നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

അമ്മ ചായ ഉണ്ടാക്കിയപ്പോൾ ഞങ്ങൾ ചായ കുടിച്ചു ഇരുന്നു. നല്ല കടുപ്പം ഉള്ള ചായ.

“ഇനി ഇവർ ഇവിടെ ഉണ്ടാകും ലിസ.. എനിക്ക് കൂട്ടിന്..”

മെറിൻ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ലിസ എന്നെ ഒന്ന് നോക്കി..

“ഓഹ് കൂൾ.. അമ്മ? തിരിച്ചു പോകുമോ?”

“അമ്മ പോകും.. അമ്മക്ക് അവിടെ പശുവും പൂച്ചയും ഒക്കെ ഉണ്ട്.. പോകാതെ ഇരിക്കാൻ ആകില്ല…”

മെറിൻ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു..

“ദെൻ… ശോഭയിൽ എനിക്ക് രണ്ടു ഫ്ലാറ്റ് ഉണ്ട്.. അപ്പൻ പണ്ട് വാങ്ങി ഇട്ടതാണ്.. ബി23, ബി24 അത് ഒഴിഞ്ഞു കിടക്കുകയാണ്..

നിങ്ങൾക്ക് എല്ലാവർക്കും അങ്ങോട്ട് മാറിക്കൂടെ? അത് വാടകക്ക് കൊടുക്കാൻ പറഞ്ഞതാണ്..
അതാകുമ്പോൾ സെക്യൂർഡ് ആയിരിക്കും.. പുറത്തു പോകുമ്പോൾ മാത്രം ശ്രദ്ധിച്ചാൽ മതി.. മെറിൻ.. റോഷൻ എന്ത് പറയുന്നു?? ഇന്നത്തെ സംഭവം.. അവർ ഡീക്കോയ് ആണ്.. ചുമ്മാ പരീക്ഷിക്കാൻ ഇട്ടു തന്നതാണ്..”

ലിസ ഞങ്ങളെ നോക്കി.. അതൊരു നല്ല ഐഡിയ ആണെന്ന് എനിക്ക് തോന്നി. മെറിനെ നോക്കിയപ്പോൾ അവൾ എന്നെ നോക്കി..

“എന്നാൽ ഞാൻ വാടക തരും… വെറുതെ താമസിക്കാൻ പറ്റില്ല ലിസ…”

ഞാൻ ഉടനെ പറഞ്ഞു.. അത് അവൾക്കൊരു കുറച്ചിൽ ആയി..

“ഫൈൻ.. ഡീൽ….”

ഉടനെ അവൾ പറഞ്ഞു.

“എത്രയാ വാടക…?”

ഞാൻ അവളെ കളിയാക്കാൻ വേണ്ടി ചോദിച്ചു..

“ആ ഡുക്കാട്ടി പാനിഗാലെ ഇടക്ക് ഓടിക്കാൻ തന്നാൽ മതി.. “

അവൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.. ഞാൻ മീനുവിനെ നോക്കി.. അവൾ അർച്ചനയോടു എന്തോ ചെവിയിൽ പറയുന്നു അത് കേട്ട് അർച്ചന എന്നെ എന്തോ സംശയത്തിൽ നോക്കുന്നു..

“അത് തരാം.. മാസം ഒരു എമൗണ്ട് പറ.. അല്ലെങ്കിൽ ഞങ്ങൾ ഇവിടെ തന്നെ നിന്നോളം…”

അവൾ ആകെ എന്തോ പോലെ ആയി..

“ഒരു അയ്യായിരം?”

“ഇങ്ങോട്ടാണോ ചോദിക്കുന്നത്?”

“അയ്യായിരം മതി….”

അവൾ ഉറപ്പിച്ചു..

“3 bhk ഫ്ലാറ്റ്.. മാസം അയ്യായിരം.. എന്താ ഒരു ഓഫർ.. എസിപി എന്ത് പറയുന്നു?”

ഞാൻ ചിരിച്ചു കൊണ്ട് മെറിനെ നോക്കി.. അവളും ഇരുന്നു ചിരിക്കുകയാണ്..

“ഉറപ്പിച്ചോ റോഷൻ.. ഇനി ഇതുപോലെ ഒരു അവസരം കിട്ടില്ല…”

മെറിൻ ഉടനെ പറഞ്ഞു..

“ഫൈൻ.. ഇരുപതിനായിരം രൂപ തരാം.. ലിസ എന്ത് പറയുന്നു…?”

“റോഷൻ പ്ലീസ്.. ഇതെന്താ ഇങ്ങനെ.. എന്നെ ഒരു അന്യ ആയാണോ കണ്ടത്? ഇങ്ങനെ കണക്ക് പറഞ്ഞു.. എന്നെ മോശക്കാരി ആക്കല്ലേ.. “

അവൾ മെല്ലെ പറഞ്ഞപ്പോൾ എനിക്ക് എന്തോ തോന്നി..

“എന്നാൽ ശരി.. വാടക ഒക്കെ പിന്നെ സംസാരിക്കാം അല്ലെ??”

ഞാൻ മെറിനെ നോക്കി..

“എന്നാൽ അങ്ങനെ ആയാലോ?”

മെറിൻ ചോദിച്ചു..

“ശരി.. അങ്ങോട്ട് മാറാം.. ഇവിടെ സേഫ് അല്ല എന്ന് എനിക്കും തോന്നുന്നു… ലിസ ഉണ്ടായത് നന്നായി…”

ഞാൻ അവളെ മെല്ലെ ഒന്ന് സുഖിപ്പിച്ചു..

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.