നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

“ഹി ഈസ് ഈസി..”

പുറകിൽ നിന്നവൻ അത് പറഞ്ഞു താഴേക്ക് ചാടി ഇറങ്ങി..

അവന്റെ ലക്ഷ്യം പെണ്ണുങ്ങൾ ആണെന്ന് കണ്ട മെറിൻ അവന്റെ നേരെ കുതിച്ചു എങ്കിലും അവന്റെ വീശി അടിച്ച കയ്യിൽ നിന്നും ഒഴിയാൻ അവൾക്ക് കഴിഞ്ഞില്ല..

മുഖത്ത് തന്നെ അടി കിട്ടി അവൾ നിലത്തു വീണു…

അവൻ ഇന്നോവയുടെ ഡോർ വലിച്ചു തുറന്നു ഏട്ടത്തിയെ വലിച്ചു എടുത്തു..

അപ്പോഴേക്കും മറ്റവൻ എന്റെ നേരെ വന്നു കാലു പൊക്കി നിലത്തു കിടന്ന എന്നെ ചവിട്ടാൻ നോക്കി..

നിയന്ത്രണം വിട്ട എന്റെ സിരകളിൽ ശക്തി മിന്നൽ പോലെ പാഞ്ഞു…

നിമിഷ നേരം കൊണ്ട് ഉരുണ്ടു മാറിയപ്പോൾ അവന്റെ ശക്തിക്കുള്ള ചവിട്ട് നിലത്താണ് കൊണ്ടത്..

അതിൽ അവന്റെ ബാലൻസ് ഒന്ന് തെറ്റി.. അതെ സമയം ചാടി എഴുന്നേറ്റ ഞാൻ അവന്റെ കാൽ മുട്ടിന്റെ പുറകിൽ ചവുട്ടിയപ്പോൾ അവൻ മുട്ടുകുത്തി നിലത്തേക്ക് ഇരുന്നു..

ഒന്ന് ചാടി പൊങ്ങി കൈമുട്ട് മടക്കി അലറിക്കൊണ്ട് ഞാൻ അവന്റെ തലയുടെ മുകളിൽ കൈമുട്ട് വച്ച് ആഞ്ഞു കുത്തി… കൈമുട്ട് അവന്റെ തലയോട്ടി പൊട്ടിച്ചു അല്പം ഉള്ളിലേക്ക് ഇറങ്ങി പോയി..

കൈ വലിച്ചപ്പോൾ അവൻ ഒരു അനക്കവും ഇല്ലാതെ നിലത്തു മുഖം അടിച്ചു വീണു..

ഞാൻ വെട്ടിത്തിരിഞ്ഞു താഴേക്ക് ചാടി ഇറങ്ങി.. അയാൾ ഏട്ടത്തിയെ ഒരു കയ്യിൽ പിടിച്ചു അർച്ചനയെ വലിച്ചു എടുക്കാൻ നോക്കുകയാണ്.. അവൾ കരഞ്ഞു കൊണ്ട് എന്നെ വിളിക്കുന്നുണ്ട്.. മീനു മുൻപിൽ നിന്നും അവളെ പിടിച്ചു വച്ചിരിക്കുന്നു..

ഏട്ടത്തി അലറിക്കരഞ്ഞു കൊണ്ട് അയാളെ തല്ലുന്നുണ്ട്…എന്നാൽ അയാൾ മൈൻഡ് ചെയ്യുന്നില്ല..

ചാടി ചെന്ന ഞാൻ അവന്റെ പുറത്തിനു തന്നെ ചാടി ചവുട്ടി…

അവൻ വെട്ടിത്തിരിഞ്ഞു ഏട്ടത്തിയെ പുല്ലിലേക്ക് തള്ളി.. വളരെ വേഗത്തിൽ തന്നെ എന്റെ നേരെ മുഷ്ട്ടി ചുരുട്ടി ആഞ്ഞു ഇടിച്ചു..

ഏട്ടത്തിയിലേക്ക് ശ്രദ്ധ പോയ ഞാൻ അത് മിസ്കാൽകുലേറ്റ് ചെയ്തു… കിട്ടി.. നെഞ്ചിൽ ആണ് ഇടി കിട്ടിയത്..
ഒരു കൂടം വന്നു നെഞ്ചിൽ ഇടിച്ചത് പോലെ..

തെറിച്ചു വീണ എന്റെ നേരെ അവൻ പാഞ്ഞു വന്നു ഉയർന്നു കാൽമുട്ട് കുത്തി ചാടി..

ഞാൻ വളരെ വേഗത്തിൽ തന്നെ ഉരുണ്ടു മാറി..

അവൻ മുട്ടുകുത്തി എന്റെ നെഞ്ച് ലക്ഷ്യം ആക്കി ചാടിയത് നിലത്താണ് അവസാനിച്ചത്… അവൻ മുട്ട് നിലത്തു കുത്തി വീണു.. പുല്ലിൽ കല്ലുകളും ഉണ്ട്..

നിമിഷ നേരം കൊണ്ട് ഞാൻ ചാടി എണീറ്റ് നിന്നു..

അലറാൻ വേണ്ടി വാ പൊളിച്ച അവന്റെ മുഖത്ത് വീശി അടിച്ച എന്റെ കാൽ ശക്തമായി അവന്റെ മൂക്കും കൂട്ടി പതിച്ചു..

അവൻ പുറകോട്ടു മറിഞ്ഞപ്പോൾ വായിൽ നിന്നും ചോര കുതിച്ചു ചാടി..

എന്നാലും അവൻ ചാടി എണീറ്റ് വന്നു..

അലറിക്കൊണ്ട് എന്റെ നേരെ ശക്തം ആയി പഞ്ച് ചെയ്തു.. ഞാൻ അതിൽ നിന്നും ഒഴിഞ്ഞു മാറി..

അവൻ മുറിവേറ്റ കാട്ടുപന്നിയെ പോലെ അലറി തുരുതുരാ പഞ്ചുകൾ അടിച്ചു.. അവന്റെ വായിൽ നിന്നും മൂക്കിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു..

അതിൽ നിന്നും ഒക്കെ ഞാൻ ഒഴിഞ്ഞു മാറി…

“എന്റെ ഏട്ടത്തിയെ നീ തൊടുമോ…? “

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.