നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

“വാടീ ഇവിടെ.. ഡാ പോയി കുളിച്ചു വാ..
രാത്രി തെണ്ടാൻ ഇറങ്ങി വെളുക്കാൻ ആയപ്പോൾ കയറി വന്നേക്കുന്നു.. അതിനു രണ്ടെണ്ണം കൂടെ.. എങ്ങോട്ടാ പോയെ എന്ന് ചോദിക്കുക പോലും ഇല്ല…!”

ഏട്ടത്തി മൂന്ന് പേരെയും രൂക്ഷം ആയി നോക്കി അടുക്കളയിലേക്ക് പോയപ്പോൾ മീനു പുറകെ പോയി..

അർച്ചന എങ്ങോട്ട് പോകണം എന്ന് ആലോചിച്ചു നിന്നപ്പോൾ ഞാൻ അവളുടെ പുറകിൽ ആഞ്ഞു ഒരു അടി കൊടുത്തു..

“ആ അമ്മെ….!”

അവൾ അലറിയപ്പോൾ ഞാൻ ഓടി സ്റ്റെപ് കയറി..

“എന്താ അവിടെ????”

ഏടത്തിയുടെ അലർച്ച കേട്ടപ്പോൾ ഞാൻ ഓടി റൂമിൽ കയറി..

****

Somewhere unknown

ഹെഡ് ലൈറ്റ് തെളിച്ചു പാഞ്ഞു പോകുന്ന ഒരു ജീപ്പ് ഗ്രാൻഡ് ചെറോക്കി.. കറുത്ത നിറം….
അതിന്റെ നമ്പർ 666 ആയിരുന്നു..

കാട്ടുവഴികളിൽ കൂടി അലറിക്കൊണ്ട് അത് പാഞ്ഞു പോയി അവസാനം പഴയ ഒരു ഫാക്ടറിയിൽ എത്തി..

പുറക് വശത്തു കൂടി അകത്തു ചെന്നു..

അണ്ടർഗ്രൗണ്ട് വാതിൽ ശബ്ദത്തോടെ തുറന്നു. കാർ ഇരച്ചു അകത്തു കയറി..

അലറുന്ന ശബ്ദത്തോടെ അത് പാർക്കിങ്ങിൽ കിടന്ന മറ്റു കാറുകളുടെ പുറകിൽ നിന്നു..

അതിൽ നിന്നും ഡോർ തുറന്നു ഇറങ്ങിയത് ഒരു പെണ്ണ് ആണ്.. മുടി ചെമ്പൻ കളർ അടിച്ച ചെറുപ്പക്കാരി..വേഷം മെറൂൺ ജാക്കറ്റ് ആണ്.. ഫുൾ ജാക്കറ്റ്..

തലയിൽ ഒരു ഹാറ്റ്..

അവൾ വളരെ വേഗത്തിൽ അകത്തേക്ക് ഡോർ തുറന്നു പോയി..

ഇടനാഴിയിൽ കൂടി നടന്ന ശേഷം അവൾ ഒരു റൂം തള്ളി തുറന്ന് അകത്തു കയറി.

അവിടെ എന്തോ ചെയ്തു കൊണ്ടിരുന്ന ആൾ ഞെട്ടി എണീറ്റ് അവളെ ഒന്ന് വണങ്ങി.. അയാൾ പേടിച്ചിരുന്നു.

“അവളെ എങ്ങനെ അവർ കൊണ്ട് പോയി? ഹൌ? എങ്ങനെ സാധ്യം ആയി അവർക്ക്???, നമ്മുടെ ആളുകളും അവരുടെ പിടിയിൽ ആണ്.. ഇനി എന്താ ഉണ്ടാകുമോ എന്ന് നിനക്ക് അറിയുമോ??”

അവൾ അയാളോട് അലറി.

“എലീസ.. പ്ലീസ്.. ഞങ്ങളുടെ ഭാഗത്തു നിന്നും ഒരു മിസ്സിംഗ് പോലും ഇല്ല..
അവർ എങ്ങനെ ആണ് ആ ലൊക്കേഷൻ കണ്ടു പിടിച്ചത് എന്നറിയില്ല..”

അയാൾ വേഗം മുട്ടിൽ നിന്നു..കൈ കൂപ്പി

“എത്ര കോടികൾ ആണ് അതിനു വേണ്ടി മുടക്കിയത് എന്നറിയുമോ നിനക്ക്? കൂടാതെ നമ്മുടെ രഹസ്യങ്ങൾ….ഇത് നിന്റെ മിസ്റ്റേക്ക് ആണ്…”

അവൾ മുറുമ്മി.. ജാക്കറ്റിൽ നിന്നും ഒരു സ്വർണ നിറമുള്ള ഒരു ഡെസെർട് ഈഗിൾ പിസ്റ്റൾ വലിച്ചു എടുത്തു അയാളുടെ നേരെ ലോഡ് ചെയ്തു ചൂണ്ടി..

“എലീസ പ്ലീസ്.. അവനും, പിന്നെ പുതിയ ആ പോലീസും മാത്രം ആണ്..
അവർ എങ്ങനെ മനസിലാക്കി എന്ന് അറിയില്ല…എനിക്ക് അറിയില്ല അവരെ എന്തിനാണ് ക്വീൻ ഇവിടെ വരുത്തിയത് എന്ന്..
എന്നാൽ ഇപ്പോൾ ക്വീൻ അതിനു ശേഷം നമ്മളോട് ഒരു കമ്മ്യൂണിക്കേഷനും നടത്തിയില്ല.. “

അവൾ ഒന്നും മിണ്ടിയില്ല.. കുറച്ചു നേരം ആലോചിച്ചു.. തോക്ക് താഴ്ത്തി..

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.