“ഞാനിനി അധികം ദിവസമൊന്നും ഉണ്ടാവില്ല…”
മരിയയുടെ വാക്കുകൾ കേട്ട് മേഘയുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി.
“ലുക്കിമിയയാണ്, തളർച്ച തോന്നിയപ്പോഴൊന്നും കാര്യമായിട്ട് എടുത്തില്ല, അലൻ യാത്ര പറഞ്ഞു പോയ ദിവസം മൂക്കിൽ കൂടി രക്തം വന്നു, അന്ന് ഡോക്ടറെ കണ്ടപ്പോഴാണ് പറഞ്ഞത്.”
“അതൊക്കെ സുഖമാകും മരിയ, അതിന് എന്തിനാണ് ഇങ്ങനെ മാറി നടക്കുന്നത്… അലൻ എന്ത് സങ്കടത്തിലാണെന്ന് അറിയാമോ….”
“സുഖമാകുമെന്നാണ് ഡോക്ടർ പറഞ്ഞത്, പക്ഷെ എനിക്ക് വിശ്വാസമില്ല, എന്റെ ശരീരം പൂർണ്ണമായും അതിന് മുന്നിൽ അടിയറവ് പറഞ്ഞു, മനസ്സ് തന്നെ തോൽവി സമ്മതിച്ചു കഴിഞ്ഞു. ഇതൊക്കെ ഞാൻ മരിച്ചു കഴിഞ്ഞു മാത്രമേ അലൻ അറിയാൻ പാടുള്ളൂ.”
“ഹേയ്, തനിക്ക് ഒന്നും സംഭവിക്കില്ല…” മേഘയുടെ കണ്ണുകൾ നിറഞ്ഞു.
മൂന്നു മാസങ്ങൾ കഴിഞ്ഞു, അലന്റെ അമ്മ മറ്റൊരു കല്യാണത്തിന് അവനെ പറഞ്ഞു സമ്മതിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
മേഘയും മരിയയും തമ്മിൽ സംസാരിക്കാറുണ്ടായിരുന്നു എങ്കിലും മരിയ പറഞ്ഞത് അനുസരിച്ച് മേഘ അലനോട് ഒന്നും പറഞ്ഞിരുന്നില്ല.
അവസാനം മരിയയെ കുറിച്ച് ഒരു വിവരവുമില്ലാതെ അലൻ മറ്റൊരു കല്യാണത്തിന് സമ്മതിച്ചു, അതിനായി അവൻ വീട്ടിലേക്ക് പോയി.
അലൻ മറ്റൊരു കല്യാണത്തിന് സമ്മതിച്ചത് മേഘ പറയുമ്പോൾ മരിയയുടെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വിടർന്നു.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ അലന്റെ കല്യാണത്തിന് വേണ്ടി മേഘയും നാട്ടിലേക്ക് പോയി.
അടുത്ത ദിവസം മരിയ ഡോക്ടറിന്റെ അടുത്തെത്തി, പരിശോധനകൾ എല്ലാം കഴിഞ്ഞ ശേഷം ഡോക്ടറിന്റെ മുഖത്ത് പതിവില്ലാത്ത ഒരു സന്തോഷം കണ്ടു.
“ഞാൻ പറഞ്ഞിരുന്നില്ലേ മരിയ അസുഖം ഭേദമാവുമെന്ന്, താങ്കൾ സുഖപ്പെട്ടിരിക്കുന്നു ഇപ്പോൾ തന്റെ ശരീരത്തിൽ ലുക്കിമിയ ഇല്ല….”
അത് കേട്ട് മരിയയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.
റോഡിലെ ചെറിയ കുഴിയിൽ ചാടി വാഹനമൊന്ന് കുലുങ്ങിയപ്പോൾ അലൻ ചിന്തയിൽ നിന്നുമുണർന്നു, ഒന്നും മിണ്ടാതെ വാഹനമോടിക്കുന്ന സോഫിയെ ഒന്ന് നോക്കിയിട്ട് അയാൾ പുറത്തേക്ക് നോക്കിയിരുന്നു, സൂര്യ കിരണങ്ങൾ ഭൂമിയിലേക്ക് പതിച്ചു തുടങ്ങിയിരുന്നു.
അവസാനം ഒരു വലിയ സെമിത്തേരിയിലെത്തി സോഫി വാഹനം നിർത്തി, കയ്യിൽ റോസപ്പൂച്ചെണ്ടുമായി ഇരുവരും അകത്തേക്ക് കയറി അവിടെ കറുത്ത മാർബിൾ കൊണ്ട് പണികഴിച്ച കല്ലറയിൽ പൂച്ചെണ്ടുകൾ വെച്ച് ഇരുവരും ഒരു നിമിഷം അവിടെ നിന്ന് പ്രാർത്ഥിച്ചു.
മരിയ ആൻ തോമസ്
ജനനം 29/7/ 1997 മരണം 17/12/2020
ഒരിളം കുളിർക്കാറ്റ് അവരെ തഴുകി കടന്ന് പോയി.
അന്ന് ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ മരിയ മേഘക്ക് വിളിച്ച് തന്റെ അസുഖം പൂർണ്ണമായും മാറിയ കാര്യം പറഞ്ഞു, അപ്പോഴാണ് അവളറിയുന്നത് നാളെ അലന്റെ വിവാഹമാണ്.
Nannayittund…
????????
നഷ്ടപ്രണയം,, അതും ഒരു സുഖകരമായ നോവാണ്. പിന്നീട് ഓർത്തിരുന്നു ചിരിക്കാനും ചിന്തിക്കാനും ഉള്ള ഓർമ്മകൾ ആണ്. പക്ഷെ ഇത് അല്പം നൊമ്പരപ്പെടുത്തുന്ന എഴുത്താണ്. അത് അതിന്റെ ഫീലോടെ കിട്ടി
Superb!!!!
നഷ്ടപ്രണയം നല്ല feelഓട് കൂടി അവതരിപ്പിച്ചു??