നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

അതിന് ശേഷം ഫോൺ വച്ചു.

“റോഷൻ.. അവർ വെറുതെ ഇരിക്കും എന്ന് തോന്നുന്നില്ല.. ഇന്നലെ വെളുപ്പിന് മൂന്ന് കറുത്ത കളർ റേഞ്ച് റോവർ നഗരത്തിലേക്ക് വന്നത് cctv പിടിച്ചിട്ടുണ്ട്…നമ്പർ ട്രിപ്പിൾ 6 ആണ്..

ഐ തിങ്ക്.. ഒരു പകരം വീട്ടൽ വരുന്നുണ്ട് എന്ന്…”

ലിസ അല്പം ആശങ്കയോടെ ആണ് പറഞ്ഞത്.. എനിക്ക് അത് കേട്ട് പേടി ഒന്നും തോന്നിയില്ല.. മരിക്കാൻ ഭയം ഉള്ളവർക്കല്ലേ പേടി?

“ലിസ…അവർ ഇങ്ങോട്ട് വന്നു അറ്റാക്ക് ചെയ്യാൻ സാധ്യത ഇല്ലല്ലോ.. പിന്നെ.. ഇന്നലെ അവൾ എന്തെങ്കിലും പറഞ്ഞോ? ആ ചുവന്ന മുടിക്കാരി?”

“ബോധം വന്നിട്ട് വേണ്ടേ എന്തെങ്കിലും പറയാൻ? എന്തൊരു അടി ആണ് നീ അവളെ അടിച്ചത്…
മറ്റു രണ്ടു പെണ്ണുങ്ങളെ ചോദ്യം ചെയ്തു.. പാവങ്ങൾ ആണ്.. പിടിച്ചു കൊണ്ട് വന്നതാണ്.. കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടുണ്ട്.. അതും വേറെ ഒരു കേസും ആയി കണക്ഷൻ ഉണ്ട്..”

“അവൾ ഒരു ക്വീൻ എന്ന് പറഞ്ഞില്ലേ? അതാരാണ്?”

“മ്മ്മ്.. ആ ക്വീൻ… അതൊരു വലിയ കഥയാണ്..

നീ പറഞ്ഞ കാര്യം എനിക്കും പറയാൻ ഉണ്ട്.. അതാണ് ഒന്ന് ഡീറ്റൈൽ ആയി കാണാൻ പറ്റുമോ എന്ന് ചോദിച്ചത്…”

“ഓക്കേ ലിസ.. കാണാം.. ഇന്നിപ്പോൾ മെറിനെ വീട്ടിൽ കൊണ്ടുപോകട്ടെ.. നാളെ കാണാം..”

“ശരി റോഷൻ…”

ഞങ്ങൾ തിരിച്ചു മെറിന്റെ റൂമിൽ ചെന്നു.. സംസാരിച്ചു ഇരുന്നു

***

Somewhere unknown

പതിനഞ്ചോളം കറുത്ത വേഷധാരികൾ ഒരു ഹാളിൽ നിരന്നു നിന്നിരുന്നു.

റൂം തുറന്നു ഒരു ഗൗൺ ഇട്ട പെണ്ണും ഒരു ആണും വന്നപ്പോൾ അവർ ഒക്കെ മുട്ടിൽ നിന്ന് അവരെ വണങ്ങി.

അവർ കസേരകളിൽ ഇരുന്നു..

മറ്റുള്ളവർ തലയിൽ നിന്നും തൊപ്പിയും തുണിയും മാറ്റി.. നല്ല ശക്തർ ആയ ക്രൂരമായ മുഖം ഉള്ളവർ.. എല്ലാവർക്കും മൊട്ടതല ആണ്.. പകുതി പെണ്ണുങ്ങളും ബാക്കി ആണുങ്ങളും..

കസേരയിൽ ഇരുന്ന പെണ്ണ് അവരെ കുറച്ചു ഫോട്ടോകൾ കാണിച്ചു കൊടുത്തു.

“നിങ്ങളുടെ ടാർഗറ്റ്.. ഇവൻ ആണ്. പിന്നെ ഈ രണ്ടുപേരും..

അവരുടെ ഒപ്പം ആരുണ്ടെങ്കിലും കൊല്ലുക.. ആയുധങ്ങൾ ഒന്നും ഉപയോഗിക്കരുത്. പക്ഷെ വേണ്ടി വന്നാൽ അതും ചെയ്യാം..
റോഷൻ, മൊണാലിസ, മെറിൻ.. ഈ മൂന്ന് പേരും നമുക്ക് ഉണ്ടാക്കിയ നഷ്ട്ടങ്ങൾ വളരെ വലുതാണ്.. അവർ ഇനി ജീവനോടെ വേണ്ട…”

ആ പെണ്ണ് അത് പറഞ്ഞു നിർത്തി..

ഒരു ബുക്ക് തുറന്നു ഏതോ ഭാഷയിൽ എന്തൊക്കെയോ വായിച്ചു.. ഒരു വെള്ളം എടുത്തു അവരുടെ ദേഹത്ത് തളിച്ചു.

ഒരു പാനപാത്രത്തിൽ അവൾ ഒരു കുപ്പിയിൽ നിന്നും എന്തോ ഒഴിച്ചു..

“കന്യകയുടെ രക്തം… ഇത് കുടിക്ക്.. എന്നിട്ട് ജോലി തീർത്തു വാ..”

അവൾ അത് നീട്ടിയപ്പോൾ ഓരോരുത്തർ ആയി വന്നു അതിൽ നിന്നും അല്പം കുടിച്ചു അവളുടെ അനുഗ്രഹം വാങ്ങി അവളെ വണങ്ങി പുറത്തേക്ക് പോയി..

****

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.