നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

Kochi

മെറിനെ ഡിസ്ചാർജ് ചെയ്തു.. അവളുടെ അമ്മ വന്നിരുന്നു..

മകളും അമ്മയും കെട്ടിപിടിച്ചു കരഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ തോന്നി..

ജനലിൽ പിടിച്ചു പുറത്തേക്ക് നോക്കിയപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു..

അമ്മ.. പണ്ടൊക്കെ അമ്മക്ക് നല്ല സ്നേഹം ആയിരുന്നു. മടിയിൽ കിടത്തി മാലാഖയുടെ കഥ പറഞ്ഞു തരുമായിരുന്നു..

പ്ലസ് ടു ആയപ്പോൾ ബിസിനസ് താല്പര്യം ഇല്ല എന്ന് പറഞ്ഞപ്പോൾ എല്ലാം മാറി.. അതോടെ ഒരു തരം ന്യൂട്രൽ രീതി ആയിരുന്നു.. സ്നേഹം ഇല്ല..

മകൻ അല്ല.. പണം ആണ് വലുത്.. കണ്ണിൽ നിന്നും വെള്ളം ചാടിയപ്പോൾ ആരും അറിയാതെ തുടച്ചു..

പക്ഷെ അത് നോക്കി നിന്ന വേറെ രണ്ടു കണ്ണുകൾ നിറഞ്ഞിരുന്നു.. മീനുട്ടിയുടെ കണ്ണുകൾ..

ആരും ഇല്ലാത്തതിന്റെ വേദന അവളെക്കാളും കൂടുതൽ ആയി വേറെ ആർക്കാണ് അറിയുക??

മെറിൻ പുറത്തേക്ക് വന്നപ്പോൾ പത്രക്കാർ ഉണ്ടായിരുന്നു അവിടെ..
അവർ മെറിനോട് എന്തൊക്കെയോ ചോദിച്ചു. മെറിൻ എന്തോ പറഞ്ഞു വന്നു വണ്ടിയിൽ കയറിയപ്പോൾ അവരും പുറകെ വന്നു..

പോലീസ് കാവൽ വേണ്ട ലിസ ഒപ്പം ഉണ്ടാകും എന്ന് ലിസ തന്നെ മേലധികാരികൾക്ക് ഉറപ്പ് കൊടുത്തു.

ഞാൻ വേഗം വണ്ടി എടുത്തു. മെറിന്റെ അമ്മയെ ലിസ വണ്ടിയിൽ കയറ്റിയിരുന്നു.

അർച്ചനയും മീനുവും പുറകിൽ ഇരുന്നു. ഞാൻ വണ്ടി മെറിന്റെ വീട്ടിലേക്ക് വിട്ടു.

“നിങ്ങൾക്ക് എന്റെ വീട്ടിൽ കുറച്ചു ദിവസം നിൽക്കാമോ??”

മെറിന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ കണ്ണാടിയിലൂടെ പുറകോട്ടു നോക്കി..

എതിർപ്പ് ഒന്നും അവരുടെ മുഖത്ത് കാണുന്നില്ലായിരുന്നു..
ഒരു പരുധി വരെ മെറിന് അതൊരു കൂട്ട് ആകുകയും ചെയ്യും..

“എന്താ ഒന്നും പറയാത്തെ? ഇഷ്ടമല്ലായിരിക്കും അല്ലെ….”

മെറിൻ പുറത്തേക്ക് നോക്കി.. ഞാൻ ഒന്ന് അമ്പരന്നു.. മെറിൻ സെന്റിമെന്റ്സ് കാണിക്കുന്നു.. ഒറ്റപ്പെടൽ അനുഭവിച്ചതിന്റെ ആയിരിക്കാം..

“വീടിന് ഇഷ്ടപ്പെട്ടില്ലെങ്കിലെ ഉള്ളു.. ഞങ്ങൾ നല്ല ബഹളം വെക്കും….”

ഉടനെ വന്നു അർച്ചനയുടെ ശബ്ദം.. മെറിൻ തിരിഞ്ഞു അവളെ നോക്കി.. എന്നെയും.. ഞാൻ ചിരിച്ചു.. അവളുടെ കണ്ണിൽ സന്തോഷം..

“വരുമോ നിങ്ങൾ??”

അവൾ വീണ്ടും ചോദിച്ചു..

“ശരിക്കും.. ഞങ്ങൾ വീട് മാറാൻ പ്ലാൻ ഉണ്ടായിരുന്നു.. അപ്പോൾ മെറിൻ ചേച്ചിയെ കൂടി വിളിച്ചാൽ.. വരുമോ എന്നായിരുന്നു..”

അർച്ചന തന്നെ ആണ് മറുപടി കൊടുത്തത്..

“ഇനി ഈ കൂട്ടത്തിൽ ആരും ഒറ്റ ആകില്ല.. കേട്ടോടി എസിപി…”

ഞാൻ അത് പറഞ്ഞു വണ്ടി ശ്രദ്ധിച്ചു ഓടിച്ചു..

അവൾ ചിരിച്ചു കൊണ്ട് എന്നെ നോക്കി.. സന്തോഷം ആണ്..

ഒറ്റപ്പെടലിന്റെ വേദന.. അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്..

വണ്ടി മെറിന്റെ വീട്ടിലേക്ക് തിരിയുന്ന ഭാഗം എത്തി.. ഈ ഭാഗം ഒരു വശം ചതുപ്പും ആൾതാമസവും ഇല്ലാത്തതാണ്.

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.