പം പുറകോട്ടു എടുത്തു നിർത്തി..

അതിൽ ഒരുത്തൻ ഡ്രൈവിംഗ് സീറ്റിന്റെ അടുത്ത് വന്നു ഗ്ലാസിൽ തട്ടി. ഞാൻ ഗ്ലാസ് താഴ്ത്തി.. അവനെ നോക്കി..

“റോഷൻ അല്ലെ?”

അവന്റെ ചോദ്യം..

“അതെ എന്താ?”

“ഒന്നും ഇല്ല.. നിന്നെ ഒന്ന് കിടത്തണം. ഇറങ്ങി വന്നാൽ ഈ പെണ്ണുങ്ങളെ ഞങ്ങൾ തൊടില്ല..
അല്ലെങ്കിൽ എല്ലാത്തിനെയും ഞങ്ങൾ കൊണ്ടുപോകും.. എന്തിനാ എന്നറിയാമല്ലോ?”

അവൻ അത് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു… വെറും ചിരി അല്ല… കൊലച്ചിരി.. എനിക്ക് പെണ്ണുങ്ങളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ചൊറിഞ്ഞു കയറും..

ഞാൻ ഡോർ തുറന്നു ഇറങ്ങി. ഡോർ അടച്ചു..

മെറിൻ മെല്ലെ ഇറങ്ങി..

അവരുടെ കയ്യിൽ ഇരുമ്പു വടിയും നീളൻ കത്തികളും പ്രത്യക്ഷപെട്ടു.

എന്റെ അടുത്ത് നിന്നവൻ എന്റെ കഴുത്തിൽ ഒരു കത്തി വച്ചു..

“സോറി മച്ചാനെ.. ക്വാറ്റേഷൻ കിട്ടിയാൽ ചെയ്യാതിരിക്കാൻ ആകില്ല.. നല്ല അമൌന്റ്റ് തന്നു.. അപ്പൊ…..”

അവൻ പറഞ്ഞു നിർത്തുന്നതിന് മുൻപേ മിന്നലിനേക്കാൾ വേഗത്തിൽ ഞാൻ അവന്റെ കൈ പിടിച്ചു തിരിച്ചു അവന്റെ പുറകിൽ എത്തി അവന്റെ കാൽ മുട്ടിന്റെ പുറകിൽ ഒരു ചവിട്ട് കൊടുത്തു..

അവൻ മുട്ട് കുത്തി റോഡിൽ ഇരുന്നപ്പോൾ നിമിഷ നേരം കൊണ്ട് ഞാൻ അവന്റെ കൈ തിരിച്ചു പുറകിൽ എത്തിച്ചു കിമോറോ ലോക്ക് എൻഗേജ് ചെയ്തു..

അവൻ അനങ്ങുന്നതിനു മുൻപേ തന്നെ ആ ലോക്ക് ഞാൻ മുകളിലേക്ക് പൊക്കി..

എല്ലു പൊട്ടുന്ന ശബ്ദം കേട്ടു.. അവൻ അലറുന്നതിനു മുൻപേ തന്നെ ഞാൻ കാലു മുട്ട് പൊക്കി അവന്റെ തലക്ക് പുറകിൽ ഒരു കുത്തു കൊടുത്തു…

ചക്ക വീഴും പോലെ അവൻ മുഖം അടച്ചു മുൻപിലേക്ക് വീണു..

“ഡാ ടൂൾ എടുക്കടാ…. അവന് പണി അറിയാം..”

അത് കണ്ടു നിന്ന ഒരുത്തൻ അലറി..

ഉടനെ രണ്ടുപേർ ജീപ്പിന്റെ പുറകിൽ നിന്നും നീളൻ വടി വാൾ എടുത്തു.. അവനും കൊടുത്തു.

പെട്ടെന്ന് വേറെ ഒരു വണ്ടി വന്നു പുറകിൽ വന്നു നിന്നു.. ജീപ്പ് അൺലിമിറ്റഡ്..

ലിസ ചാടി ഇറങ്ങി…

“റോഷൻ.. പ്ലീസ് ഐ വിൽ ടേക്ക് കെയർ ഓഫ് ദേം..”

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.