നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

ഞാൻ അർച്ചനയെ നോക്കി.. അവൾക്ക് പിന്നെ അങ്ങനെ ഉള്ള പേടി ഒന്നും ഇല്ല..

ഞാൻ ഒന്നും മിണ്ടിയില്ല.. ഏട്ടത്തി വീട്ടിലെ ഇന്നോവയിൽ ആണ് വന്നത്.. അതിൽ പോകാം എന്ന് തീരുമാനിച്ചു..

ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറി.. മീനു മുൻപിൽ..

ഏട്ടത്തി അർച്ചന മെറിൻ, പിന്നെ ലിസ പുറകിൽ.. ആഹാ സുന്ദരികളുടെ ഒരു കൂട്ടം..

എന്റെ ഒക്കെ ഒരു ടൈം എന്ന് ഞാൻ സ്വന്തം ആലോചിച്ചു ചിരിച്ചു..

ലിസ എന്തോ ആലോചിച്ചു ഇരിക്കുന്നുണ്ടായിരുന്നു..

അവളുടെ ഒപ്പം വരവ് വെറുതെ അല്ല എന്നെനിക്ക് തോന്നി.. ഇടക്ക് അവൾ എന്നെ നോക്കി എന്തോ പറയാൻ ഉള്ളത് പോലെ..

വണ്ടി ലുലു മാളിൽ എത്തി.. പാർക്കിംഗ് ഇട്ടു. ഞാൻ ആദ്യം ഇറങ്ങി..

അടുത്ത് അഞ്ചോ ആറോ ചെറുപ്പക്കാർ വർത്തമാനം പറഞ്ഞു ഒരു കാറിന്റെ മുൻപിൽ നിന്നിരുന്നു..

ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ അവർ ഒന്ന് ശ്രദ്ധിച്ചു..

ഫ്രന്റ് ഡോർ തുറന്നു ആദ്യം ഇറങ്ങിയത് മീനു ആണ്… അവരുടെ ശ്രദ്ധ അവളിലേക്ക് ആയി.. ഇളം റോസ് ഹാഫ് സാരി ആയിരുന്നു അവളുടെ വേഷം..

അർച്ചന ഇറങ്ങി.. ഏട്ടത്തി.. മൊണാലിസ… ആ ചെറുപ്പക്കാർ ഒക്കെ ഈ പെണ്ണുങ്ങളെ കണ്ടു കണ്ണ് മിഴിച്ചു.. അവർ എന്നെ നോക്കി…

അവസാനം മെറിൻ കൂടെ ഇറങ്ങിയപ്പോൾ എല്ലാത്തിന്റെയും വാ പൊളിഞ്ഞു..

എനിക്ക് ചിരി വന്നു..

ഞാൻ ഒരുത്തനും അഞ്ചു സുന്ദരികളും.. അവർ എന്തൊക്കെയോ അടക്കം പറഞ്ഞു എന്നെ നോക്കി..

അവരെ കടന്നു പോകുമ്പോൾ അതിൽ ഒരുത്തൻ പറഞ്ഞ കാര്യം എന്റെ ചെവിയിൽ എത്തി..

“ഇവന്റെ ഒക്കെ….. വരച്ചത് എന്റെ തലയിൽ വരച്ചിരുന്നു എങ്കിൽ…..”

“വീട്ടിൽ പോടാ.. നിന്ന് ചെലക്കാതെ…..”

ലിസ അവരെ നോക്കി ഒച്ചയിട്ടു ഞങ്ങളുടെ ഒപ്പം വന്നപ്പോൾ ഞങ്ങൾ ഒക്കെ ചിരിച്ചു..

“ഇതിനെന്താ പ്രാന്ത് ആണോ?”

മീനു എന്റെ ചെവിയിൽ ചോദിച്ചപ്പോൾ എനിക്കും അത് തോന്നായ്ക ഇല്ല എന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി..

മാളിൽ ചുമ്മാ ഒന്ന് കറങ്ങി ഭക്ഷണം കഴിച്ചു.. പിന്നെ എല്ലാവരും എന്തൊക്കെയോ വാങ്ങി..

ഏട്ടത്തി പതിവ് പോലെ എനിക്ക് എന്തൊക്കെയോ വാങ്ങി.. പിന്നെ മീനുവിനും.. മീനൂട്ടിക്ക് എല്ലാവരും എന്തൊക്കെയോ വാങ്ങി കൊടുത്തു..

“ഇത് നിനക്ക് ചേരും….ഇതെന്റെ വക…”

ലിസ ഒരു ഇളം മഞ്ഞ അയഞ്ഞ ബനിയൻ എടുത്തു അവൾക്ക് കൊടുത്തു.. ദേഹത്ത് വച്ച് നോക്കി.. അതോടെ അവൾക്ക് ലിസയോടുള്ള അകൽച്ച കുറഞ്ഞത് പോലെ തോന്നി..

ലിസയുടെ ജീൻസിന്റെ പുറകിൽ എന്തോ വച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു..

ഒരു പിസ്റ്റൾ.

തിരിച്ചു വരാൻ എല്ലാവരും വണ്ടിയിൽ കയറി.. സമയം 5:40 ആകുന്നു..

“ഒരു അമ്പലം ഉണ്ട് അല്പം മാറി.. അവിടെ ഒന്ന് കൊണ്ട് പോകുമോ?”

അർച്ചന ഒരു അമ്പലത്തിന്റെ പേര് പറഞ്ഞു.. അവിടെ ഒരു വഴിപാട് ഉണ്ട്..

“അല്ല.. ആ അമ്പലം അല്പം അകലെ അല്ലെ? കൂടാത്തതിന് ആ വഴിയേ സന്ധ്യ സമയങ്ങളിൽ അധികം ആളുകൾ ഉണ്ടാകില്ല.. “

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.