നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

ലിസ ഉടനെ പറഞ്ഞു..

“നിങ്ങൾ ഒക്കെ ഇല്ലേ? പിന്നെ എന്താ ലിസ ചേച്ചി? പ്ലീസ്?”

അർച്ചന അവളോട് കെഞ്ചി.. സമ്മതിക്കാതെ തരം ഇല്ലായിരുന്നു..

“ശരി.. എന്നാൽ പോകാം അല്ലെ? ലിസ മെറിനോട് ചോദിച്ചപ്പോൾ അവളും സമ്മതം പറഞ്ഞു.. അതോടെ ഞാൻ വണ്ടി എടുത്തു..

ടൗണിൽ നിന്നും കുറച്ചു ദൂരം മുൻപോട്ട് പോയി.. ഇനി അധികം തിരക്ക് ഇല്ലാത്ത ഒരു സ്ഥലം ആണ്..

അധികം ആർക്കും അറിയാത്ത ഒരു അമ്പലം ആണ്.. വളരെ ചെറുത്..

ഒരു ഭാഗം അല്പം മാറി റെയിൽവേ ട്രാക്ക്.. ഇപ്പുറം ഒഴിഞ്ഞ സ്ഥലം.. റോഡ് ആ സ്ഥലത്തിന് അല്പം മുകളിൽ ആണ്.

വേറെ വണ്ടികൾ ഒന്നും കാണുന്നില്ല.. അസ്തമയ സൂര്യന്റെ വെളിച്ചം..

“ഫക്ക്…..! ഹിയർ വി ഗോ….”

ലിസ ഒരു താളത്തിൽ അത് പറഞ്ഞപ്പോൾ ഞാൻ കണ്ണാടിയിൽ കൂടി അവളെ നോക്കി..

മെറിനും അവളെ നോക്കി..

ഉടനെ പുറകിൽ നാല് കത്തുന്ന ഹെഡ് ലൈറ്റ് പ്രത്യക്ഷപെട്ടു…

അത് ശ്രദ്ധിച്ച ഞാൻ മുൻപിൽ നിന്നും വന്ന വണ്ടി കണ്ടില്ല..

ഒരു കറുത്ത റേഞ്ച് റോവർ വന്നു ഇന്നോവയുടെ മുൻപിൽ ഒരു സൈഡിൽ പടക്കം പൊട്ടുന്ന ശബ്ദത്തിൽ ശക്തിയിൽ ഇടിച്ചു…

ഉടനെ പുറകിൽ നിന്നും അലറി കുതിച്ചു വന്ന രണ്ടു വണ്ടികൾ ഒരണ്ണം പുറകു വശത്തു ഒരു സൈഡിലും കൂടി ഇടിച്ചപ്പോൾ വണ്ടി വെട്ടിത്തിരിഞ്ഞു റോഡിൽ നിന്നും അല്പം താഴേക്ക് ചെന്ന് വല്ലാത്തൊരു ശബ്ദത്തിൽ ഒരു മരകുറ്റിയിൽ ഇടിച്ചു നിന്നു..
എല്ലാവരും നന്നായി ഉലഞ്ഞു..

പെണ്ണുങ്ങളുടെ നിലവിളി..

എയർ ബാഗുകൾ വണ്ടിയിൽ നിറഞ്ഞു.. ആകെ ഒരു വല്ലാത്ത പ്രകമ്പനം പോലെ.. എനിക്ക് എന്താ സംഭവിച്ചത് എന്ന് മനസിലായി വരാൻ അൽപ നേരം എടുത്തു.

രണ്ടു റേഞ്ച് റോവറുകൾ റോഡിൽ അലറി നിന്നു..

അതിൽ ഒരെണ്ണം റോഡിൻറെ അപ്പുറത്തേക്ക് ഇടിയുടെ ശക്തിയിൽ തെന്നി നീങ്ങിയിരുന്നു..

ലിസ ചാടി ഇറങ്ങിയപ്പോൾ ഞാൻ എയർബാഗ് തട്ടി മാറ്റി നോക്കി. ആർക്കും പരിക്ക് ഒന്നും ഇല്ല..

മീനു, അർച്ചന, ഏട്ടത്തി ആകെ പരിഭ്രമിച്ചു ഇരിക്കുന്നു..

“വണ്ടിയിൽ നിന്നും ഇറങ്ങരുത്.. എന്ത് സംഭവിച്ചാലും..”

മെറിൻ പെണ്ണുങ്ങളോട് പറഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞാനും ഇറങ്ങി.

ഉടനെ റേഞ്ച് റോവറുകളിൽ നിന്നും ആളുകൾ ഇറങ്ങി.. എല്ലാവരും കറുത്ത വേഷം അണിഞ്ഞവർ.. പള്ളിയിൽ അച്ചന്മാർ ഇടുന്ന പോലെ.. തല മൂടിയിട്ടുണ്ട്..

ഇന്നലെ മെറിനെ രക്ഷിച്ചതിൽ ഉള്ള റെസ്പോൺസ് ആണെന്ന് എനിക്ക് മനസിലായി..

ഉടനെ ഒരു റോൾസ് റോയ്‌സ് ഒഴുകി വന്നു അടുത്ത് നിന്നു..

പുറകിൽ നിന്നും ഹെഡ് ലൈറ്റ് തെളിച്ചു കൊണ്ട് ഒരു കറുത്ത കളർ മിനി കൂപ്പറും വന്നു രണ്ടു റേഞ്ച് റോവറിന്റെ മുൻപിൽ നടുക്ക് നിന്നു..

മിനിയിൽ നിന്നും ഇറങ്ങിയത് ഒരു പെണ്ണ് ആണ്.. കറുത്ത ജീൻസും നീളൻ ജാക്കറ്റും.. അതും കറുപ്പ് ആണ്.. തല മൂടി അതിന്റെ ഒരു ഭാഗം..
അവൾ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു..

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.