നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

ഞാൻ നേരെ നോക്കി..

ഏടത്തിയുടെ കണ്ണിലെ ഭാവം.. നിറഞ്ഞ കണ്ണുകൾ…വല്ലാത്തൊരു പേടിയിലും അവളുടെ കണ്ണിൽ ഞാൻ കണ്ടത് എന്നോടുള്ള സ്നേഹം ആണ്.. ഒരു ഇളം പുഞ്ചിരിയും.. അവൾ എന്നെ മാത്രം ആണ് നോക്കുന്നത്…

വാ പൊത്തി കരയുന്ന മീനു.. അർച്ചന..

ഒന്നും ചെയ്യാൻ ആകാതെ സ്തംഭിച്ചു നിൽക്കുന്ന മെറിൻ… ലിസ..

അവളുടെ മുഖം എല്ലാ പ്രതീക്ഷകളും അവസാനിച്ചത് പോലെ ആയിരുന്നു..

“ഗുഡ് ബൈ…”

ആ പെണ്ണ് ഏടത്തിയുടെ കവിളിൽ ഉമ്മ വച്ചു..

അതിനു ശേഷം അൽപ ദൂരം മാറി നിന്നു.. ഒരു കൈ അകലത്തിൽ.. ഗൺ ഇപ്പോഴും ഏടത്തിയുടെ ചെവിയിൽ..അവളുടെ കൈവിരൽ തോക്കിന്റെ ട്രിഗറിൽ മെല്ലെ തലോടി..

എന്റെ കാഴ്ച മങ്ങി.. ആപത്തു സംഭവിക്കും പോലെ.. ചെവിയിൽ ചൂളം അടിച്ചു.. തല പൊട്ടിത്തെറിക്കും പോലെ തോന്നി..

ഞാൻ കാരണം ഏടത്തിയുടെ ജീവൻ…

അതിനിടയിൽ വെടി പൊട്ടുന്നതും ഏട്ടത്തി നിലത്തേക്ക് വീഴുന്നതും അതെ സമയം അർച്ചനയും മീനുവും അലറി കരയുന്നതും പകുതി മയക്കത്തിൽ എന്നപോലെ ഞാൻ കാണുകയും കേൾക്കുകയും ചെയ്തു..

അലറി കരയാൻ വേണ്ടി വാ തുറക്കുന്നതിന് മുൻപേ എന്റെ കണ്ണുകൾ എനിക്ക് വേറെ ഒരു കാര്യം കാണിച്ചു തന്നപ്പോൾ ഞാൻ സ്വബോധത്തിലേക്ക് വന്നു…

അവൾ.. ആ മൊട്ടത്തലച്ചി.. അവളുടെ തലയുടെ ഒരു ഭാഗം അടർന്നു പോയിരിക്കുന്നു.. ഒരു വത്തക്ക അടിച്ചു പൊട്ടിച്ചത് പോലെ..

ഞാൻ തല കുടഞ്ഞു, ഞാൻ കണ്ണ് വിടർത്തി നോക്കി.. അതെ..

അവളുടെ തലയുടെ ഒരു ഭാഗം ഇല്ല.. അവൾ മുഖം അടിച്ചു മുൻപോട്ട് വീണു…അവളുടെ കയ്യിലെ പിസ്റ്റൾ തെറിച്ചു പോയി… തലയിൽ നിന്നും ചോര ചീറ്റി തെറിച്ചു.. കണ്ടാൽ ബോധം പോകുന്ന കാഴ്ച..

മീനുവും അർച്ചനയും അലറി കരഞ്ഞു കണ്ണ് പൊത്തി..

മെറിനും ലിസയും എന്താണ് നടന്നത് എന്ന് മനസിലാക്കതെ എന്നെ പോലെ അന്തിച്ചു നിൽക്കുന്നു…

ഞാൻ വേറെ ഒരു കാഴ്ച കണ്ടു..

കുറച്ചു പുറകിൽ…

ഒരു ഹൈ ഹീൽ ബ്ലാക്ക് ബൂട്ടും, തിളങ്ങുന്ന ലെതർ ജീൻസും, ശരീരത്തിനോട് ചേർന്ന് കിടക്കുന്ന ലെതർ ജാക്കറ്റും ധരിച്ചു…

കുഴലിൽ നിന്നും പുക വരുന്ന ഒരു സ്വർണ നിറം റെമിങ്ടൺ മാഗ്നം 44 ഹാൻഡ്ഗൺ നീട്ടി പിടിച്ചു നിൽക്കുന്ന ഒരാൾ… ഒരു പെണ്ണ്…

അവളെ കണ്ടതോടെ.. അത്ഭുതം കൊണ്ടും.. ആകാംഷ കൊണ്ടും എന്റെ ഹൃദയം വല്ലാതെ തുടിച്ചു….

എന്നാലും തൊണ്ടയിൽ നിന്നും ഒരു നിലവിളി വന്നു കുടുങ്ങി കിടന്നു..

“ഏട്ടത്തീ……….!”

(തുടരും)

സ്നേഹത്തോടെ.. എംകെ ❣️

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.