നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1513

റോൾസ് റോയ്‌സിൽ നിന്നും ആരും ഇറങ്ങിയില്ല..

അവൾ കൈ വിരൽ ചുണ്ടിൽ വച്ച് ഒരു വിസിൽ അടിച്ചപ്പോൾ അവരൊക്കെ കുതിച്ചു ഞങ്ങളുടെ നേരെ വന്നു..
ലിസ ഗൺ അരയിൽ നിന്നും എടുത്തു എങ്കിലും അതൊരാൾ നഞ്ചക് കൊണ്ട് അടിച്ചു തെറിപ്പിച്ചു…

എന്റെ നേരെ വന്നത് അഞ്ചു പേരോളം ആണ്..

സമയം കളയാതെ ആദ്യം വന്നവന്റെ കാൽമുട്ടിൽ ചവുട്ടി പൊങ്ങി പുറകിൽ ഉള്ളവന്റെ മുഖം നോക്കി ഒരു സൂപ്പർമാൻ പഞ്ച് കൊടുത്തു..

നിലത്തു നിന്ന അതെ സ്‌പോട്ടിൽ നിലത്തു അമർന്നു കാലു വീശി അടിച്ചു.. രണ്ടു പേര് നിലത്തു വീണപ്പോൾ അവർ ചാടി എണീറ്റ് ചുറ്റും നിന്ന് ഫോം ചെയ്തു..

ഞാൻ എഴുന്നേറ്റു നിന്ന് കൈ ചുരുട്ടി..

മൂന്ന് പെണ്ണുങ്ങളും രണ്ടു ആണുങ്ങളും എന്റെ ചുറ്റും….

ലിസയും മെറിനും തോളോട് തോൾ ചേർന്ന് ഡിഫെൻസ് ഫോം ചെയ്തു നിന്നു..

മെറിന്റെ നേരെ ചാടി ചെന്ന ഒരുത്തന്റെ നെഞ്ചിൽ ചവുട്ടി തെറിപ്പിച്ചു കറങ്ങി കാലു കൊണ്ട് ഒരുത്തിയെ അടിച്ചു നിലത്തു ഇട്ടു അവൾ താഴേക്ക് അമർന്നു ഇരുന്നപ്പോൾ ലിസ നേരെ വന്ന ഒരാളുടെ അടിവയറിൽ ആഞ്ഞു പഞ്ച് ചെയ്യുന്നതും തലക്ക് നേരെ വന്ന അടി തടുത്തു കൈ തിരിച്ചു കാൽമുട്ട് വച്ച് ഒരാളുടെ കഴുത്തിൽ കുത്തുന്നതും കണ്ടു..

നാല് പേര് ചാടി എന്നെ ചുറ്റിപിടിച്ചു കൈ വലിച്ചു വെച്ചു…

അഞ്ചാമൻ എന്റെ മുഖത്തിനു നേരെ പഞ്ച് ചെയ്തപ്പോൾ ഞാൻ സർവ ശക്തി എടുത്തു ഒന്ന് തിരിഞ്ഞു..
ആ പഞ്ച് എന്നെ പിടിച്ചിരുന്ന ഒരു പെണ്ണിന് ആണ് കൊണ്ടത്.. അവൾ വേദനയിൽ അലറി..

അതോടെ.. ഇവർ മനുഷ്യർ ആണ്.. കൃതരിൻ പെണ്ണുങ്ങളോട് ജയിച്ച ഞാൻ..

എന്റെ മുൻപിൽ ഇവർ ഒന്നും അല്ല എന്നൊരു ചിന്ത എനിക്ക് വന്നു..

രണ്ടു കൈകളും ആഞ്ഞു വലിച്ചു.. വലത്തേ കൈ ഊരിവന്നപ്പോൾ മുൻപിൽ നിന്നവന്റെ മുഖം നോക്കി വീശി ഒരു അടി അടിച്ചു.. അടി കൊണ്ട് അവൻ പുറകോട്ട് വെച്ച് പോയി..

ആ ശക്തിയിൽ തന്നെ ഇടം കൈ വലിച്ചു അതിൽ അള്ളി പിടിച്ച ഒരുവളുടെ കഴുത്തിൽ ആഞ്ഞു ഒരു കുത്തു കുത്തി… അവൾ കഴുത്തു പൊത്തി നിലത്തു ഇരുന്നു..

നേരത്തെ ഇടി കിട്ടിയ പെണ്ണ് എന്റെ നെഞ്ച് നോക്കി ചവുട്ടി.. നെഞ്ചിനു ഒരു ചവിട്ട് കിട്ടിയതോടെ എനിക്ക് പ്രാന്ത് പിടിച്ചു..
വീണ്ടും ചവിട്ടാൻ കാലു പൊക്കിയ അവളുടെ നാഭിക്ക് തന്നെ കുനിഞ്ഞിരുന്നു സർവ ശക്തിയും എടുത്തു ഒരു പഞ്ച് കൊടുത്തു..

അവൾ അലറിക്കൊണ്ട് നിലത്തു ഇരുന്നു.. എണീറ്റ ഞാൻ അവളുടെ നെറ്റിക്ക് തന്നെ ശക്തിയിൽ ഒരു ഇടി കൊടുത്തു.. അവൾ പുറകോട്ട് മറിഞ്ഞു വീണു..

ചാടി എഴുനേറ്റു വെട്ടിത്തിരിഞ്ഞു നിലത്തു നിന്നും എണീറ്റ് വന്നവളെ കാലു വീശി കഴുത്തിൽ ഒരു അടി അടിച്ചു.. അവൾ വീണു..

മുൻപിൽ നിന്നും വന്നവനെ നെഞ്ചിൽ ഞാൻ അതിശക്തം ആയി കൈമുഷ്ടി കയറ്റി..

ഇടി കൊണ്ടവൻ നിലത്തു വീണു പിടച്ചു… അവനെ നെഞ്ചിൽ ഒരു ചവിട്ട് കൊടുത്തു ഒതുക്കി..

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.