അതിനു ശേഷം ഫോൺ എടുത്തു പോലീസിനെ വിളിച്ചു..
“നിങ്ങൾ പൊയ്ക്കോ.. ഞാൻ വന്നോളാം.. “
അവൾ ഞങ്ങളോട് പറഞ്ഞപ്പോൾ ഞാൻ വണ്ടിയുടെ അടുത്ത് കിടന്നവന്റെ കയ്യിൽ പിടിച്ചു കുറച്ചു ദൂരേക്ക് മാറ്റി ഇട്ടു.
അതിനു ശേഷം ഞങ്ങൾ വണ്ടിയിൽ കയറി.. മെറിന്റെ അമ്മ ഇതൊക്കെ കണ്ടു ശീലം ഉള്ളത് പോലെ വണ്ടിയിൽ നെഞ്ചിൽ കൈ വച്ച് ഇരിക്കുന്നുണ്ടായിരുന്നു..
****
ഇതൊക്കെ കാണുന്ന രീതിയിൽ അല്പം മാറി ഒരു റേഞ്ച് റോവർ കിടന്നിരുന്നു.. അത് മെല്ലെ പുറകോട്ട് എടുത്തു വെട്ടിത്തിരിഞ്ഞു പാഞ്ഞു പോയി..
***
ഞാൻ വണ്ടി മെല്ലെ മുൻപോട്ട് എടുത്തു..
അർച്ചനയും മീനുവും ഒന്നും മിണ്ടുന്നില്ല.. രണ്ടിനും ഇതുവരെ സമാധാനം ഉണ്ടായിട്ടില്ല..
“എന്നെ കെട്ടണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ?”
മുഖം കുനിച്ചു ഇരിക്കുന്ന അർച്ചനയോടു ഞാൻ ചോദിച്ചു..
“എന്നെ അങ്ങനെ ആണോ കണ്ടേ ഏട്ടൻ??”
അവൾ അതും ചോദിച്ചു മുഖം പൊത്തി കരഞ്ഞു..
“എന്താടാ നിനക്ക്? നീ എന്ന് പറഞ്ഞ ചാകാൻ പോയവൾ ആണ് ഇത്….!”
മീനു ഉടനെ അവളെ ചേർത്ത് പിടിച്ചു എന്നോട് പല്ലു കടിച്ചു ദേഷ്യപ്പെട്ടു..
“എന്താ റോഷൻ ഇത്? ആ പെണ്ണിനെ നീ എന്തിനാ കരയിപ്പിക്കുന്നത്?
എത്ര സ്നേഹിക്കുന്നുണ്ട് അവൾ നിന്നെ? ഇതാണ് ഈ ആണുങ്ങളുടെ കുഴപ്പം..
എല്ലാം അറിയുന്നതല്ലേ അവൾക്ക്? എന്നിട്ടും പോയില്ലല്ലോ? അവൾക്ക് അവളുടെ ജീവൻ നീ ആണ്.. അതുപോലും മനസിലാക്കാത്ത… എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്….”
ആദ്യമായി മെറിൻ എന്നോട് ദേഷ്യപ്പെട്ടു.. ഒച്ച വല്ലാതെ പൊങ്ങി.. അവളെ ദേഷ്യം പിടിച്ചു ഞാൻ കണ്ടിട്ടില്ല.. ഞാൻ ആകെ വല്ലാതായി പോയി..
ഞാൻ വണ്ടി നിർത്തി.. തിരിഞ്ഞു അവളുടെ മുഖത്ത് തൊട്ടു.. മുഖം പിടിച്ചു പൊക്കി..
“അർച്ചു.. സോറി മോളെ.. ഏട്ടൻ അറിയാതെ…..”
എന്റെ കണ്ണ് നിറഞ്ഞിരുന്നു..
“സാരമില്ല ഏട്ടാ.. അത് കേട്ടപ്പോൾ എനിക്ക് വിഷമം വന്നു. ചത്താലും പോകില്ല ഞാൻ.. ഉറപ്പ്..”
അവൾ നനഞ്ഞ കണ്ണുകൾ വച്ച് അത് പറഞ്ഞപ്പോൾ എന്റെ നെഞ്ച് പൊടിഞ്ഞുപോയി… വേണ്ടായിരുന്നു.. പാവം പെണ്ണ്..
ഞാൻ തിരിഞ്ഞു ഇരുന്നു വണ്ടി എടുത്തു.. ആകെ മോശം തോന്നി.. പിന്നെ ആരും മിണ്ടിയില്ല.
***
“ഇവർ തിരിച്ചു വന്നോ??”
വീട്ടിൽ tv കണ്ടുകൊണ്ടിരുന്ന അച്ഛൻ അമ്മയോട് ചോദിച്ചു. ലൈവ് ന്യൂസിൽ മെറിൻ വന്നു ഏടത്തിയുടെ വണ്ടിയിൽ കയറുന്നത് അമ്മയും അച്ഛനും കണ്ടു..
“എനിക്കറിയില്ല.. നമ്മൾ ഇപ്പോൾ അവന്റെ ആരും അല്ലല്ലോ…പക്ഷെ ഒരു കാര്യം അറിയാം.. അവനെ കണ്ടോ? നല്ല സന്തോഷം, ശരീരം ഒന്ന് കൂടി മെച്ചപ്പെട്ടു.. വല്ലാത്ത ഒരു ആകർഷണവും.. ഇവിടെ നിന്നപ്പോൾ അതൊന്നും ഉണ്ടായിരുന്നില്ല.. അപ്പോൾ നമ്മൾ തന്നെ ആണ് നമ്മുടെ ഈ അവസ്ഥക്ക് കാരണം…”
❣️❣️
Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???
??
Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ് ചേട്ടായി……
Super story ❤️❤️❤️❤️❤️❤️
???
??
❤❤❤❤❤❤
?
Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക് നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????
❤️?❤️?❤?
???
???
♥♥♥♥♥♥
❣️
രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️
സ്നേഹം❤️
?????
❤❤
5,6 times vayichu ineem vayikkum?mk magic❤️
Wow കിടിലം ?
???