നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

അവളുടെ നദി ഒഴുകുന്ന പോലെ സുന്ദരമായ ശബ്ദം അവിടെ മുഴങ്ങി..

അവൾ ചിരിക്കുകയായിരുന്നു.

എലീസ നിലത്ത് കമിഴ്ന്നു കിടന്നു കൈ കൂപ്പി..

“എന്നോട് ക്ഷമിക്കണം.. ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം.. പ്ലീസ്…..? ക്വീൻ.. പ്ലീസ്…”

അവൾ കെഞ്ചി കരഞ്ഞു..

ഇതേ സമയം ആ നീഗ്രോ എണീറ്റ് ഇരുന്നു.

അവളെ കണ്ടപ്പോൾ അയാൾ ചാടി എഴുന്നേറ്റ് അവളുടെ അടുത്ത് ചെന്നു.

അവളെ അകെ മൊത്തം നോക്കി വെള്ളം ഇറക്കി.

“ഓ ലേഡി.. യു ആർ സൊ ഹോട്..ലെറ്റസ്‌ ഫ….”

അത്രയേ പറയാൻ അയാൾക്ക് കഴിഞ്ഞുള്ളു..

അയാളുടെ വേദനയിൽ കുതിർന്ന നിലവിളിയും ഒപ്പം ചൂട് ചോരയും അവിടെ ചിതറി തെറിച്ചു..

അതോടെ എലീസ അലറി കരഞ്ഞു..

വിറച്ചു കൊണ്ട് കിടന്ന എലീസയുടെ തലയിൽ അവൾ തലോടി..

“സ്ലീപ് വെൽ.. ഡിയർ…”

ആ വലിയ ബംഗ്ലാവിൽ എലീസയുടെ മരണവേദനയിൽ ഉള്ള അലർച്ച മുഴങ്ങി…

അത് കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല…

****

Kochi..

“ഏട്ടാ.. എണീറ്റെ വാവേ….”

അർച്ചന ആണ് രാവിലെ എന്നെ ഉണർത്തിയത്..

കുളിച്ചു ഇളം നീല ചുരിദാർ ഇട്ടു ടവൽ തലയിൽ കെട്ടി സിന്ദൂരം തൊട്ടു ചായയും ആയി നിൽക്കുന്ന എന്റെ പെണ്ണ്..

“ദേവിക്ക് അമ്പലത്തിൽ ജോലി ഒന്നും ഇല്ലേ?”

“ചോ ..ഈ ഏട്ടൻ…..”

അവൾ മുഖം കുനിച്ചു.. നാണിച്ചു.. കണ്ണുകൾ പൊക്കി എന്നെ ഒന്ന് നോക്കി.. ഈ പെണ്ണിന്റെ നാണം..

എനിക്ക് ചിരി വന്നു..

“ഫ്രഷ് ആയി വരാം…”

ഞാൻ ചായ വാങ്ങി അത് മേശയിൽ വച്ച് ബാത്‌റൂമിൽ കയറി..

വേഗം തന്നെ ഇറങ്ങി ചായ എടുത്തു ഹാളിൽ ചെന്നു..

മീനു പത്രം വായിച്ചു ചായ കയ്യിൽ വച്ച് ഇരിക്കുന്നു..

“ആഹാ മുത്തശ്ശി നേരത്തെ എണീറ്റോ?”

“മുത്തശ്ശി നിന്റെ മറ്റ….”

അവൾ പുറകിൽ നിന്നും അർച്ചന വന്നപ്പോൾ വേഗം നിർത്തിക്കളഞ്ഞു..

“എന്താടീ? ബാക്കി കൂടെ പറ…”

“ഏയ്… മറ്റവളുടെ.. കെട്ടിയവന്റെ.. അമ്മ….”

അവൾ അത് പറഞ്ഞു മുഴുമിച്ചപ്പോൾ ഞങ്ങൾ ചിരിച്ചു.. ഞാൻ മെറിന്റെ റൂമിലേക്ക് ചെന്നു..

ഒരു തലയിണ പിടിച്ചു ചെരിഞ്ഞു കിടക്കുന്ന പെണ്ണ്..
നേരിയ പുഞ്ചിരി മുഖത്ത്.. എന്തൊരു ഭംഗി ആണ് ഒരു പെണ്ണ് ഉറങ്ങുന്നത് കാണാൻ?

നമ്മൾ ആണുങ്ങൾ ആണെങ്കിൽ വായിൽ നിന്നും വെള്ളവും ഒലിപ്പിച്ചു ആകെ ഭൂതം പോലെ ഉണ്ടാകും.. എനിക്ക് ചിരി വന്നു..

ഞാൻ അടുത്ത് ചെന്ന് അവളുടെ മുടി ഒന്ന് കൊതി വച്ചപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

“ഉണർന്നു കിടക്കുകയാണോ കള്ളി??”

ഉടനെ അവൾ കണ്ണ് തുറന്നു എന്നെ നോക്കി ചിരിച്ചു..

“നീ വരുന്നത് കണ്ടപ്പോൾ കണ്ണടച്ചതാ.. “

അവൾ മെല്ലെ പറഞ്ഞു.. മുഖം നാണം കൊണ്ട് ചുവന്നിരിക്കുന്നു.. എസിപി ആണ്.. അല്ല.. എസിപി ആണെങ്കിലും ഒരു പെണ്ണ് തന്നെ അല്ലെ..

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.