നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

“മാം.. എലീസയുടെ വീട്ടിൽ ഒരു കുട്ടി പോലും നിലവിൽ ജീവനോടെ ഇല്ല….എലീസ അടക്കം…”

“വാട്ട്??!”

അവൾ പേടിച്ചു വിറച്ചു.. കൈ സ്റ്റെയറിൽ കൈവരിയിൽ വച്ചു.. അവളുടെ കാലുകൾ ഇടറി..

“അതെ മാം.. എല്ലാവരെയും കൊന്നു.. കൊന്നത്.. കൊന്നത്…”

“കൊന്നത്? ആരാ?”

“ക്വീൻ ആണ്..കൊന്ന രീതി.. അതെ.. അവൾ.. ഇനി അവൾ ഇങ്ങോട്ട് വരും. പ്ലീസ്.. അവരെ തിരിച്ചു വിളിക്ക്.. നമ്മുടെ ജീവൻ പോകും…”

അയാൾ വിറച്ചു കൊണ്ട് പറഞ്ഞു..

“മാർക്കസ്.. അവർ…. അവർ.. പോയിക്കഴിഞ്ഞു..

ചടങ്ങുകൾ പൂർത്തി ആക്കി ആണ് അവരെ വിട്ടത്.. അവരെ ഇനി നമ്മൾ അത് പൂർത്തി ആയി കഴിഞ്ഞേ കാണാൻ പറ്റൂ.. അറിയില്ലേ?

അവരെ ബന്ധപ്പെടാൻ ഒരു സംവിധാനവും നമ്മൾ കൊടുക്കാറില്ല… എലീസ…എലീസ പറഞ്ഞത് കൊണ്ടാണ് ഞാൻ…യേശുവേ…. എന്റെ കുട്ടികൾ…..!”

അവൾ കരച്ചിലിന്റെ വക്കിൽ എത്തി..അല്ല അവൾ കരഞ്ഞു..

“യേശുവോ? അങ്ങനെ ഒരു വാക്ക്.. മാം ഉപയോഗിക്കാൻ പാടില്ല എന്ന് അറിഞ്ഞുകൂടേ? നമുക്ക് എതിർ ആണ്..”

അയാൾ അവളെ നോക്കി..

“ഗെറ്റ് ലോസ്റ്റ്.. ഫക്ക് ഓഫ്..”

അവൾ അലറിയപ്പോൾ അയാൾ വേഗം തിരിഞ്ഞു നടന്നു. വേഗം തന്നെ കാറിൽ കയറി പോയി..

അവൾ എന്താ ചെയ്യേണ്ടത് എന്നറിയാതെ നിന്നു.. മരണ ഭയം അവളെ പിടിച്ചു ഉലച്ചു കളഞ്ഞു..

അവൾ മെല്ലെ സ്റ്റെപ്പിൽ ഇരുന്നു.. മരണത്തിന്റെ മണം മൂക്കിൽ എത്തിയത് അവൾ അറിഞ്ഞു..

***
Kochi.

“ഒരു സുന്ദരി നിങ്ങളെ കാണാൻ വന്നിട്ടുണ്ട് എന്ന്.. പേര് ശില്പ.. ആരാ അത്?”

മൊണാലിസ വിളിച്ചു ചോദിച്ചു..

“അഹ് അതെന്റെ ഏട്ടത്തി ആണ്… “

ഞാൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു കൊണ്ട് ഫോൺ കട്ട് ആക്കി..

അൽപ നേരം കഴിഞ്ഞപ്പോൾ ഏട്ടത്തി എത്തി.. ചുവന്ന സാരി ചുറ്റി.. ഹോ എന്തൊരു ഭംഗി..

“ഗ്ലാമർ കൂടി കൂടി വരികയാണല്ലോ ഏട്ടത്തി….”

“നീ പോടാ… “

ഏട്ടത്തി കവിളിൽ നുള്ളി നേരെ മെറിന്റെ അടുത്ത് ചെന്ന് സംസാരിച്ചു..

വൈകുന്നേരം പുറത്തു പോകാം എന്ന് തീരുമാനിച്ചു..

ഏകദേശം 2 മണി ആയപ്പോൾ ഞങ്ങൾ ഇറങ്ങി.. മെറിനെയും വിളിച്ചു റെഡി ആക്കി..

“എങ്ങോട്ടാ എല്ലാവരും കൂടി?”

ലിസ ഞങ്ങൾ പുറത്തു വന്നപ്പോൾ ചോദിച്ചു..

“സൺഡേ അല്ലെ.. ഒന്ന് പുറത്തു പോകാം എന്ന് കരുതി..”

“മ്മ്മ് ഞാനും വരട്ടെ? എനിക്കും പർച്ചെസിങ് ഉണ്ട്…”

“ഓഹോ അതിനെന്താ? വന്നോളൂ….”

ഞാനും അർച്ചനയും മീനുവും ആദ്യമേ പുറത്തേക്ക് ചെന്നു..

“അവൾ എന്തിനാ നമ്മുടെ കൂടെ? എനിക്ക് ഇഷ്ടമല്ല…”

മീനു ആണ്… ദേഷ്യം മുഖത്ത്.. എനിക്ക് ചിരി വന്നു..

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.