നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

“മ്മ്മ്.. കം..”

ഞാൻ കൈ നീട്ടിയപ്പോൾ അവൾ കയ്യിൽ പിടിച്ചു എഴുന്നേറ്റു നിന്നു..

“കുളിച്ചിട്ട് വരാം.. റോഷ്….”

അവൾ വശ്യം ആയി ചിരിച്ചു അകത്തേക്ക് പോയി..

റോഷ് എന്ന് വിളിച്ചത് എനിക്ക് ഇഷ്ടമായി.. ഒരാൾ റോഷു എന്നും മറ്റൊരാൾ റോഷ് എന്നും..

രാവിലെ ബെൽ അടിച്ചപ്പോൾ മീനു പോയി വാതിൽ തുറന്നു..

മൊണാലിസ ആണ്..

“എങ്ങനെ ഉണ്ടായിരുന്നു താമസം?”

അവൾ മീനുവിന്റെ കവിളിൽ ഒന്ന് പിച്ചികൊണ്ട് ചോദിച്ചു..

“അഹ് അടിപൊളി അല്ലെ.. “

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

“എന്റെ വാടക വേണം… “

ലിസ എന്റെ മുൻപിൽ വന്നു ചിരിച്ചു കൊണ്ട് ചോദിച്ചു.. ഞാൻ ബൈക്കിന്റെ റിമോട്ട് എടുത്തു കൊടുത്തു..

“താങ്ക്സ് മാന്… മെറിൻ എണീറ്റില്ലേ?”

അവൾ മെറിന്റെ റൂമിലേക്ക് പോയി. ബൈക്ക് ഇന്നലെ സാധനങ്ങൾ കൊണ്ടുവന്ന വണ്ടിയിൽ കയറ്റി കൊണ്ടുവന്നത് ആണ്..

“അതെ.. അവൾക്ക് എന്താ നിന്നോട് എന്തോ ഒരു ഇത്?”

മീനു എന്റെ മുൻപിൽ വന്നു..

“എന്ത്?”

“ഓ അറിയാത്ത പോലെ..

അവളോട് വലിയ അടുപ്പം ഒന്നും വേണ്ട.. നീയാരാ കൃഷ്ണനോ? അത്രക്ക് ഒന്നും ഇല്ല.. ഈ ബോഡി ഒക്കെ മിക്കവർക്കും ഉണ്ട്.. ഹ്മ്മ്… വന്നിരിക്കുന്നു.. നീയാരാ ഹൃതിക് റോഷൻ ആണോ? കണ്ടാൽ മതി…ഹ്മ്മ്…!”

അവൾ വെട്ടിത്തിരിഞ്ഞു പോയപ്പോൾ അവളുടെ മുടി എന്റെ മുഖത്ത് അടിച്ചു.

മീനു പൊസ്സസ്സീവ്നെസ് കാണിക്കാൻ തുടങ്ങിയിക്കുന്നു എന്ന കാര്യം ഞാൻ ഒരു പുഞ്ചിരിയോടെ ആലോചിച്ചു…

പൊസ്സസ്സീവ്നെസ് ഇല്ലെങ്കിൽ പെണ്ണ് ഇല്ലല്ലോ അല്ലെ….

****

Kochi

മതിൽ കെട്ടി തിരിച്ച ഒരു ബംഗ്ലാവിലേക്ക് ഒരു ഡോഡ്ജ് ചാർജർ ഇരച്ചു വന്നു നിന്നു.. ആ കാർ കണ്ടപ്പോൾ സെക്യൂരിറ്റി ഡോർ തുറന്നു കൊടുത്തു..

അകത്തേക്ക് വന്നു കാർ നിർത്തി ഒരാൾ ചാടി ഇറങ്ങി ഒരാൾ ഡോർ തുറന്നു കൊടുത്തപ്പോൾ ഡോർ അയാൾ അകത്തു ചെന്നു..

ഒരു പെണ്ണ് മുകളിൽ നിന്നും സ്റ്റെപ് ഇറങ്ങി വന്നു.. നല്ല പൊക്കം ഉള്ള ഒരു പെണ്ണ്. അവൾ ദേഷ്യത്തിൽ ആയിരുന്നു..

അയാൾ അവളെ കണ്ടപ്പോൾ ഒന്ന് തല കുനിച്ചു വണങ്ങി.

“ഈ സമയത്ത് ഇങ്ങോട്ട് വരരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേ?”

അവൾ അയാളെ നോക്കി മുരണ്ടു..പല്ലിറുമ്മി.

“മൈ ലോർഡ്.. വരേണ്ടി വന്നു…”

അവൾ ചുറ്റും നോക്കി… ആരും ഇല്ല.

“പറ.. വേഗം.. എന്റെ ഫാമിലി ഇവിടെ ഉണ്ട്..പിള്ളേർ ഉണ്ട് ഇവിടെ…”

“മൈ ലോർഡ്.. റോഷനെ കൊല്ലാൻ ആളുകളെ വിട്ടത്..”

“ഞാൻ ആണ്.. എലീസയുടെ ഓർഡർ ആയിരുന്നു.. ക്വീൻ ഇനി അവൾ ആണെന്ന് അറിഞ്ഞില്ലേ?”

അയാൾ ഒന്ന് പേടിച്ചു ചുറ്റും നോക്കി. തല കുനിച്ചു. അയാളെ വിറക്കുന്നുണ്ടായിരുന്നു.

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.