നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

N2 part 4

പതുക്കെ വായിക്കുക.. ❤️❤️❤️

നിയോഗം 2 Dark World – Part 4

ഫോണിൽ വിളിച്ച പെൺശബ്ദം പറഞ്ഞ കാര്യം ചിന്തിച്ചു ബൈക്കിൽ ഇരുന്ന ഞാൻ ഏതോ വണ്ടിയുടെ മുരൾച്ച കേട്ടാണ് നോക്കിയത്..

പതുങ്ങി റോഡിൽ എന്റെ അടുത്ത് കൂടി വന്ന പോർഷെ കയീൻ കണ്ടപ്പോൾ നെഞ്ച് ഒന്ന് കാളി..

അതിൽ നിന്നും ആരോ നോക്കുന്നത് പോലെ തോന്നി..

പെട്ടെന്ന് അതിന്റെ എൻജിൻ അലറി.. ടയറുകൾ റോഡിൽ പമ്പരം പോലെ കറങ്ങി അത് വല്ലാത്തൊരു ശബ്ദത്തോടെ വെടിച്ചില്ലു പോലെ മുൻപോട്ട് പാഞ്ഞു പോയി..

നമ്പർ കണ്ടു…

666

“ഓ ഓ.. കഴിഞ്ഞില്ല അല്ലെ? അല്ല.. വിളിച്ചവൾ പറഞ്ഞത് എല്ലാം തുടങ്ങാൻ പോണു എന്നല്ലേ.. ദേവീ…നല്ല രീതിയിൽ ബിസിനസ് നോക്കി നടക്കേണ്ട എന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടു.. ഇതാ അവസാനം ഇവിടെ നിൽക്കുന്നു.. എന്താകുമോ എന്തോ.. “

ഞാൻ സ്വയം പറഞ്ഞു ചിരിച്ചു ഹെൽമെറ്റ് വച്ചു ബൈക്ക് സ്റ്റാർട്ട് ചെയ്തു മുൻപോട്ട് എടുത്തു..

****

“ഒന്ന് വിളിച്ചു നോക്കിയാലോ… പേടി ആകുന്നു മോളെ…”

അർച്ചന മീനുവിനോട് പറഞ്ഞു..

“വേണ്ടടി.. നിന്റെ കെട്ടിയവൻ വന്നോളും.. ഒരാൾ ഉണ്ട് പുറകിൽ.. “

മീനു മെല്ലെ പറഞ്ഞു..

“അതാരാ?”

“ഒരു മാലാഖ..”

മീനു അതും പറഞ്ഞു അർച്ചനയെ കെട്ടിപിടിച്ചു.

ഇന്ന് നടന്ന സംഭവങ്ങൾ അവൾ അർച്ചനയെ അറിയിച്ചിരുന്നില്ല..

ഒരു ബൈക്കിന്റെ മുരൾച്ച കേട്ടപ്പോൾ അവർ രണ്ടും ചാടി എണീറ്റ്‌ ബാല്കണിയിലെക്ക് ഓടി..

ബൈക്ക് ഗേറ്റിൽ വന്നു നിൽക്കുന്നതും ഏട്ടത്തി ഓടി ഗേറ്റിലേക്ക് പോകുന്നതും അവർ കണ്ടു..

“ഏട്ടത്തി.. ഉറങ്ങിയില്ലായിരുന്നോ?”

മീനു അതിശയത്തോടെ അർച്ചനയെ നോക്കി.. അവൾക്കും അറിയില്ലായിരുന്നു.

****

വീട്ടിലേക്ക് തിരിയുമ്പോഴേ രണ്ടെണ്ണം ഓടി ബാൽക്കണിയിൽ വരുന്നത് കണ്ടപ്പോൾ എനിക്ക് നല്ല സന്തോഷം തോന്നി..

പെണ്ണുങ്ങൾ കാത്തിരിക്കുന്ന സന്തോഷം വേറെ എന്തുണ്ട്..?

ഗേറ്റിൽ വണ്ടി നിർത്തിയപ്പോൾ ആണ് ഒരു ഇളം നീല സ്ലീവ് ലെസ്സ് ബനിയനും ലെഗ്ഗിൻസും ഇട്ടു ഏട്ടത്തി ഓടി ഗേറ്റിനു നേരെ വരുന്നത് കണ്ടത്‌..

ഏട്ടത്തി ഉറങ്ങിയില്ലേ?

ഗേറ്റ് തുറന്നപ്പോൾ ഞാൻ വണ്ടി ഓടിച്ചു അകത്തു കയറ്റി പാർക്കിങ്ങിൽ വച്ച് റിമോട്ട് കീ എടുത്തു പോക്കറ്റിൽ ഇട്ടു ഹെൽമെറ്റ് അഴിച്ചു മാറ്റി.

ഏട്ടത്തി ഗേറ്റ് അടച്ചു വന്നു.

“ഇതേതാ ബൈക്ക്? നീ എവിടെ ആയിരുന്നു? ഫോൺ വിളിച്ചാൽ എന്താ എടുത്താൽ? ഇവിടെ എന്താ ചോദിക്കാനും പറയാനും ആരും ഇല്ല എന്ന് വിചാരിച്ചോ? കുറുമ്പ് കൂടുന്നുണ്ട് നിനക്ക്.. അതിനെങ്ങനെയാ രണ്ടെണ്ണം ഉണ്ടല്ലോ പുറകിൽ എന്തിനും ഒപ്പം….!”

ഞാൻ വാ പൊളിച്ചു പോയി.. ഏട്ടത്തി ദേഷ്യത്തിൽ ആണ്..

“എന്റെ ഏട്ടത്തി…പൊന്നെ…. ശ്വാസം ഒന്ന് വിട്… ചത്ത് പോകും കേട്ടോ??”

രൂക്ഷ നോട്ടം ആണ് മറുപടി കിട്ടിയത്.. ഞാൻ ഒന്ന് പതറി.. ഏട്ടത്തി ഇടഞ്ഞാൽ പണി ആണ്.. ഉണ്ടക്കണ്ണുകളിൽ ദേഷ്യം.. സങ്കടം..

20 Comments

  1. ❣️❣️
    Uff എന്താണ് ഇത് ഒന്നും പറയാന്നില്ല ???

  2. ചെകുത്താന്റെ പ്രണയിനി

    Addict ആയി പോകുന്നു ചേട്ടായി. ❤ എത്ര വായിച്ചാലും മതി വരുന്നില്ല. ഒരു story മാത്രം അല്ല എല്ലാം. വായിക്കുമ്പോൾ അത് മനസ്സിൽ imagine ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ഫിലിം പോലെ മനസ്സിൽ നിൽക്കുന്നു. ❤❤❤❤❤. ഗുഡ് നൈറ്റ്‌ ചേട്ടായി……

  3. Super story ❤️❤️❤️❤️❤️❤️

  4. നിധീഷ്

    ❤❤❤❤❤❤

  5. സൂര്യൻ

    ?

  6. ചെമ്പരത്തി

    Uncut വായിച്ചതാണ്….. ഒന്നും രണ്ടും പത്തും തവണ അല്ല അതിലധികം….. പ്രത്യേകിച്ച്…. റോഷൻ മെയ്‌വൂനിൽ ഡാർക്ക്‌ നെ മീറ്റ് ചെയ്യുന്ന ഭാഗം….. എന്തോ ഇഷ്ടമാണ്…. അല്ല ഭ്രാന്താണ് നിങ്ങളെയും നിങ്ങളുടെ കഥകളെയും…….❤❤❤❤❤❤❤❤❤???????????????????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤?

  8. മന്നാഡിയാർ

    ♥♥♥♥♥♥

  9. ❣️

  10. രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം..
    പ്രത്യേകിച്ച് എലിസയെ കൊല്ലുന്ന ഭാഗം.
    ഇനി ഉള്ള ഭാഗത്തിനായി എന്നതേം പോലെ കാത്തിരിക്കുന്നു ലീ.. ലവ് യ❤️

    സ്നേഹം❤️

  11. ഫാൻഫിക്ഷൻ

    ❤❤

  12. 5,6 times vayichu ineem vayikkum?mk magic❤️

  13. മൃത്യു

    Wow കിടിലം ?

  14. മാത്തപ്പൻ

    ???

Comments are closed.