നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

അർച്ചനക്കും മീനുവിനും അതത്ര പിടിച്ചില്ല എന്ന് തോന്നി..

“അല്ലാ.. എന്താ നിങ്ങളുടെ അഭിപ്രായം?

ഞാൻ അവരോടു ചോദിച്ചു..

“നിങ്ങൾ പറയുന്നത് പോലെ…”

രണ്ടും ഒരേ സ്വരത്തിൽ പറഞ്ഞു.. ഇവരെന്താ ട്വിൻസ് വല്ലതും ആണോ…

ലിസ വഴി ഒരു പ്രൈവറ്റ് ഏജൻസിയെ ഞാൻ അർച്ചനയുടെ വീട്ടിൽ അവർ അറിയാതെ സെക്യൂരിറ്റി ഏൽപ്പിച്ചു..

കൂടാതെ മെറിൻ അറിയാതെ അവളുടെ അമ്മയുടെ വീട്ടിലും..

****

Somewhere in Bangalore City

എലീസ ബാംഗ്ലൂരിൽ എയർപോർട്ടിൽ എത്തിയപ്പോൾ അവളെ കൂട്ടാൻ ഒരാൾ വന്നിരുന്നു. കറുത്ത മെഴ്‌സിഡസ് ബെൻസ് എഎംജി.

അവൾ അതിൽ കയറി.

“യാത്ര സുഖം ആയിരുന്നോ മാം?”

അയാൾ ചോദിച്ചു..

“യെപ്.. ബിസിനസ്?”

“ഗോയിങ് വെൽ.. മാം.. അവിടെ എങ്ങനെ കാര്യങ്ങൾ?”

“ഹ്മ്മ്.. അവരെ ഇന്നോ നാളെയോ തീർക്കും.. ഇതെന്റെ വാശി ആണ്.. വിടില്ല ഞാൻ…”

അവൾ പല്ലു ഞെരിച്ചു.

“പക്ഷെ മാം.. ക്വീൻ പറഞ്ഞത്??”

“ഫക്ക് യുവർ ക്വീൻ.. അവൾ കാരണം എന്റെ നഷ്ട്ടം എന്താണെന്നു അറിയാമോ? കുറച്ചു മാജിക് കയ്യിൽ ഉണ്ട് എന്നല്ലാതെ ആരാ അവൾ? എ ടിപ്പിക്കൽ ബിച്ച്..എ വോർ…അത്ര ഉള്ളു…അവളെ കൊണ്ട് ഉണ്ടായ ഏക സഹായം അവരെ കൊന്നു എന്നത് മാത്രം ആണ്. അതും തെളിവുകൾ ഉണ്ട്.. ബ്ലടി ബിച്ച്..”

“മാം.. “

അയാൾ പേടിയോടെ അവളെ നോക്കി..

സൗന്ദര്യത്തിന്റെ നിറകുടം ആയിരുന്ന അവളുടെ മുഖം അഹങ്കാരം കൊണ്ട് നിറഞ്ഞിരുന്നു..

ഒരു ഐടി കമ്പനി ഉടമ ആണ് എലീസ. പക്ഷെ അവൾക്ക് ക്വീനിനെ പേടി ഇല്ലാത്ത പോലെ..

ബൊമ്മനഹള്ളി ഹൊങ്ങസാന്ദ്ര ഉള്ളിൽ അല്പം വിട്ടു സ്ഥിതി ചെയ്യുന്ന ഒരു ബംഗ്ലാവിൽ വണ്ടി എത്തി. കൂറ്റൻ മതിലിന്റെ ഉള്ളിൽ ആണ് ബംഗ്ലാവ്.. അതിനു മുകളിൽ ഹൈ സെക്യൂരിറ്റി ക്യാമറകൾ..

മതിൽ കെട്ടിന്റെ ഉള്ളിൽ വിസ്താരം ഉള്ള പൂന്തോട്ടം..

അവിടെ പലവിധ ജോലിക്കാർ ഉണ്ടായിരുന്നു.. കൂടാതെ മുറുകിയ ടി ഷർട്ട് ധരിച്ച കുറച്ചു ചെറുപ്പക്കാർ.. ഉരുക്കി ഒഴിച്ചത് പോലെ ഉള്ള ശരീരം ഉള്ളവർ..

അവരുടെ അരയിൽ പിസ്റ്റളുകൾ..

അളന്നു മുറിച്ച ചലനങ്ങൾ..

അവരൊക്കെ അവളുടെ സെക്യൂരിറ്റി ആയിരുന്നു.. ഒരു മനുഷ്യൻ അവളെ തൊടാത്ത വിധം അത്രക്ക് പ്രൊഫഷണൽ ആളുകൾ ആയിരുന്നു അവിടെ..

കൂടാതെ പത്തോളം വേട്ടനായ്ക്കൾ.. അവ മുറുമ്മികൊണ്ട് ആരെയെങ്കിലും കടിക്കാൻ കിട്ടുമോ എന്നുള്ള ഭാവത്തിൽ കൂടിന്റെ കമ്പിയിൽ പല്ലു വച്ച് കാരുന്നു..

അവളെ ധിക്കരിക്കുന്നവരെ വേട്ടനായ്ക്കളെ കൊണ്ട് കടിച്ചു കൊല്ലിക്കുന്നത് അവൾക്ക് സമയം പോക്ക് ആയിരുന്നു..

അവൾ ഉള്ളിലേക്ക് കയറി പോയപ്പോൾ അയാൾ കാർ ഗാരേജിൽ കൊണ്ടുപോയി ഇട്ടു..

ലംബോർഗിനി അടക്കം കുറെ അധികം സൂപ്പർകാറുകൾ.. എല്ലാം കറുപ്പ്..

അവൾ ക്വീനിനെ അപമാനിച്ചതിൽ അയാൾക്ക് വല്ലാതെ ഒരു ഉൾഭയം ഉണ്ടായിരുന്നു..

***

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.