നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

“മോള് വാ.. എല്ലാം പറയാം….”

ഞാൻ നിമിഷ നേരം കൊണ്ട് ഏട്ടത്തിയെ കോരി കയ്യിൽ എടുത്തു..

“ഡാ.. അയ്യേ.. ആരെങ്കിലും കാണും. നിലത്തു നിർത്തു മോനെ…”

ഏട്ടത്തി പിടഞ്ഞു കുതറിയപ്പോൾ ഞാൻ ചിരിച്ചു. വിട്ടില്ല..

“പിന്നെ.. ഞാൻ എന്റെ ഏട്ടത്തിയെ എടുത്തു വേണമെങ്കിൽ കൊച്ചി മൊത്തം നടക്കും. ആരാ ചോദിക്കുക എന്നെനിക്ക് ഒന്ന് കാണണം…”

അതും പറഞ്ഞു ഞാൻ ഏട്ടത്തിയെയും കൊണ്ട് അകത്തേക്ക് നടന്നു..അതോടെ ഏട്ടത്തി ഒതുങ്ങി..

“മോനു.. ഇനി പറയാതെ പോവല്ലേ മുത്തേ.. പ്ലീസ്..തീ തിന്നു ഞാൻ.. “

ഏട്ടത്തി നിറഞ്ഞ കണ്ണുകളോടെ അത് പറഞ്ഞപ്പോൾ ചങ്കിൽ ഒരു കൊളുത്തി വലി.. സ്നേഹം എന്റെ വീക്നെസ് ആണ്..

ഡോർ കടന്നപ്പോഴേക്കും മുകളിൽ നിന്നും രണ്ടെണ്ണം ആട്ടും കുട്ടികൾ ഓടി വരും പോലെ സ്റ്റെപ് ഇറങ്ങി ഓടിവന്നു..

ഞങ്ങളെ കണ്ടപ്പോൾ പിടിച്ചു കെട്ടിയതു പോലെ അവർ അവിടെ നിന്നു..

രണ്ടിൻറെയും മുഖത്ത് അല്പം അസൂയ ഇല്ലാതില്ല.. എന്നാലും ചിരിച്ചു കൊണ്ട് നിൽക്കുന്നു..

ഏട്ടത്തി അത് കണ്ടതോടെ എന്റെ കഴുത്തിൽ കൈ ചുറ്റി പിടിച്ചു നെഞ്ചിൽ തല വച്ചു അവരെ ഒന്ന് നോക്കി..

എനിക്ക് ചിരി വന്നു.. പെണ്ണുങ്ങൾ കാണിക്കുന്ന ഈ അസൂയ കാണാൻ തന്നെ ഒരു രസം ആണ്..

“അനിയന്റെ നെഞ്ചത്തു കിടക്കുന്നത് കണ്ടില്ലേ… ഹ്മ്മ് ഇതിനൊന്നും ഉറക്കവും ഇല്ലേ? പോയി കിടന്നാൽ എന്താ??”

അർച്ചന ആണ്..

“നീ പോടി.. ഞാൻ ഇവന്റെ സ്വന്തം ആണ്…”

തിരിച്ചു മറുപടി..

“ഓ… “

അവൾ മുഖം വീർപ്പിച്ചു.

അതോടെ ഏട്ടത്തി ചിരിച്ചു കൊണ്ട് താഴെ ഇറങ്ങി എന്റെ കവിളിൽ ഒരു ഉമ്മ തന്നു..

“കാപ്പി ഇട്ടു തരാം.. വിശക്കുന്നുണ്ടോ? ദോശ ഉണ്ടാക്കാം..”

“നിൽക്ക് ഏട്ടത്തി.. ഒരു നിമിഷം ഇതൊന്നു കാണു..”

ഞാൻ അവരെ വിട്ടു വേഗം ടീവി ഓൺ ചെയ്തു. ഒരു ന്യൂസ് ചാനൽ വച്ചു..

ബ്രേക്കിംഗ് ന്യൂസ്സ്

“കാണാതായ എസിപി മെറിൻ തോമസിനെ കണ്ടെടുത്തു. ഒരു രഹസ്യ താവളത്തിൽ വച്ചാണ് മെറിനെ കണ്ടെടുത്തത്.. തട്ടിക്കൊണ്ടു പോയത് ആരാണെന്നു പോലീസ് വ്യക്തമാക്കിയിട്ടില്ല.. “

അത് കണ്ടു ഏട്ടത്തി വാ പൊളിച്ചു എന്നെ നോക്കി.

“നീ.. നീയാണോ അവരെ കണ്ടുപിടിച്ചെ??”

“ഞാനോ? അതൊരു പെണ്ണ് ആണ്.. മൊണാലിസ…. ഞാൻ എന്ത് ചെയ്യാൻ ആണ് ഏട്ടത്തി? അന്വേഷിച്ചു ഇറങ്ങി എന്നത് സത്യം ആണ്..”

ഞാൻ കൈ മലർത്തി കാണിച്ചു. ഏട്ടത്തി എന്നെ സംശയിച്ചു നോക്കി. പറയുന്നത് വിശ്വാസം ഇല്ലാത്ത പോലെ..

“ക്ക്ക്കും….”

പുറകിൽ നിന്നും ഒരു ശബ്ദം കേട്ട് ഞങ്ങൾ തിരിഞ്ഞു നോക്കി..
മീനു വാ പൊത്തി ചിരിച്ച ശബ്ദം ആണ് കേട്ടത്..

“നിനക്ക് എന്താടീ?”

ഏട്ടത്തി അവളെ ഒന്ന് രൂക്ഷമായി നോക്കിയപ്പോൾ അവൾ അർച്ചനയുടെ പുറകിലേക്ക് മാറി നിന്നു.. ഒരു കണ്ണ് കൊണ്ട് മെല്ലെ എത്തി നോക്കി…

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.