നിനക്കായ് [Jomon pt] 122

“എന്റെ പേര് മരിയ, ഇവിടെ തന്നെയാണ് വീട്, ടീച്ചറാണ്…”

പതുക്കെ അവർ കൂടുതലടുത്തു, ഒഴിവ് ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ ഒന്നിച്ചു നടക്കാൻ അവർക്ക് ഏറെയിഷ്ട്ടമായിരുന്നു. അലന്റെയും മരിയയുടെയും ഇഷ്ട്ടങ്ങളും താല്പര്യങ്ങളും ഒരേ പോലെയായിരുന്നു. മിക്ക സായാഹ്നങ്ങളിലും അവരോടൊപ്പം മേഘയും ഉണ്ടാവും.

മേഘ അലന്റേത് എന്ന പോലെ മരിയയുടെയും നല്ല സുഹൃത്തായി മാറിയിരുന്നു.

ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും കടന്ന് പോയി.

ഒരു ദിവസം അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് അലന് വീട്ടിലേക്ക് പോവേണ്ടി വന്നു, പോവുന്നതിന് മുൻപ് മരിയയെ കണ്ട് യാത്ര പറഞ്ഞു.

“എനിക്ക് അമ്മ മാത്രമേയുള്ളൂ, ഞാൻ തന്റെ കാര്യം പറയാം….”

അതിന് മറുപടിയായി ഒരു പുഞ്ചിരി മാത്രമായിരുന്നു.

അന്ന് വൈകുന്നേരം മേഘയോടൊപ്പം മരിയ കുറച്ചു സമയം പാർക്കിലും മറ്റും ചിലവഴിച്ചു.

“ഇയാൾക്ക് അലൻ കൂടെയില്ലാത്തതിന്റെ സങ്കടമാണോ…?”

“ഹേയ്, അങ്ങനെയൊന്നുമില്ല…”

അന്ന് പിരിഞ്ഞു പോകാൻ നേരം വഴിയരികിൽ നിന്ന് ഇരുവരും ഓരോ ചായ വാങ്ങി കുടിച്ചു.

നാല് ദിവസങ്ങൾക്ക് ശേഷം അലൻ തിരികെയെത്തി, ആദ്യം ചെന്നത് മേഘയുടെ അടുത്തേക്കായിരുന്നു.

“അമ്മയ്ക്ക് എങ്ങനെയുണ്ട്….”

“കുഴപ്പമില്ല, ഞാൻ മരിയയുടെ കാര്യം പറഞ്ഞു, ഫോട്ടോയൊക്കെ കാണിച്ചു, അമ്മയ്ക്ക് ഇഷ്ട്ടമായി. പക്ഷെ അവളുടെ നമ്പർ വിളിച്ചിട്ട് സ്വിച്ച്ട് ഓഫാണ്…”

“നീ പോയ ദിവസം കണ്ടതാണ് ഞങ്ങൾ, പിന്നെ കണ്ടിട്ടില്ല.”

രണ്ടു മൂന്നു ദിവസങ്ങൾ കൂടി കടന്ന് പോയി, മരിയയുടെ മൊബൈൽ ഇപ്പോഴും സ്വിച്ച്ട് ഓഫാണ്, ഓഫീസിലെ കാര്യങ്ങൾ പോലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയിലായി അലൻ.

“നീ അവൾക്ക് വാട്സ് ആപ്പിൽ ഒരു മെസ്സേജ് ഇട്ട് നോക്ക്…”

“അതൊക്കെ ചെയ്തു, അവൾ വീട് പോലും എവിടെയാണെന്ന് പറഞ്ഞിട്ടില്ല…”

മേഘയും പല തവണ ശ്രമിച്ചിട്ടും മരിയയെ മൊബൈലിൽ കിട്ടിയില്ല. രണ്ടാഴ്ചകൾ കൂടി കടന്ന് പോയി, അലന് ഒന്നിനും ശ്രദ്ധിക്കാൻ പറ്റാതായി.

ദിവസങ്ങൾ കഴിഞ്ഞു മേഘയുടെ മൊബൈലിലേക്ക് മരിയയുടെ കോൾ വന്നു. അതെടുത്തിട്ട് നല്ല ചീത്ത വിളിക്കാനാണ് അവൾക്ക് തോന്നിയത്. എന്നാൽ വളരെ  പതിഞ്ഞ സ്വരത്തിലുള്ള മരിയയുടെ സംസാരം കേട്ടപ്പോൾ ഒന്നിനും തോന്നിയില്ല.

ഒരു കാര്യം മാത്രമാണ് മരിയ പറഞ്ഞത്, “ഒറ്റക്ക് തന്നെ വന്നൊന്ന് കാണണം, അലൻ ഒന്നും അറിയരുത്.”

മരിയ പറഞ്ഞ അഡ്രസ്സിലെ അവളുടെ വീട്ടിലേക്ക് മേഘ ചെന്നു, മരിയയുടെ അമ്മ മേഘയെ അവളുടെ അടുത്തേക്ക് കൊണ്ട് പോയി. മുറിയിലാകെ മരുന്നിന്റെ ഗന്ധമായിരുന്നു. ഒരു ചെറു പുഞ്ചിരിയോട് കൂടി മരിയ അവളെ സ്വീകരിച്ചു.

മരിയയുടെ കട്ടിലിൽ അവളുടെ അടുത്തായി ചെന്നിരുന്ന മേഘയുടെ കരം തന്റെ കരത്തിലാക്കി അവൾ.

“അലന് സുഖമല്ലേ… ”

“അവൻ വല്ലാത്തൊരു അവസ്ഥയിലാണുള്ളത്… പക്ഷെ താൻ…”

5 Comments

  1. Nannayittund…

  2. ????????

  3. നഷ്ടപ്രണയം,, അതും ഒരു സുഖകരമായ നോവാണ്. പിന്നീട് ഓർത്തിരുന്നു ചിരിക്കാനും ചിന്തിക്കാനും ഉള്ള ഓർമ്മകൾ ആണ്. പക്ഷെ ഇത് അല്പം നൊമ്പരപ്പെടുത്തുന്ന എഴുത്താണ്. അത് അതിന്റെ ഫീലോടെ കിട്ടി

  4. Superb!!!!

  5. നഷ്ടപ്രണയം നല്ല feelഓട് കൂടി അവതരിപ്പിച്ചു??

Comments are closed.