നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

അമ്മ പറഞ്ഞു..

“ആ.. എങ്ങനെ ആകും? കല്യാണ ദിവസം അടിച്ചു ഇറക്കി വിട്ടതല്ലേ? എന്തായാലും ഇങ്ങനെ എങ്കിലും കണ്ടല്ലോ.. മെറിൻ എസിപി.. അവൾ ഉണ്ടല്ലോ.. എനിക്ക് തോന്നുന്നത് അവളുടെ മിസ്സിംഗ് ന്യൂസ് കണ്ടിട്ട് വന്നതായിരിക്കും..ശരിയാണ്.. അവൻ നന്നായിട്ടുണ്ട്.. അവൾ ശിൽപയെ പോലെ ആണ്.. അർച്ചന. ഒപ്പം ആ പെണ്ണും ഉണ്ടല്ലോ.. മീനാക്ഷി.. ഹ ഇനി പറഞ്ഞിട്ട് എന്താ? അഹങ്കാരം ആയിരുന്നു.. നാട്ടിൽ ഇറങ്ങിയാൽ ആളുകൾ കളിയാക്കി ചിരിക്കുകയാണ്.. മകനെ അടിച്ചു ഇറക്കി വിട്ടതിന്.. “

അച്ഛൻ നിരാശയോടെ പറഞ്ഞു..

“ഒന്ന് പോയി കണ്ടാലോ നമ്മുക്ക്? ചിലപ്പോൾ ദേഷ്യപെടുമായിരിക്കും അല്ലെ…?”

“മ്മ്മ്.. ഒന്ന് കാണണം.. പറ്റിപ്പോയി.. ന്യായം അവന്റെ ഭാഗത്ത് ആണ്..എനിക്ക് അറിയില്ല.. ഇനി എന്താ എന്ന്.. ഞാൻ ചത്താൽ പോലും അവൻ വരില്ല..”

നിരാശ ആയിരുന്നോ.. അതോ നിർവികാരതയോ?

***

മൊണാലിസ മെറിന്റെ അമ്മയെ കൂട്ടി വന്നപ്പോഴേക്കും ഞങ്ങൾ വീട് തുറന്നു കയറി എല്ലാം ഒന്ന് ക്ലീൻ ആക്കി.

ഞാൻ അർച്ചനയെ വിളിച്ചു ഒരു റൂമിൽ കയറി..

“വാവേ.. പിണക്കം ആണോ?”

ഞാൻ അവളുടെ മുഖം പിടിച്ചു പൊക്കി.. നീളൻ കണ്ണുകൾ കലങ്ങിയിട്ടുണ്ട്..

“എങ്ങനാ എന്റെ ഏട്ടനോട് പിണങ്ങാ.. കഴിയില്ലാട്ടോ…”

അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. ഞാൻ അവളുടെ സിന്ദൂരം ഇട്ട നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു അവളെ നെഞ്ചിലേക്ക് അമർത്തി..

മുറുക്കി കെട്ടിപിടിച്ചു..

“ഇനി പറയില്ല.. വാക്ക്..”

അവൾ ഒന്നും പറയാതെ എന്റെ ഇടത്തെ നെഞ്ചിൽ ഒരു കടി കടിച്ചു. അവളുടെ സ്നേഹപ്രകടനം അങ്ങനെ ആണ്.. കടിക്കും.. വെറുതെ കയ്യിൽ വിരൽ വച്ച് കുത്തി നോക്കി ചിരിക്കും.. മൂക്ക് കവിളിൽ ഉരസും.

ഞാൻ അവളുടെ അരക്കെട്ടിൽ കൈ കൊണ്ടുപോയപ്പോൾ അവൾ ഇക്കിളി എടുത്തു കുതറി..

അവൾക്ക് അരയിൽ നല്ല ഇക്കിളി ആണ്.. അവൾ കുണുങ്ങി ചിരിച്ചു.

അവൾ പൊങ്ങി എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു..

“എന്റെ ഭാര്യാ ഒരു സുന്ദരി ഡോക്ടർ അല്ലെ..ഉമ്മ…”

അവൾ ചിരിച്ചു..

“ഐ ലവ് യു അർച്ചു….”

ഞാൻ അവളുടെ ചുണ്ടിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു..

“ലവ് യു ഏട്ടാ…”

ഞാൻ അവളെയും കൊണ്ട് പുറത്തേക്ക് വന്നപ്പോൾ മെറിൻ കുളിച്ചു വേഷം മാറി വന്നു..

ഇളം റോസ് നൈറ്റി ഇട്ടു ടവൽ തലയിൽ കെട്ടി വന്ന മെറിൻ ഞങ്ങളെ കണ്ടു ഒരു കള്ളചിരി ചിരിച്ചു..

“കുളിച്ചു സുന്ദരി ആയല്ലോ…?”

“നീ പോടാ.. കളിയാക്കാതെ….”

“കളിയാക്കിയതല്ല ചേച്ചി.. എന്തൊരു സുന്ദരിയാ എന്റെ ചേച്ചി…”

അർച്ചന അവളെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തപ്പോൾ മെറിൻ സത്യത്തിൽ നാണിച്ചു കൂമ്പിപ്പോയി..

അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു..

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.