അങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഉള്ളിലൊരു വിങ്ങൽ തോന്നി അവൾക്ക്, അന്നത്തെ ദിവസം അലനെ വിളിക്കാൻ മൊബൈൽ എടുത്തെങ്കിലും മനസ്സ് സമ്മതിച്ചില്ല, അലൻ നാളെ മറ്റൊരു കുട്ടിയുടെ മാത്രം സ്വന്തമാകുവാൻ പോകുന്നു, ഇനി വിളിച്ചിട്ട് കാര്യമൊന്നുമില്ല.
അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് മരിയ മേഘയെ വിളിച്ചു, താൻ കല്യാണത്തിന് വരുന്നുവെന്ന് പറഞ്ഞു, അലൻ മറ്റൊരു കുട്ടിയുടെയാവുന്നത് കാണണം, നഷ്ട്ടപെടുത്തിയത് താനാണ്.
അലന്റെ നാട്ടിലേക്ക് അധികം ദൂരമില്ല, അത് കൊണ്ട് തന്നെ തന്റെ ഹോണ്ടാ ആക്റ്റീവയിൽ അങ്ങോട്ട് തിരിച്ചു, വഴിയിൽ വെച്ച് പിന്നിലെ ടയർ പഞ്ചറായി നിയന്ത്രണം വിട്ട ആക്റ്റീവ ഡിവൈടറിലിടിച്ചു മറിഞ്ഞു, റോഡിലേക്ക് വീണ മരിയ പാഞ്ഞു വന്ന ഒരു വാഹനത്തിനടിയിൽ പെട്ടു.
വിവാഹ സ്ഥലത്ത് മേഘ മരിയക്ക് വേണ്ടി കാത്തു നിന്നു, അവൾ വന്നില്ല അന്ന് രാത്രിയിൽ അവൾ അലനോട് എല്ലാം പറഞ്ഞു, കുറച്ചു സമയം കഴിഞ്ഞു മേഘയുടെ മൊബൈലേക്ക് മരിയയുടെ ബന്ധുവിന്റെ കാൾ വന്നു, അടുത്ത ദിവസം തകർന്ന നെഞ്ചുമായി അലൻ സോഫിയുടെയും മേഘയുടെയും ഒപ്പം മരിയയുടെ വീട്ടിലെത്തി, ചേതനയറ്റ തന്റെ ആദ്യ പ്രണയത്തെ അവൻ നോക്കി കണ്ടു.
വീണ്ടും ഓർമ്മകളിൽ നിന്നുമുണർന്ന അലൻ സോഫിയുടെ കയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് ആ കല്ലറയിൽ നിന്നും തിരികെ നടകുമ്പോൾ വീണ്ടും മഴത്തുള്ളികൾ താഴേക്ക് വീണ് തുടങ്ങിയിരുന്നു.
അവസാനിച്ചു.
Nannayittund…
????????
നഷ്ടപ്രണയം,, അതും ഒരു സുഖകരമായ നോവാണ്. പിന്നീട് ഓർത്തിരുന്നു ചിരിക്കാനും ചിന്തിക്കാനും ഉള്ള ഓർമ്മകൾ ആണ്. പക്ഷെ ഇത് അല്പം നൊമ്പരപ്പെടുത്തുന്ന എഴുത്താണ്. അത് അതിന്റെ ഫീലോടെ കിട്ടി
Superb!!!!
നഷ്ടപ്രണയം നല്ല feelഓട് കൂടി അവതരിപ്പിച്ചു??