നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

പക്ഷെ അത് കഴിഞ്ഞു വേദന നിറഞ്ഞ അലർച്ചകൾ അവൾ കേട്ടു..
ഒപ്പം ഏതോ ജീവി ചീറ്റുന്ന ശബ്ദം… വല്ലാത്ത ഒരു ശബ്ദം… അതവളുടെ നട്ടെല്ലിൽ ഒരു തരിപ്പ് പടർത്തി.. അവൾ വല്ലാതെ വിയർത്തു..

ദൂരെ വിരണ്ടു ഓരി ഇട്ടുകൊണ്ട് തെരുവ് നായ്ക്കൾ പരക്കം പായുന്ന ശബ്ദം..

കുരച്ചു കൊണ്ട് ആരെയോ പിടിക്കാൻ പോകുന്ന വേട്ടനായ്ക്കളുടെ ശബ്ദം..

പക്ഷെ പിന്നെ കേട്ട ശബ്ദം അവളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.. വിറപ്പിച്ചു..

ചാകാൻ പോകുമ്പോൾ ഉള്ളത് പോലെ അലറി കരയുന്ന വേട്ടനായ്ക്കൾ… ആരോ കഴുത്തിൽ പിടിച്ചു പൊക്കി നെഞ്ചിൽ കത്തി കയറ്റിയാൽ ഒരു നായ എങ്ങനെ കരയുമോ അത് പോലെ അലറി കരയുന്ന നായകൾ…

അത് കേട്ട് പേടിയോടെ പരക്കം പായുന്ന മറ്റു നായ്ക്കൾ.. പക്ഷെ അവരെ ഒക്കെ ആരോ ഓടിച്ചു പിടിച്ചത് പോലെ അവ പ്രാണ വേദനയിൽ അലറി കരഞ്ഞു..

എലീസ ഞെട്ടി വിറച്ചു.. അവളുടെ ദേഹം മൊത്തം വിറച്ചു..

വിന്ഡോ തുറന്നു നോക്കാൻ അവൾക്ക് ധൈര്യം വന്നില്ല..

അത് കൊണ്ട് എന്താ നടക്കുന്നത് എന്ന് അവൾക്ക് മനസിലായില്ല.

പക്ഷെ തന്റെ ആളുകളെയും നായ്ക്കളെയും ആരോ ക്രൂരം ആയി കൊല്ലുന്നു എന്ന് അവൾക്ക് മനസിലായി..

മെയിൻ ഡോർ ആണെന്ന് തോന്നുന്നു പൊളിഞ്ഞു വീഴുന്ന ശബ്ദം..

അവൾ വിറച്ചു കൊണ്ട് ഫോൺ എടുത്തു ആരെയോ വിളിക്കാൻ നോക്കി…
പേടി കൊണ്ട് അവളുടെ കയ്യിൽ നിന്നും ഫോൺ താഴെ വീണു ഒരു മൂലക്ക് കിടന്നു കറങ്ങി..

താഴെ വീണ്ടും വെടി ശബ്ദം.. എന്തോ അലർച്ച.. ഏതോ ജീവിയുടെ ചീറ്റൽ..

അവളുടെ ജോലിക്കാരുടെ പ്രാണവേദനയിൽ കുതിർന്ന കരച്ചിൽ. അലർച്ച.. നിമിഷ നേരം കൊണ്ട് എല്ലാം ശാന്തം ആയി..

അവൾ വിറച്ചു വിറച്ചു മെല്ലെ ഫോണിന്റെ അടുത്ത് ചെന്നു..

അവൾ കുനിഞ്ഞു ഫോൺ എടുത്തപ്പോൾ ഡോർ തുറന്നു..

അപ്പോഴാണ് താൻ ഡോർ അടച്ചിരുന്നില്ലല്ലോ എന്ന ബോധം അവൾക്ക് വന്നത്..

മലർക്കെ തുറന്ന ഡോറിന്റെ മുൻപിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അവൾ വിറച്ചു കൊണ്ട് കൈ കൂപ്പി.. അലറി കരഞ്ഞു പോയി അവൾ..

അവിടെ ഇളം റോസ് ഗൗൺ ഇട്ട ഒരു പെണ്ണ്..

പെണ്ണ് എന്ന് പറഞ്ഞാൽ.. അവളുടെ സൗന്ദര്യം വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല..

അവളുടെ തിളങ്ങുന്ന നീല കണ്ണുകളും, ചുവന്ന വെള്ളച്ചാട്ടം പോലെ ഉള്ള മുടിയും, വശ്യതയും, ഉയരവും,,

ശരീരത്തിന്റെ ആകൃതിയും.. ഇല്ല.. ഒരു മനുഷ്യ സ്ത്രീ ഇത്ര ഭംഗി ഉണ്ടാകില്ല.. ഇവൾ ദേവത ആണ്… സാക്ഷാൽ ദേവത..

“ക്വീൻ.. പ്ലീസ്.. ഞാൻ.. ഞാൻ.. അറിയാതെ…..”

എലീസ നിലത്തു മുട്ടുകുത്തി ഇരുന്നു കൈ കൂപ്പി തല കുനിച്ചു അവളെ വല്ലാതെ പനി പിടിച്ചത് പോലെ വിറക്കുക ആയിരുന്നു..

ആ പെണ്ണ് അകത്തേക്ക് വന്നപ്പോൾ വല്ലാത്തൊരു സുഗന്ധം അവിടെ വമിച്ചു..

“നിനക്ക് ഞാൻ എത്ര പൈസ വേണമെങ്കിലും തരില്ലായിരുന്നോ? പക്ഷെ ഞാൻ ആരാണ് എന്നറിഞ്ഞിട്ടും നീ എന്നെ അപമാനിച്ചു.. നീ അല്ലെ പുതിയ ക്വീൻ? അല്ലെ എലീസ?”

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.